Headlines

പ്ലസ് ടു ഇല്ലാത്തവര്‍ക്കും ഇനി ഡിഗ്രിക്ക് ചേരാം; പുതിയ ഉത്തരവുമായി സര്‍ക്കാര്‍ | Degree Admission: Plus Two No Longer Mandatory For Degree Admission In Kerala, Details Inside


Kerala

oi-Jithin TP

ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധം എന്ന മാനദണ്ഡം മാറ്റി സംസ്ഥാന സര്‍ക്കാര്‍. പ്ലസ് ടു ഇല്ലാത്ത ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവര്‍ക്കും സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനം നേടാം. ഇത് സംബന്ധിച്ച ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി.

ഇനി മുതല്‍ ഐടിഐ പാസായവര്‍ക്ക് കോളജുകളില്‍ ഏതു കോഴ്സുകളും തിരഞ്ഞെടുക്കാനും സാധിക്കും. പത്താം ക്ലാസിനു ശേഷം ഐ ടി ഐ പാസായവര്‍ക്ക് ബിരുദ കോഴ്സുകളുടെ ഒന്നാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. മാത്രമല്ല ത്താം ക്ലാസിനു ശേഷം മൂന്ന് വര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കും പന്ത്രണ്ടാം ക്ലാസിനു ശേഷം രണ്ട് വര്‍ഷത്തെ ഡിപ്ലോമ നേടിയവര്‍ക്കും ബിരുദ കോഴ്സിന്റെ രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി നേരിട്ട് പ്രവേശിക്കാം.

Degree Admission

നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക് അഥവാ എന്‍സിആര്‍എഫ് അടിസ്ഥാനമാക്കിയുള്ള ഉത്തരവ് 2027-28 അധ്യയന വര്‍ഷം മുതല്‍ നിലവില്‍ വരും എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരമാണ് ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധം എന്ന മാനദണ്ഡം മാറ്റിയിരിക്കുന്നത്. അക്കാദമിക് പുരോഗതിക്കും അവസരങ്ങള്‍ ഒരുക്കുന്നതിനുമാണ് പുതിയ നയം.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറയ്ക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനുള്ള അവസരങ്ങള്‍ സുഗമമാക്കാനുമാണ് ഇതുവഴി ഉന്നത വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ഉത്തരവ് സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകള്‍ക്കും പോളിടെക്നിക്കുകള്‍ക്കും ഔദ്യോഗികമായി കൈമാറാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നല്‍കിയ പ്രൊപ്പോസലിനാണ് വിദ്യാഭ്യാസ ഡയറക്ടര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. സാധാരണഗതിയില്‍ ബിരുദ പ്രവേശനത്തിന് പ്ലസ് ടുവാണ് യോഗ്യത. രണ്ട് വര്‍ഷമാണ് ഐ ടി ഐ കോഴ്‌സുകളുടെ കാലാവധി. അതിനു ചേരാന്‍ പത്താം ക്ലാസ് പാസായാല്‍ മതി. മൂന്നു വര്‍ഷത്തെ പോളിടെക്‌നിക് കോഴ്സുകള്‍ പഠിക്കാനും പത്താം ക്ലാസാണ് യോഗ്യത.

ഐ ടി ഐയും പോളിയും കഴിഞ്ഞവര്‍ക്ക് തുല്യത കണക്കാക്കിയാണ് ബിരുദ പ്രവേശനം നല്‍കാന്‍ തീരുമാനമായിരിക്കുന്നത്. രണ്ട് വര്‍ഷത്തെ ഐ ടി ഐ യോഗ്യതയും പോളി യോഗ്യതയും പ്ലസ്ടുവിനു തുല്യമായി കണക്കാക്കും. ഇത് പ്രകാരം രണ്ട് വര്‍ഷത്തെ ഐ ടി ഐ കഴിയുന്നവര്‍ക്ക് ഡിഗ്രിക്ക് ഒന്നാം വര്‍ഷത്തിലും മൂന്ന് വര്‍ഷത്തെ പോളിടെക്‌നിക്ക് കഴിയുന്നവര്‍ക്ക് രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ടും പ്രവേശനം നേടാം.

പോളി ടെക്‌നിക്ക് കഴിഞ്ഞവര്‍ക്ക് നിലവില്‍ ബി. ടെക് രണ്ടാം വര്‍ഷത്തിനു ചേരാന്‍ അവസരമുണ്ട്. ഇതു കൂടി കണക്കാക്കിയാണ് , ഈ കോഴ്സുകള്‍ പാസായവരെ ബിരുദ പ്രവശനത്തിനും പരിഗണിക്കാനുള്ള തീരുമാനം.



Source link

Leave a Reply

Your email address will not be published. Required fields are marked *