Headlines

Manju Pathrose-Sunichan Split? ‘I Had Three Blocks in My Heart’; Sunichan Opens Up for the First Time|’ഹൃദയത്തിന് മൂന്ന് ബ്ലോക്ക് വന്നു’,മഞ്ജു പത്രോസുമായി വേർപിരിഞ്ഞോ?ആദ്യമായി തുറന്ന് പറഞ്ഞ് സുനിച്ചൻ


Movie News

oi-Rakhi

വെറുതെയല്ല ഭാര്യ എന്ന ഷോയിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ താരങ്ങളാണ് മഞ്ജു പത്രോസും ഭർത്താവ് സുനിച്ചനും. മഞ്ജു പിന്നീട് നിരവധി സിനിമയിലും സീരിയലുകളിലും വേഷമിട്ടു. എന്നാൽ സുനിച്ചനെ പിന്നീട് പ്രേക്ഷകർ കണ്ടിരുന്നില്ല. ഇതിനിടയിൽ സുനിച്ചനുമായി താൻ അകന്നു കഴിയുകയാണെന്ന് മഞ്ജു തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ ഇക്കാര്യങ്ങളിലെല്ലാം പ്രതികരിക്കുകയാണ് സുനിച്ചൻ. ഇത്രയും കാലം താൻ എവിടെയായിരുന്നുവെന്നും എന്തുകൊണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ വന്നില്ലെന്നും താരം മനസുതുറന്നു. മെയിൻ സ്ട്രീം വണ്‍ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

‘ഞാൻ ദുബായിൽ ആയിരുന്നു , എക്കോസ് എന്ന് പറഞ്ഞ ഒരു മ്യൂസിക് ടീം ഉണ്ട് എനിക്ക്. 2016 ലാണ് തുടങ്ങിയത്. രണ്ട് വർഷം കഴിഞ്ഞപ്പോൾ പ്രളയം വന്നു . പ്രോഗ്രാം കുറഞ്ഞ സമയത്ത് ദുബായിലെ ഷാർജയിലുള്ള ഒരു കസിനും ഫ്രണ്ടുമായ ജസ്റ്റിൻ വിളിച്ചു, അങ്ങനെ ഞാനൊരു വിസിറ്റ് വിസക്ക് കയറി പോയതാ. അവിടെ ചെന്ന് കഴിഞ്ഞപ്പോൾ വലിയ കുഴപ്പമില്ല എന്ന് തോന്നി. നമുക്ക് അറിയാവുന്ന കുറെ ഫ്രണ്ട്സ് ഒക്കെ ഉണ്ടായിരുന്നു. നന്നായി ജോലി ചെയ്ത് പോകുന്നതിനിടെയാണ് എനിക്ക് ഹൃദയത്തിലൊരു ബ്ലോക്ക് വരുന്നത്. അങ്ങനെ ഞാൻ തിരിച്ചു പോന്നു, നാട്ടിൽ വന്നിട്ട് ഒന്നര വർഷത്തോളമായി. ഇപ്പോൾ വൂണ്ടും എക്കോസ് പൊടി തട്ടിയെടുത്തു. പുതിയൊരു രീതിയിൽ അങ്ങ് ഇറക്കി.

manjupa-

ഇപ്പോൾ ഞാൻ ട്രീറ്റ്മെന്റിലാണ് . ഇപ്പോൾ തിരിച്ചുപോകാനുള്ള അവസ്ഥയിൽ അല്ല.

അഭിനയം എൻ്റെ മേഖല അല്ല, ഭയമാണ്. പാട്ടാണ് എൻ്റെ മേഖല. വെറുതെയല്ലൊരു ഭാര്യ എന്ന പ്രോഗ്രാം ഭയങ്കര രസമുള്ള ഒരു കാലമായിരുന്നു .ആദ്യ ഭാഗം കണ്ടാണ് രണ്ടാമത്തെ സീസണിലേക്ക് അപേക്ഷിക്കുന്നത്. ഭാര്യയുടെ താത്പര്യമായിരുന്നു. ഇപ്പോ അതൊക്കെ ആലോചിക്കുമ്പോൾ രസമാണ്. എന്നാൽ അന്നത്തെ ഷോയിലുുണ്ടായിരുന്ന ആളുകളുമായി വല്യ അടുപ്പമൊന്നും ഇല്ല.

തട്ടിമുട്ടിക്കകത്ത് മഞ്ജു പിള്ള ചേച്ചിയാണ് എന്നെ വിളിച്ച് ഇങ്ങനെ ഒരു സംഭവം ഉണ്ട് നീ വന്ന് ചെയ്യണ എന്നൊക്കെ പറഞ്ഞത്. പക്ഷെ എനിക്കത് ശരിയായില്ല. എനിക്കറിയാം എന്നെ കൊണ്ട് അത് പറ്റത്തില്ല. ഞാൻ ഇപ്പോൾ കോട്ടയത്ത് തനിച്ചാണ് താമസിക്കുന്നത്. ലൈഫ് ഇപ്പോ ലൈഫ് കുഴപ്പമൊന്നുമില്ല ഹാപ്പി ആയിട്ടൊക്കെ പോകുന്നു. വൈഫ് ട്രിവാൻഡ്രത്താണ് .പുള്ളിക്കാരി ഷൂട്ടും കാര്യങ്ങളും ഒക്കെ ആയിട്ട് ട്രിവാൻഡ്രത്തുണ്ട്. മകൻ ബാംഗ്ലൂരിൽ നേഴ്സിങ് പഠിക്കുന്നു.

ഞാനും മഞ്ജുവും ഇതുവരെ നിയമപരമായി വേർപിരിഞ്ഞിട്ടില്ല. ബ്ലാക്കിസ്റ്റ് എന്ന് പറഞ്ഞ ചാനൽ മഞ്ജുവും സിമിയും കൂടെ തുടങ്ങിയ ചാനൽ അതിന്റെ സ്റ്റാർട്ടിങ്ങിൽ ഞാൻ ഉണ്ടായിരുന്നു. ആ സമയത്താണ് ഞാൻ ദുബായ്ക്ക് പോകുന്നത്. ഒരു തവണ ഓണാവധിക്ക് വന്നപ്പോൾ വീഡിയോ ചെയ്തിരുന്നു. പിന്നെ രണ്ട് വർഷം കൂടുമ്പോഴാണ് ഞാൻ വരുന്നത്. ഞാൻ വന്നാലും പുള്ളിക്കാരി ഷൂട്ടിങ്ങും കാര്യങ്ങളുമൊക്കെ ആയിട്ട് നടക്കുന്നു. അങ്ങനെയൊക്കെ ആയകൊണ്ട് ഞാൻ പിന്നെ അതിനകത്ത് വന്നിട്ടില്ല .വരേണ്ട ആവശ്യം വന്നിട്ടില്ല അതായിരിക്കും . എനിക്ക് ഭയങ്കര ചമ്മലാണ് ഈ മീഡിയക്കകത്ത് വരുന്നതൊക്കെ.

മകൻ എന്നെ പോലെ വളരെ ഷൈ ആണ്. അവൻ ഇപ്പോൾ ബെംഗളൂരിലാണ് പഠിക്കുന്നത്. എല്ലാം വളരെ സില്ലിയായി എടുക്കുന്ന ആളാണ്. വാശിക്കാരനൊന്നുമല്ല. എല്ലാ കാര്യങ്ങളേയും കൂളായി കൈകാര്യം ചെയ്യുന്ന ആളാണ്. അങ്ങനെയൊരു മകനെ കിട്ടിയത് ഒരു കണക്കിന് ഭാഗ്യമാണ്. മകനെ ഇടക്കിടക്ക് വിളിക്കാറുണ്ട്, സംസാരിക്കാറുണ്ട്. നല്ല ഹ്യൂമർ സെൻസുള്ള കുട്ടിയാണ്. അഭിനയിക്കാൻ നല്ല താത്പര്യമുള്ള ആളാണ്. ഞാൻ ബെംഗളൂരു പോയി അധികം കാണാറില്ല. ഇടക്ക് പോകാറുണ്ട്, കറങ്ങും ഭക്ഷണം കഴിക്കും. നാട്ടിൽ വരുമ്പോൾ വിളിക്കും, ഞങ്ങൾ ഒരുമിച്ച് പോകും, അങ്ങനെയൊക്കെ ഉണ്ട്’.



Source link

Leave a Reply

Your email address will not be published. Required fields are marked *