Headlines

വിവാദം അവസാനിപ്പിക്കാന്‍ വിജയ്; നിയമസഭയില്‍ പുതിയ പ്രമേയം, തമിഴ് തായ് വാഴ്ത്ത് ആദ്യം | Vijay Move Resolution In Tamil Nadu Assembly On Monday Making Mandatory Tamil Thai Vazhthu At First


India

oi-Ashif N

ചെന്നൈ: തമിഴ്‌നാടിന്റെ സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്ത് എല്ലാ സര്‍ക്കാര്‍, ഔദ്യോഗിക ചടങ്ങുകളിലും ആദ്യം ആലപിക്കാന്‍ തീരുമാനം വരുന്നു. നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് ഔദ്യോഗിക നയം കൊണ്ടുവരാനാണ് ടിവികെ സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി വിജയ് തിങ്കളാഴ്ച നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും.

ഇക്കാര്യത്തില്‍ മുന്‍ സര്‍ക്കാരുകള്‍ വിവിധ ഘട്ടങ്ങളില്‍ ഉത്തരവുകള്‍ ഇറക്കിയിട്ടുണ്ട് എങ്കിലും നിയമസഭയില്‍ പ്രമേയം വരുന്നത് ആദ്യമായിട്ടാണ്. വന്ദേമാതരവുമായി ബന്ധപ്പെട്ട വിവാദം കേരളത്തിലെ പോലെ തമിഴ്‌നാട്ടിലും പ്രധാന ചര്‍ച്ചയാണ്. വന്ദേമാതരം ആദ്യം ആലപിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രോട്ടോകോള്‍ ചൂണ്ടിക്കാട്ടി മനോന്മണീയം സുന്ദരനാര്‍ സര്‍വകലാശാലയില്‍ വിവാദമുണ്ടായിരുന്നു.

vijay move Tamil Thai Vazhthu resolution

സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ ആദ്യം വന്ദേമാതരവും ശേഷം ദേശീയ ഗാനവും പിന്നീട് തമിഴ് തായ് വാഴ്ത്തും ആലപിക്കാനാണ് അധികൃതര്‍ തീരുമാനിച്ചത്. തമിഴ് തായ് വാഴ്ത്ത് രചിച്ച മനോന്മണീയം സുന്ദരനാരുടെ പേരിലുള്ള സര്‍വകലാശാലയില്‍തന്നെ വിവാദം ഉണ്ടായത് ടിവികെ നേതാക്കളിലും അമര്‍ഷത്തിന് ഇടയാക്കി. ഡിഎംകെ ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു.

ബിജെപിയുടെ ആശയങ്ങളോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചാണ് ഡിഎംകെ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം മുന്നോട്ട് പോയത്. എന്നാല്‍ ടിവികെ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കീഴടങ്ങി എന്ന വിമര്‍ശനം ഡിഎംകെ ഉയര്‍ത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ വരെ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഈ സാഹചര്യത്തില്‍ എല്ലാ വിവാദങ്ങളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജയ് സര്‍ക്കാര്‍ പ്രമേയം അവതരിപ്പിക്കാന്‍ പോകുന്നത്.

സര്‍ക്കാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ ഔദ്യോഗിക പരിപാടികളിലും ഇനി മുതല്‍ ആദ്യം തമിഴ് തായ് വാഴ്ത്ത് ആലപിക്കണം എന്നാണ് പ്രമേയം. തമിഴരുടെ സാംസ്‌കാരികമായ വിഷയമായതിനാല്‍ ഡിഎംകെയും അണ്ണാഡിഎംകെയും എതിര്‍ക്കാന്‍ സാധ്യതയില്ല. വിജയ് അവതരിപ്പിക്കുന്ന പ്രമേയം ഐക്യകണ്‌ഠ്യേന പാസാക്കാന്‍ സാധിക്കുമെന്നാണ് ടിവികെയുടെ പ്രതീക്ഷ.

ഇത് തമിഴ്‌നാട്ടില്‍ വിജയുടെ പ്രതീ വര്‍ധിപ്പിക്കും. മാത്രമല്ല വിഷയത്തില്‍ ഡിഎംകെക്ക് വിമര്‍ശിക്കാനുള്ള അവസരവും ഇല്ലാതാകും. പ്രമേയം പാസായാല്‍ ആദ്യം തമിഴ് തായ് വാഴ്ത്തും ശേഷം ദേശീയ ഗാനവും പിന്നീട് വന്ദേമാതരവും ആലപിക്കുന്ന രീതിയായിരിക്കും നടപ്പാകുക. അതേസമയം, കേരളത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേമാതരവുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിച്ചിരിക്കുകയാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *