Last Updated:
വിവാദങ്ങൾ ശക്തമായതോടെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ നടൻ ഡിലീറ്റ് ചെയ്തത്
വംശനാശഭീഷണി നേരിടുന്ന വിദേശയിനം കുരങ്ങുമൊത്തുള്ള സമൂഹമാധ്യമ റീൽ വിവാദമായതിനെ തുടർന്ന് നടൻ വിക്രം വീഡിയോ പിൻവലിച്ചു. റീൽ പുറത്തുവന്നതിന് പിന്നാലെ നടന്റെ ബന്ധുവിന്റെ കൈവശമുള്ള സംരക്ഷിത വിഭാഗത്തിൽപ്പെട്ട മൃഗത്തെക്കുറിച്ച് തമിഴ്നാട് വനംവകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. വിവാദങ്ങൾ ശക്തമായതോടെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ നടൻ ഡിലീറ്റ് ചെയ്തത്.
