Headlines

‘നിനക്ക് പിരീയഡ്സ് ആവാൻ സമയമായിക്കാണും എന്ന് പറഞ്ഞ് തരംതാഴ്ത്തും’;തുറന്നടിച്ച് അനുപമ പരമേശ്വരൻ|Anupama Parameswaran Opens Up: “He Would Belittle Me, Saying, ‘You Must Be Due for Your Period by Now


Movie News

oi-Rakhi

മുൻ പ്രണയത്തിൽ നേരിട്ടതിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തി നടി അനുപമ പരമേശ്വരൻ. കടുത്ത സ്ലട്ട് ഷെയിമിങ്ങാണ് അയാൾ നടത്തിയതെന്നും 24 മണിക്കൂറും കരഞ്ഞ് കഴിയേണ്ടി വന്നുവെന്നും അവർ പറഞ്ഞു. ബന്ധം അവസാനിപ്പിക്കുമ്പോൾ നല്ലൊരു വാക്ക് പോലും പറയാൻ തയ്യാറായിരുന്നില്ല. കാരണം നമ്മൾ ജീവിതകാലം മുഴുവൻ അനുഭവിക്കണമെന്ന തോന്നലായിരിക്കും അവർക്ക്. ക്ലോഷറിന് പോലും സംസാരിക്കാൻ താത്പര്യമില്ലാതിരുന്ന അങ്ങനെയൊരാളുടെ കൂടെ എങ്ങനെ ഞാൻ രണ്ട് വർഷം തുടർന്നു എന്നത് എന്നെ ഇപ്പോൾ അത്ഭുതപ്പെടുത്തുന്നുണ്ടെന്നും അവർ പറഞ്ഞു. നടിയുടെ വാക്കുകളിലേക്ക്

24 മണിക്കൂറും കരയുന്ന അവസ്ഥയായി. ഇത് തുടർന്നാൽ ഞാൻ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് പോലും എനിക്ക് തോന്നി. മാനസികമായി ഒരു സ്വസ്ഥതയും കിട്ടാത്ത അവസ്ഥ. അതായത് ഇപ്പോൾ മരിച്ചാൽ എന്തൊരു സമാധാനം ആകുമല്ലേ എന്നൊക്കെ തോന്നിപ്പോയി. ഒരു ഘട്ടത്തിൽ എനിക്ക് തോന്നി ഇത് അവസാനിപ്പിക്കണം എനിക്കൊരു ക്ലോഷർ വേണമെന്ന്.
ഇത് അവസാനിപ്പിക്കുകയാണെങ്കിൽ സംസാരിച്ച് അവസാനിപ്പിക്കാം എന്നായി ഞാൻ.. ആ വ്യക്തിയൊന്ന് സംസാരിക്കാൻ വേണ്ടി പോലും എനിക്ക് ചില കാര്യങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തേണ്ടി വന്നു.

anupama3-9

കാരണം നർസിസിസ്റ്റുകൾ എല്ലാ സാഹചര്യങ്ങളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നവരാണ്. അവർ ചെയ്യുന്ന ഒന്നിൻ്റേയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവർ തയ്യാറാകില്ല.
ഒടുവിൽ ഞങ്ങൾ സംസാരിച്ചു. ഇയാൾ ഇല്ലാതെ ജീവിക്കാൻ പറ്റില്ല, മുന്നോട്ട് പോകാനാകില്ല എന്നൊക്കെ വിചാരിച്ചിരുന്ന ഞാൻ ആ സംഭാഷണത്തിൻ്റെ അവസാന 10 സെക്കൻഡ് കൊണ്ട് അയാളുടെ മുഖം മൂടി കൃത്യമായി അഴിഞ്ഞുവീഴുന്നത് കണ്ടു, അയാളുടെ യഥാർത്ഥ രാക്ഷസീയ മുഖം കണ്ടു. നമ്മൾ ഒരു ബന്ധം അവസാനിപ്പിക്കുമ്പോൾ പോലും, നിങ്ങളെ ജീവിതകാലം മുഴുവൻ വേദനിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യം മാത്രമേ അത്തരം ആളുകൾക്ക് കാണൂ.

അവസാനിപ്പിക്കുമ്പോൾ നല്ലൊരു വാക്ക് പോലും പറയില്ല. കാരണം നമ്മൾ ജീവിതകാലം മുഴുവൻ അനുഭവിക്കണമെന്ന തോന്നലായിരിക്കും അവർക്ക്. ആ ക്ലോഷറിന് പോലും സംസാരിക്കാൻ താത്പര്യമില്ലാതിരുന്ന അങ്ങനെയൊരാളുടെ കൂടെ എങ്ങനെ ഞാൻ രണ്ട് വർഷം തുടർന്നു എന്നത് എന്നെ ഇപ്പോൾ അത്ഭുതപ്പെടുത്തുന്നുണ്ട്. അതിന് ശേഷം അയാൾക്ക് വേണ്ടി ഞാൻ ഒരു തുള്ളി കണ്ണീർ പൊഴിച്ചിട്ടില്ല. എന്നെ സംബന്ധിച്ച് സുഖപ്പെടുക എന്നത് മാത്രമായിരുന്നു പിന്നീട് വേണ്ടിയിരുന്നത്.

ആ ബന്ധത്തിൽ എനിക്ക് എന്നെ കുറിച്ചോർത്ത് അപമാനം തോന്നി, നടിയാണെന്നതിൽ അപമാനം തോന്നി, ആത്മവിശ്വാസമുള്ളവളാണെന്നതിൽ അപമാനം തോന്നി, ആർത്തവമുള്ള ഒരു സ്ത്രീ ആണെന്നതിൽ അപമാനം തോന്നി. ഞാൻ അയാളെ ചോദ്യം ചെയ്താൽ അയാൾ പറയും നിനക്ക് പിരീയഡ്സ് ആവാൻ സമയമായിക്കാണും അതാകുമെന്ന് പറഞ്ഞ് തരംതാഴ്ത്തുമായിരുന്നു. 11 കുട്ടികളൊക്കെ വേണമെന്നൊക്കെ സ്വപ്നം കണ്ടിരുന്ന ആളാണ് ഞാൻ. ആ സമയത്ത് എനിക്ക് കുട്ടികൾ വേണ്ട എന്ന് വരെ തോന്നിപ്പോയി. ഒരു സ്ത്രീ എന്ന നിലയിൽ എന്നെ ഞാൻ വെറുത്തു, എൻ്റെ നേട്ടങ്ങളെ ഞാൻ വെറുത്തു. ഇത്തരത്തിൽ നമ്മുടെ സ്വന്തം മനുഷ്യനിൽ നിന്ന് നിരന്തരം ‘സ്ലട്ട് ഷേമിംഗ്’ നേരിടേണ്ടി വരുന്നത് ആലോചിച്ചു നോക്കൂ’,

ആ വ്യക്തി വളരെക്കാലമായി തെറാപ്പിക്ക് പോകുന്നുണ്ടായിരുന്നു. തെറാപ്പിക്ക് പോയി വരുമ്പോൾ രണ്ടു ദിവസത്തേക്ക് ചില മാറ്റങ്ങൾ കാണാം. പക്ഷെ പിന്നെ മാറും. സത്യത്തിൽ അയാൾ മനപ്പൂർവം ചെയ്യുന്നതാണോ അല്ലയോ എന്ന് മനസിലാക്കാൻ ഇപ്പോഴും എനിക്ക് പറ്റിയിട്ടില്ല. കാണിച്ച സ്നേഹമാണോ അതോ ദേഷ്യമാണോ റിയൽ എന്നത് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ.
സ്നേഹിച്ച നിമിഷങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ അത് സത്യമാണെന്ന് തോന്നും, മാപ്പ് ചോദിച്ച നിമിഷങ്ങൾ സത്യമാണെന്ന് തോന്നും. എന്നാൽ ആ ദേഷ്യവും വെറുപ്പും നിറഞ്ഞ നിമിഷങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ അതും സത്യമാണെന്ന് തോന്നും’,അനുപമ പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *