Movie News
oi-Sajitha Gopie
സിനിമയുമായി ബന്ധപ്പെട്ടതല്ലാത്ത വിവാദങ്ങളുടെ അകമ്പടിയോടെയാണ് വിസ്മയ മോഹന്‍ലാലിന്റെ ആദ്യചിത്രം ഇന്ന് തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. സിജെപി സമരത്തിന് എതിരായ പോലീസ് നടപടിയെ വിമര്‍ശിച്ച വിസ്മയയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണവും ഒപ്പം തുടക്കം സിനിമയ്ക്ക് എതിരെ ക്യാംപെയ്നും നടക്കുന്നു.
ജൂഡ് ആന്തണി സംവിധാനം ചെയ്ത തുടക്കത്തിലൂടെ മോഹന്‍ലാല്‍ കുടുംബത്തില്‍ നിന്ന് മൂന്നാമത്തെ ആളായാണ് വിസ്മയ സിനിമയിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നത്. വിസ്മയ മോഹന്‍ലാല്‍ വിസ്മയിപ്പിച്ചോ അതോ തുടക്കത്തിലേ പാളിയോ?
2018 എന്ന വമ്പന്‍ ഹിറ്റിന് ശേഷമാണ് ജൂഡ് ആന്തണിയുടെ ഒരു സിനിമ തീയറ്ററിലേക്ക് എത്തുന്നത്. മോഹന്‍ലാലിന് ഗുരുദക്ഷിണ ആയിട്ടാണ് തുടക്കത്തെ ജൂഡ് അവതരിപ്പിച്ചിരിക്കുന്നത്. തുടക്കത്തിലൂടെ വിസ്മയ തൂക്കി എന്നാണ് ആദ്യ ഷോ കണ്ടിറങ്ങിയ ഭൂരിപക്ഷം പ്രക്ഷകരും അഭിപ്രായപ്പെടുന്നത്. അഭിമുഖങ്ങളില്‍ കണ്ട പാവത്താനായ വിസ്മയ അല്ല സ്ക്രീനില്‍ എന്നും വിസ്മയ സ്കോര്‍ ചെയ്തിട്ടുണ്ടെന്നും സിനിമ കണ്ടിറങ്ങിയവര്‍ പറയുന്നു.

വിസ്മയയെ നെഗറ്റീവ് പറഞ്ഞവര്‍ക്കുളള മറുപടിയാണ് സിനിമയെന്നും പ്രതീക്ഷിക്കുന്ന പടമൊന്നും അല്ലെന്നും വിസ്മയയുടെ വിസ്മയകരമായ തുടക്കം ആണെന്നും പ്രേക്ഷകര്‍ പറയുന്നു. അടുക്കും ചിട്ടയുമുളള തിരക്കഥയാണ് സിനിമയുടേത് എന്നും വിയ്മയ മാത്രമല്ല സായ്കുമാറും മനോജ് കെ ജയനും ആന്റണി പെരുമ്പാവൂരിന്റെ മകനായ ആശിഷ് ആന്റണിയും സ്കോര്‍ ചെയ്തുവെന്നും പ്രേക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതീക്ഷിക്കുന്ന പടമൊന്നും അല്ല, മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലല്ലോ എന്നാണ് ഒരു പ്രേക്ഷകന് അഭിപ്രായപ്പെട്ടിരിക്കുന്നത്. വിസ്മയയുടെ പ്രകടനത്തിന് മുന്നില്‍ പ്രണവ് മോഹന്‍ലാലൊന്നും ഒന്നും അല്ലെന്നും ഇദ്ദേഹം പറയുന്നു. സാധാരണ കുടുംബ ചിത്രം അല്ലെന്നും ത്രില്ലിംഗ് ആണെന്നും മേക്കിംഗ് മികച്ചത് ആണെന്നും പ്രേക്ഷകര്‍ ഒരുപോലെ പറയുന്നു.