Headlines

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി പാടി; വെട്ടിലായി കോണ്‍ഗ്രസ് | Vande Matharam Full Song Sung During AICC’s Independence Day Celebration, Full Details Inside


India

oi-Jithin TP

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ എഐസിസി ആസ്ഥാനത്ത് നാടകീയരംഗങ്ങള്‍. കോണ്‍ഗ്രസ് ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം വന്ദേമാതരം പൂര്‍ണമായും ആലപിച്ചു. വന്ദേമാതരത്തിന്റെ ആദ്യത്തെ ഈരടികള്‍ മാത്രമാണ് പാടേണ്ടത് എന്നതാണ് കോണ്‍ഗ്രസ് നിലപാട്. കേന്ദ്ര സര്‍ക്കാര്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കണം എന്ന് ഉത്തരവിട്ടപ്പോള്‍ അതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

എന്നാല്‍ എഐസിസി ആസ്ഥാനത്ത് തന്നെ വന്ദേമാതരം പൂര്‍ണമായും ആലപിക്കപ്പെട്ടതോടെ വെട്ടിലായിരിക്കുകയാണ് പാര്‍ട്ടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നു. മൂവരും വന്ദേമാതരം പൂര്‍ണമായും ആലപിക്കുന്നതില്‍ അതൃപ്തി അറിയിച്ചിരുന്നു.

Vande Matharam

ഇത് വകവെക്കാതെയാണ് വന്ദേഭാരതം മുഴുവനായും ആലപിച്ചിരിക്കുന്നത്. 1937ല്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയാണ് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം ദേശീയ ഗീതമായി തിരഞ്ഞെടുത്തത്. വന്ദേമാതരം മുഴുവന്‍ വരികളും പാടണമെന്ന പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളും ഉത്തരവുകളും വന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *