Headlines

സ്വർണവില അടുത്ത ആഴ്ചയോടെ 1.15 ലക്ഷത്തിലേക്ക്? വാങ്ങാനിരിക്കുന്നവർ അറിയാൻ |Gold Rate; Could It Reach 1.15 Lakh by Next Week? What Buyers Need to Know.


Kerala

oi-Rakhi

പശ്ചിമേഷ്യൻ സംഘർഷം സമാധാനത്തിലേക്കെന്ന സൂചന സ്വർണ വിലയിൽ വലിയ കുതിപ്പിനാണ് കാരണമായിരിക്കുന്നത്. വെറും നാല് ദിവസം കൊണ്ട് ഏകദേശം 5000 രൂപയ്ക്ക് മുകളിലാണ് കേരളത്തിൽ പവൻ വില ഉയർന്നത്. ഇനിയും സ്വർണം കുതിക്കാൻ തന്നെയാണ് സാധ്യതയെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധർ.

ക്രൂഡ് വിലയിലെ കുതിച്ച് കയറ്റം പണപ്പെരുപ്പ ആശങ്കകൾ ശക്തമാക്കിയിരുന്നു. ഇതോടെ യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചേക്കുമെന്നും സ്വർണം കൂപ്പുകുത്തുമെന്നുമുള്ള പ്രവചനങ്ങൾ ശക്തമാക്കി. എന്നാൽ സംഘർഷ സാധ്യത അയഞ്ഞത് ക്രൂഡ് വിലയെ താഴ്ത്തി. ബാരലിന് 100 ഡോളറിന് മുകളിലെത്തിയ വില ഇപ്പോൾ 75 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതാണ് കഴിഞ്ഞയാഴ്ച നിക്ഷേപകരെ സ്വർണത്തിലേക്ക് കൂടുതലായി ആകർഷിച്ചത്.

goldratenews

മാത്രമല്ല കഴിഞ്ഞാഴ്ചയോടെ വന്ന യു.എസ് തൊഴിൽ കണക്കുകളും സ്വർണ വിലയെ സ്വാധീനിച്ചു. തൊഴിൽ കണക്കുകൾ പ്രതീക്ഷിച്ചതിനേക്കാൾ മെച്ചപ്പെട്ടത് പലിശ കൂട്ടാനുള്ള സാധ്യതകൾ ദുർബലമായതോടെ സ്വർണം വീണ്ടും കുതിപ്പ് നടത്തി. ഇക്കഴിഞ്ഞ ആഴ്ച 6 ശതമാനത്തോളം നേട്ടമാണ് സ്വർണം കൊയ്തത്, കെ പി സെക്യൂരിറ്റീസിലെ കമ്മോഡിറ്റി ആൻഡ് കറൻസി വിപി റിസർച്ച് അനലിസ്റ്റ് ജതീൻ ത്രിവേദി ചൂണ്ടിക്കാട്ടി.

അമേരിക്ക, ജർമ്മനി, ജപ്പാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള പണപ്പെരുപ്പ കണക്കുകളാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. മാത്രമല്ല ചൈനീസ് സാമ്പത്തിക ഡാറ്റയും സ്വർണ വിലയെ സ്വാധീനിക്കും. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ അടുത്തയാഴ്ചയോടെ സ്വർണം 10 ഗ്രാമിന് 1.57 ലക്ഷം രൂപയായേക്കുമെന്നാണ് ജെഎം ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ കമ്മോഡിറ്റി ആൻഡ് കറൻസി റിസർച്ച് സീനിയർ വൈസ് പ്രസിഡന്റ് പ്രണവ് മെറിനെ ഉദ്ധരിച്ച് ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നത്.

സ്വർണ വില ഉയരുമോ അതോ താഴുമോ?

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ തന്നെയായിരിക്കും നിക്ഷേപകർ പ്രധാനമായും ഉറ്റുനോക്കുന്ന ഘടകങ്ങളിൽ ഒന്ന്. അപ്രതീക്ഷിത പ്രഖ്യാപനങ്ങൾ ഉണ്ടായാൽ സ്വാഭാവികമായും അത് വിലയിലും പ്രതിഫലിക്കും അതേസമയം യുഎസ് ഫെഡ് നിലപാടുകളും വിപണിയിൽ പ്രതിഫലിക്കും.

കേരളത്തിൽ വില കുതിക്കുന്നു

കഴിഞ്ഞ ആഴ്ച വലിയ ചാഞ്ചാട്ടമാണ് സ്വർണ വിലയിൽ പ്രകടമായത്. ഓഗസ്റ്റ് ഒന്നിന് 1,05,760 രൂപയായിരുന്ന വില ഓഗസ്റ്റ് 5 മുതലാണ് വർധിച്ച് തുടങ്ങിയത്. ഓഗസ്റ്റ് 5 1,07,680 രൂപയായിരുന്നു പവന് രേഖപ്പെടുത്തിയത്. 6 ന് ഒറ്റയടിക്ക് 1,09, 800 രൂപയായി. 7 ന് 1,09,920 രൂപ 8ന് 1,11,720 രൂപയും രേഖപ്പെടുത്തി. അടുത്താഴ്ച അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നാൽ സ്വാഭാവികമായും കേരളത്തിലും വില കൂടും. അടുത്താഴ്ച 1.15 ലക്ഷം വരെ പവൻ വില ഉയരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ വർഷം പവൻ വില 1.50 ലക്ഷം കടക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.



Source link

Leave a Reply

Your email address will not be published. Required fields are marked *