Headlines

ജ്യോതികയെ വിവാഹം കഴിക്കേണ്ടെന്ന് അച്ഛൻ ശിവകുമാർ, എങ്കിൽ വിവാഹമേ വേണ്ടെന്ന് സൂര്യ, സംഭവിച്ചത്..| Father Sivakumar Opposed Suriya Marrying Jyothika; Suriya Said He Wouldn’t Marry Anyone Else; Here Is What Happened Next.


Movie News

oi-Sajitha Gopie

തമിഴ്‌നാട്ടിനകത്ത് മാത്രമല്ല പുറത്തും ഏറ്റവും കൂടുതല്‍ ആരാധകരുളള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. 20 വര്‍ഷങ്ങളായി ഇരുവരും വിവാഹിതരായിട്ട്. സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി വളരുകയും അത് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.

ഇപ്പോള്‍ ചെന്നൈയിലെ കുടുംബവീട് വിട്ട് മുംബൈയിലേക്ക് താമസം മാറിയിരിക്കുകയാണ് സൂര്യയും ജ്യോതികയും. സൂര്യയുടെ അച്ഛനും നടനുമായ ശിവകുമാറുമായി ജ്യോതികയ്ക്കുളള അഭിപ്രായ വ്യത്യാസങ്ങളാണ് ഈ വീട് മാറ്റത്തിന് പിന്നാല്‍ എന്നാണ് അഭ്യൂഹം.

7 സിനിമകളില്‍ സൂര്യയും ജ്യോതികയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 2003ല്‍ ഇരുവരും നായികാ-നായകന്മാരായി അഭിനയിച്ച കാക്ക കാക്ക എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ജ്യോതികയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന വിവരം സൂര്യ തന്റെ വീട്ടില്‍ അറിയിച്ചപ്പോള്‍ ആദ്യം അച്ഛന്‍ ശിവകുമാര്‍ എതിര്‍ത്തിരുന്നു.

Suriya

ശിവകുമാര്‍ തന്നെയാണ് ഇക്കാര്യം മുന്‍പ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുളളത്. ”തുടക്കത്തില്‍ സൂര്യയും ജ്യോതികയും തമ്മിലുളള ബന്ധത്തെ താന്‍ അംഗീകരിച്ചിരുന്നില്ല. പക്ഷേ സൂര്യ അക്കാര്യത്തില്‍ ഉറച്ച് നിന്നു. ജ്യോതികയെ മാത്രമേ വിവാഹം കഴിക്കുകയുളളൂ എന്നും അത് നടന്നില്ലെങ്കില്‍ ജീവിതത്തില്‍ വിവാഹമേ വേണ്ടെന്ന് വെയ്ക്കുമെന്നാണ് സൂര്യ പറഞ്ഞത്. അപ്പോള്‍ തനിക്ക് തോന്നി, കരിയറില്‍ ഇതുവരെ 150തോളം സിനിമകളില്‍ അഭിനയിച്ചതില്‍ ഭൂരിപക്ഷവും പ്രണയത്തെ കുറിച്ചുളള സിനിമകളാണല്ലോ. അങ്ങനെ അവസാനം താന്‍ വിവാഹത്തിന് സമ്മതിച്ചു”, ശിവകുമാര്‍ പറഞ്ഞു.

സൂര്യയെ വിവാഹം കഴിക്കണമെന്ന് തനിക്ക് തോന്നിയത് അദ്ദേഹം തനിക്ക് നല്‍കിയ ബഹുമാനം കണ്ടിട്ടാണെന്ന് ജ്യോതിക ഹലാട്ടയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു ”പൂവെല്ലാം കേട്ടുപ്പാര്‍ എന്ന ചിത്രത്തിലായിരുന്നു തങ്ങള്‍ ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. വളരെ സാധാരണമായാണ് അദ്ദേഹം തന്നോട് സംസാരിച്ചത്. അത് തന്നെ ആകര്‍ഷിച്ചു.

സംവിധായകന്‍ ഹീറോയിനുമായുളള ഒരു റോമാന്റിക് രംഗം സൂര്യയ്ക്ക് പറഞ്ഞ് കൊടുത്താല്‍, അത്ര മാത്രമേ സൂര്യ ചെയ്യുകയുളളൂ. അതിനപ്പുറം ഒരിക്കലും പോകില്ല, ആ അവസരം മുതലെടുക്കാന്‍ അദ്ദേഹം ശ്രമിക്കില്ല. അദ്ദേഹത്തിന്റെ ആ ബഹുമാനം നല്‍കുന്ന സ്വഭാവമാണ് തന്നെ ആകര്‍ച്ചത്”, ജ്യോതിക പറഞ്ഞു.

2006ലാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. വിവാഹത്തിന് ശേഷം ജ്യോതിക അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തു. ”പത്ത് വര്‍ഷത്തോളം താന്‍ ജോലി ചെയ്തു, ആവശ്യത്തിനുളള പണമുണ്ടാക്കി. മടുത്ത് തുടങ്ങിയിരുന്നു. ആ സമയത്താണ് സൂര്യ പ്രപ്പോസ് ചെയ്തത്. ഉടനെ തന്നെ താന്‍ സമ്മതം പറഞ്ഞു, കുടുംബത്തിനും എതിര്‍പ്പില്ലായിരുന്നു. തൊട്ടടുത്ത മാസം തന്നെ വിവാഹവും കഴിഞ്ഞു”, ജ്യോതിക ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.2015ല്‍ 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക അഭിനയത്തിലേക്ക് തിരിച്ച് വന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *