Headlines

30 കോടി അടിച്ചാല്‍ പകുതി തുക പോലും കൈയില്‍ കിട്ടില്ലേ? ഓണം ബംപറില്‍ ഭാഗ്യശാലിക്ക് ലഭിക്കുക ഇത്രമാത്രം! | Onam Bumper 2026: 30 Cr Winning Price Break Down, How Much Rupees You Really Got In Hand After Tax And Commission


Kerala

oi-Jithin TP

ഇത്തവണ സമ്മാനത്തുക വര്‍ധിപ്പിച്ച് കൊണ്ടാണ് ഒാണം ബംപര്‍ വിപണിയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒന്നാം സമ്മാത്തുക 25 കോടിയായിരുന്നെങ്കില്‍ ഇത്തവണ അത് 30 കോടിയായി ഉയര്‍ത്തിയിരിക്കുകയാണ്. അതേസമയം ടിക്കറ്റ് വിലയില്‍ മാറ്റമൊന്നുമില്ല. 500 രൂപയാണ് ഓണം ബംപറിന്റെ ടിക്കറ്റ് വില. അതുകൊണ്ട് തന്നെ ഇത്തവണ റെക്കോഡ് വിറ്റുവരവാണ് ബംപര്‍ വില്‍പനയില്‍ ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്.

22 പേരെ ഫലത്തില്‍ കോടീശ്വരന്‍മാരാക്കുന്ന തരത്തിലാണ് ഓണം ബംപറിന്റെ സമ്മാന ഘടന. ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനം 20 പേര്‍ക്ക് ഒരു കോടി രൂപ വീതം കൊടുക്കുന്നുണ്ട്. കൂടാതെ ഒന്നാം സമ്മാനത്തിന് അര്‍ഹമായി ടിക്കറ്റ് വിറ്റ ഏജന്റിന് 30 കോടിയില്‍ 10% കമ്മീഷനായി ലഭിക്കും. അതുവഴി ഏജന്റും കോടീശ്വരനാകും. ഇത്തരത്തില്‍ 22 പേരാണ് ഓണം ബംപറിലൂടെ കോടീശ്വരന്‍മാരാകാന്‍ പോകുന്നത്.

Onam Bumper 2026

അതേസമയം ഒന്നാം സമ്മാനം 30 കോടി രൂപയാണെങ്കിലും ഇത് മുഴുവന്‍ ഭാഗ്യവാന്/ഭാഗ്യവതിക്ക് ലഭിക്കില്ല. കമ്മീഷനും നികുതിയും സെസും അടക്കമുള്ള കിഴിവുകള്‍ക്ക് ശേഷമുള്ള തുകയായിരിക്കും ഒന്നാം സമ്മാനം ലഭിച്ചയാള്‍ക്ക് കിട്ടുക. ഒന്നാം സമ്മാനമായ 30 കോടി രൂപയില്‍ 10% തുക ഏജന്റിന് കമ്മീഷനായി കൊടുക്കണം. ഇത് 3 കോടി രൂപയാണ്. അതുകഴിഞ്ഞ് ബാക്കിയുള്ളത് 27 കോടി രൂപയായിരിക്കും.

ഈ തുകയും മുഴുവനായി ഭാഗ്യവാന് ലഭിക്കില്ല. 27 കോടി രൂപയില്‍ നിന്നും നികുതി നല്‍കേണ്ടി വരും. ഇത് 30 ശതമാനമായിരിക്കും. അങ്ങനെയെങ്കില്‍ ഏകദേശം 8.1 കോടി രൂപ നികുതിയായി ഈടാക്കും. 27 കോടിയില്‍ നിന്ന് 8.1 കോടി രൂപ പോകുന്നതോടെ 18.9 കോടി രൂപ മാത്രമായിരിക്കും ഉണ്ടാകുക. ഈ തുകയാണ് ഭാഗ്യശാലിയുടെ അക്കൗണ്ടിലേക്ക് എത്തുക. എന്നാല്‍ ഈ തുക ലഭിച്ചാലും നിങ്ങള്‍ മറ്റു ചില നികുതികള്‍ അടക്കേണ്ടി വരും.

50 ലക്ഷത്തിനു മുകളില്‍ വരുമാനമുള്ളവര്‍ നികുതിക്ക് മുകളില്‍ സര്‍ചാര്‍ജ് നല്‍കണം. ഇത് അക്കൗണ്ടിലെ പണത്തിന് അനുസരിച്ച് വ്യത്യാസപ്പെടും. 50 ലക്ഷം മുതല്‍ 1 കോടി രൂപ വരെ 10 ശതമാനവും 1 കോടി മുതല്‍ 2 കോടി വരെ 15 ശതമാനവും, 5 കോടി വരെ 25 ശതമാനവും സര്‍ചാര്‍ജായി ഈടാക്കും. അതിന് മുകളില്‍ വരുമാനമുള്ളവര്‍ 37 ശതമാനം സര്‍ചാര്‍ജ് നല്‍കണം.

ഇവിടെ 18.9 കോടി പണം ലഭിച്ചതിനാല്‍ നിങ്ങള്‍ 37 ശതമാനം നല്‍കേണ്ടി വരും. ആദായ നികുതിയില്‍ അടക്കുന്ന 8.1 കോടിയുടെ 37 ശതമാനമാണ് സര്‍ചാര്‍ജായി ഈടാക്കുന്നത്. അത് ഏകദേശം 2.99 കോടി രൂപയാണ്. മാത്രമല്ല ഇതില്‍ നിന്നും ആരോഗ്യ, വിദ്യാഭ്യാസ സെസ് 4% ഈടാക്കും. ചുരുക്കി പറഞ്ഞാല്‍ 30 കോടി ലഭിച്ചാലും ഏകദേശം പകുതിയോളം രൂപ മാത്രമെ ഭാഗ്യശാലിക്ക് ഉപയോഗിക്കാനാകൂ.



Source link

Leave a Reply

Your email address will not be published. Required fields are marked *