Kerala
oi-Rakhi
ബിജെപി നേതാവും റിയാലിറ്റി ഷോ താരവുമായ റോബിൻ രാധാകൃഷ്ണനെതിരെ കൂടുതൽ ഫോണ്‍ സംഭാഷണങ്ങൾ പുറത്തുവിട്ട് കേരള ഫാഷൻ ലീഗ് സ്ഥാപകൻ അബിൽ ദേവ്. ബിജെപി സ്ഥാനാർത്ഥിയായി നിന്നാൽ ലഭിക്കാവുന്ന ഫണ്ടിനെ കുറിച്ചാണ് റോബിൻ സംഭാഷണത്തിൽ പറയുന്നത്. റോബിൻ്റെ സംഭാഷണം ഇങ്ങനെ
‘ എനിക്ക് എവിടെയെങ്കിലും സീറ്റ് കിട്ടിയാൽ മതി. ഇപ്പോഴത്തെ ഒരു ഘട്ടത്തിൽ ഇനി ഞാൻ വെയിറ്റ് ചെയ്യുന്നത് ഒരു ഒഫീഷ്യൽ അനൗൺസ്മെന്റിനാണ്. ഞാൻ അറിഞ്ഞത് പ്രകാരം അങ്ങനത്തെ ഫണ്ട് കിട്ടില്ല. പാർട്ടി ഫണ്ട് , മണ്ഡലത്തിലേക്ക് വേണ്ടി 3-4 കോടി ഉണ്ടാകും. കഴിഞ്ഞ പ്രാവശ്യം 400 കോടി രൂപയാണ് സുരേന്ദ്രൻ മത്സരിച്ചിരുന്ന മണ്ഡലത്തിൽ കൊടുത്തത്. 140 മണ്ഡലം ഉണ്ട് . അപ്പോൾ ഒരു മണ്ഡലത്തിൽ എത്ര രൂപ വച്ച് കിട്ടും ഏറ്റവും മിനിമം. ബിജെപിക്ക് ഫണ്ടിന് ഒരു കുറവില്ല.കോണ്‍ഗ്രസിന് ഫണ്ടില്ല.

140 മണ്ഡലങ്ങളിൽ എവിടെ കിട്ടിയാലും എനിക്ക് പ്രശ്നമില്ല. ഈ പണം പ്രചരണത്തിനു വേണ്ടി യൂസ് ചെയ്യാനുള്ളത് ആണെങ്കിലും എത്ര പോയാലും ഞാനും കൂടെ അതിൽ ഇൻവോൾവ്ഡ് ആയിരിക്കും. പക്ഷേ ആ ഫണ്ടിന്റെ ആവശ്യം വരുന്നില്ല. കാരണം അതല്ലാതെ തന്നെ നമുക്ക് ഇവിടെ ഫണ്ട് ജനറേറ്റ് ചെയ്യാനുള്ള കാര്യങ്ങൾ ഉണ്ട്. എന്റെ ലൈഫിലെ ടാർഗറ്റ് തന്നെ എനിക്ക് 10 കോടി രൂപയാണ് . പൊളിറ്റിക്സ് ആണെങ്കിലും അല്ലാതെ ആണെങ്കിലും എങ്ങനെയാണെങ്കിലും എനിക്ക് ഏൺ ചെയ്യാൻ വെച്ചിരുന്ന ഒരു ടാർഗറ്റ് 10 കോടി രൂപയാണ്. എന്തിനാണെന്ന് വെച്ചാൽ പത്തു കോടി രൂപയിൽ എന്റെ കടങ്ങൾ വീട്ടി കഴിഞ്ഞാൽ ബാലൻസ് എല്ലാം കൂടെ ഒരു ഏഴര കോടി രൂപ ഉണ്ടെന്ന് വെച്ചോ , ഇച്ചിരി സിറ്റിയിൽ നിന്ന് മാറി കളമശേരിയോ ആലുവയോ എവിടെയെങ്കിലും ഒരു ഒരു 10-25 സെന്റ് ഭൂമി മേടിച്ചിട്ട് അവിടെ ഒരു നിലയുള്ള വലിയ ഹൈറ്റ് ഇല്ലാത്ത ഒരു വീട്, കുറഞ്ഞത് 2 കോടിക്ക് ഉള്ളിൽ വരുന്നത് ഇതാണ് എൻ്റെ ആഗ്രഹം. ഒരു ഇനോവ ക്രിസ്റ്റ വാങ്ങണമെന്ന ആഗ്രഹം മനസിൽ ഇല്ല’, റോബിൻ പറഞ്ഞു.
അതേസമയം റോബിന് കുഴപ്പണ ഡീൽ ഉണ്ടെന്നും അബിൽ ആരോപിച്ചു. ‘എന്താണ് റോബിൻ രാധാകൃഷ്ണൻറെ കുഴപ്പണൽ ഡീൽ? ആഭ്യന്തര മന്ത്രിക്ക് റോബിൻ ഇന്ന് പരാതി കൊടുത്തല്ലോ, സന്തോഷം. 35 ലക്ഷം രൂപ മലപ്പുറത്ത് നിന്ന് ചിലര് വന്ന് ചെയ്ത ഡീൽ ഇവൻ എന്നോട് സംസാരിക്കുന്നുണ്ട്. മലപ്പുറത്തു നിന്നുള്ള ടീം അവർക്ക് 13000 രൂപ വരാനുള്ള എക്സ്പെൻസിന് ചാർജ് അടക്കിട്ട് അവര് വന്നു കാറിൽ ഇരുന്ന് ഇവര് സംസാരിക്കുന്ന കാര്യങ്ങൾ എല്ലാം ഇവൻ പറയുന്നുണ്ട്.
രണ്ടര വർഷത്തെ ഇവന്റെ സാമ്പത്തികം അഞ്ചു കോടി രൂപയുടെ പുറത്ത് .അതും ഇവന്റെ സേവിങ്സ് അക്കൗണ്ടിൽ. ആറു മാസം ഇവന്റെ അക്കൗണ്ടിൽ വന്നത് ഒരു കോടി 10 ലക്ഷം . ഇവൻ മൂന്ന് വർഷത്തെ ഐടിആർ ഫയൽ ചെയ്തിട്ടുണ്ട്, ഇലക്ഷന് തൊട്ട് മുൻപായിരുന്നു അത്. ഏഴ്, ആറ് ലക്ഷം രൂപയൊക്കെയാണ്. ബിഗ് ബോസിന് ശേഷമാണിത്. 110 ഓളം ഉദ്ഘാടനങ്ങൾ ഇവൻ ചെയ്തു.
മൂന്നു കോടിയോളം രൂപ അവൻ ഫണ്ട് സമാഹരിച്ചു എന്നുള്ളത്. അപ്പോൾ ബിഗ് ബോസിനു ശേഷം ഇവൻ ഐടി ഫൈൽ ചെയ്യുന്നില്ലേ? ഇവന് ഫൈൽ ചെയ്യേണ്ട ആവശ്യമില്ലേ?, അബിൽ ദേവ് ചോദിച്ചു.