Headlines

സ്വര്‍ണം തിരിച്ചുകയറി; ട്രംപിന്റെ നിലപാട് വിപണിയെ താളംതെറ്റിക്കുന്നു, ഇന്ന് വില്‍ക്കണോ വാങ്ങണോ | Gold Rate Today In Kerala Rises; Consumers Confusion On Buy Or Sell, Here Market Condition Explain


Kerala

oi-Ashif N

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി. ഇന്നലെ രാവിലെ വര്‍ധിക്കുകയും ഉച്ചയ്ക്ക് കുറയുകയും ചെയ്തിരുന്നു. ഇന്ന് വില കൂടുകയാണ് ചെയ്തത്. വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടത്തിനാണ് സാധ്യത കാണുന്നത്. എങ്കിലും വലിയ തോതിലുള്ള ഇടിവ് പ്രതീക്ഷിക്കരുത്. ഇന്ന് വില കൂടിയ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ പഴയ സ്വര്‍ണം വില്‍ക്കാന്‍ താല്‍പ്പര്യപ്പെട്ടേക്കാം.

ഇറാനെതിരായ പഴയ ഭീഷണിയുടെ സ്വരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാറ്റിയിട്ടുണ്ട്. യുദ്ധത്തിന് ഇനി സാധ്യതയില്ല എന്നാണ് പുതിയ വിവരം. പകരം സാമ്പത്തികമായി ഇറാനെ പ്രതിസന്ധിയിലാക്കാനുള്ള നീക്കം നടത്തിയേക്കാം. ഹോര്‍മുസ് പാത എങ്ങനെയെങ്കിലും തുറന്നുകിട്ടാനുള്ള നീക്കത്തിലാണ് അമേരിക്ക. ജിസിസി രാജ്യങ്ങളില്‍ നിന്ന് അമേരിക്കയും സമ്മര്‍ദ്ദം നേരിടുന്നുണ്ട്.

gold price kerala august12

യുദ്ധം അവസാനിക്കുകയാണെങ്കില്‍ സ്വര്‍ണവില കുതിച്ചുകയറും. യുദ്ധം ശക്തിപ്പെടുകയാണെങ്കില്‍ സ്വര്‍ണവില താഴും. ഇതാണ് വിപണിയിലെ സാഹചര്യം. ഇപ്പോള്‍ യുദ്ധം അവസാനിക്കുമെന്ന സൂചന വന്നതോടെയാണ് സ്വര്‍ണവില കയറുന്നത്. ഇറാന്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് സൈനിക ഓഫീസര്‍മാരിലെ അഴിച്ചുപണി വ്യക്തമാക്കുന്നുണ്ട്.

ഹോര്‍മുസ് തുറക്കില്ല എന്ന് വ്യക്തമായതോടെ ക്രൂഡ് ഓയില്‍ വില കയറിയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 89 ഡോളറാണ് പുതിയ വില. ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇനിയും പ്രതിസന്ധി നേരിടും. ഓഹരി വിപണി ഉള്‍പ്പെടെ തകരാന്‍ ഇതിടയാക്കും. ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. ഔണ്‍സ് വില 4400 കടന്ന് കുതിച്ചു. കേരളത്തിലും വില ഉയര്‍ന്നു.

കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില (ബുധന്‍)

22 കാരറ്റ് ഗ്രാം വില 14195, പവന്‍ വില 113560
18 കാരറ്റ് ഗ്രാം വില 11660, പവന്‍ വില 93280
14 കാരറ്റ് ഗ്രാം വില 9085, പവന്‍ വില 72680
9 കാരറ്റ് ഗ്രാം വില 5855, പവന്‍ വില 46840
വെള്ളി ഗ്രാം വില- 255

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 760 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാമിന് 95 രൂപയും. വെള്ളി വിലയില്‍ മാറ്റമില്ല. ക്രൂഡ് ഓയില്‍ വില കൂടുന്ന സാഹചര്യത്തില്‍ ഡോളര്‍ മൂല്യം വര്‍ധിച്ചേക്കും. ഡോളര്‍ സൂചിക നേരിയ തോതില്‍ ഉയരുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണ വില കുറയാനും വഴിയൊരുങ്ങും. ഇന്ന് ഉയര്‍ന്ന വിലയില്‍ സ്വര്‍ണം നില്‍ക്കുന്നതിനാല്‍ പഴയ സ്വര്‍ണം വില്‍ക്കാന്‍ കൂടുതല്‍ പേരെത്തുമെന്ന് ജ്വല്ലറി വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു. പഴയ സ്വര്‍ണത്തിന്റെ വില്‍പ്പന കൂടിയാലും വില കുറയും.



Source link

Leave a Reply

Your email address will not be published. Required fields are marked *