Last Updated:
സിനിമയുടെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അണിയറപ്രവർത്തകർ ഒരുമിച്ച് ദേശീയപതാകയ്ക്ക് ആദരവ് അർപ്പിക്കുകയും ദേശീയഗാനം ആലപിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു
രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ‘മായൻ’ (Maayan) സിനിമയുടെ ചിത്രീകരണ ലൊക്കേഷനിൽ ദേശീയപതാക ഉയർത്തി. പീരുമേട് എം.എൽ.എ. സിറിയക് തോമസ് ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകി. ചിത്രീകരണ തിരക്കുകൾക്കിടയിലും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ മഹത്വം ഓർമിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ‘മായൻ’ സിനിമയുടെ അണിയറപ്രവർത്തകരും അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെയുള്ള സംഘം ചടങ്ങിൽ പങ്കെടുത്തു.
