Headlines

ഓണം ബംപര്‍ എടുത്തിട്ടുണ്ടോ? ഇക്കാര്യം ചെയ്തിട്ടില്ലെങ്കില്‍ ഒന്നാം സമ്മാനം കിട്ടില്ല | Onam Bumper 2026: You Should Write Name And Phone Number Behind The Ticket, Here Is The Reason


Kerala

oi-Jithin TP

കേരളത്തില്‍ ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ആറ് ബംപര്‍ ലോട്ടറികളില്‍ ഏറ്റവും പേര്‍ വാങ്ങിക്കുന്നത് ഓണം ബംപറാണ്. ബംപര്‍ ലോട്ടറികളില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്നു എന്നത് തന്നെയാണ് ഓണം ബംപറിനെ വ്യത്യസ്തമാക്കുന്നത്. ഇത്തവണ സമ്മാനത്തുക വര്‍ധിപ്പിച്ചും അതേസമയം തന്നെ ടിക്കറ്റ് നിരക്ക് അതേപടി നിലനിര്‍ത്തിയുമാണ് ഓണം ബംപര്‍ എത്തിയത്.

കഴിഞ്ഞ വര്‍ഷം ഓണം ബംപറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയും ടിക്കറ്റ് വില 500 രൂപയുമായിരുന്നു. എന്നാല്‍ ഇത്തവണ ടിക്കറ്റ് വില 500 രൂപയില്‍ തന്നെ നിലനിര്‍ത്തി സമ്മാനത്തുക 30 കോടി രൂപയാക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത്തവണ ഓണം ബംപര്‍ കൂടുതല്‍ പേര്‍ വാങ്ങിയേക്കും എന്നാണ് വിലയിരുത്തല്‍. ഇത് മുന്നില്‍ക്കണ്ട് 97 ലക്ഷം ടിക്കറ്റുകള്‍ വരെ അച്ചടിക്കാന്‍ ലോട്ടറി വകുപ്പിന് അനുമതി നല്‍കിയിട്ടുമുണ്ട്.

Onam Bumper 2026

കഴിഞ്ഞ മാസം വിപണിയിലെത്തിയ ഓണം ബംപര്‍ ഭാഗ്യക്കുറി വില്‍പന അനുദിനം പൊടിപൊടിക്കുകയാണ്. എന്നാല്‍ എല്ലാവരും ഓണം ബംപറില്‍ ഭാഗ്യം പരീക്ഷിക്കാന്‍ തയ്യാറാണെങ്കിലും ചില കാര്യങ്ങള്‍ അത്ര ശ്രദ്ധിക്കാറില്ല. ഓണം ബംപര്‍ ഉള്‍പ്പെടെയുള്ള ബംപര്‍ ലോട്ടറികള്‍ എടുത്ത് കഴിഞ്ഞാല്‍ ടിക്കറ്റിന് പിന്‍വശത്ത് നിങ്ങളുടെ പേരും ഒപ്പും രേഖപ്പെടുത്തിയിരിക്കണം.

ടിക്കറ്റിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കാനാണ് ഇത്. പേരും വിലാസവും ഒപ്പും രേഖപ്പെടുത്താന്‍ ടിക്കറ്റിന്റെ പിറകില്‍ സ്ഥലം നല്‍കിയിട്ടുണ്ട്. എന്നാല്‍ പലരും ഇത് ചെയ്യാറില്ല. സമ്മാനം ലഭിച്ചാല്‍ മാത്രമാണ് പലരും ഇങ്ങനെ ചെയ്ത് സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്കിലേല്‍പ്പിക്കുന്നത്. ടിക്കറ്റ് വാങ്ങിക്കുമ്പോള്‍ തന്നെ പിന്‍വശത്ത് നിങ്ങളുടെ പേരും ഒപ്പും രേഖപ്പെടുത്തുന്നതാണ് ഏറ്റവും ഉചിതം.

ഇങ്ങനെ ചെയ്താല്‍ ടിക്കറ്റ് നഷ്ടപ്പെട്ടാലോ മറ്റൊരാള്‍ ടിക്കറ്റ് കൈക്കലാക്കിയാലോ പോലും നിങ്ങളുടെ ഉടമസ്ഥത തെളിയിക്കാന്‍ സാധിക്കും. ടിക്കറ്റ് കാണാതാകുമ്പോള്‍ പൊലീസില്‍ പരാതി നല്‍കിയാല്‍ ഇതൊരു തെളിവായി മാറുകയും ചെയ്യും. അതിനാല്‍ ബംപര്‍ ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ ടിക്കറ്റിന് പിന്‍വശത്ത് നിങ്ങളുടെ പേരും ഒപ്പും രേഖപ്പെടുത്താന്‍ മറന്ന് പോകരുത്.

30 കോടി രൂപ ഒന്നാം സമ്മാനത്തിന് പുറമെ ആകര്‍ഷകമായ സമ്മാനങ്ങളാണ് ഓണം ബംപറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കുന്ന തരത്തിലാണ് സമ്മാന ഘടന. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്കാണ്.

ആറാം സമ്മാനം 5,000 രൂപ വീതം 54,000 പേര്‍ക്കും ഏഴാം സമ്മാനം 2,000 രൂപ വീതം 81,000 പേര്‍ക്കും ലഭിക്കും. എട്ടാം സമ്മാനം 1,000 രൂപ വീതം 1,24,200 പേര്‍ക്ക്, ഒന്‍പതാം സമ്മാനം 500 രൂപ വീതം 2,75,400 പേര്‍ക്ക് എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. സമാശ്വാസ സമ്മാനം 5 ലക്ഷം രൂപ വീതം 9 പേര്‍ക്കും ലഭിക്കും. ഓണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 26നാണ് നിശ്ചയിച്ചിരിക്കുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *