Headlines

സ്വര്‍ണം താഴ്ന്നു; 22, 18 കാരറ്റ് പവന്‍, ഗ്രാം ഇന്നത്തെ സ്വര്‍ണവില അറിയാം, ഇനിയും വില കുറയുമോ? | Gold Rate Kerala Dropped; Check Today Price For 22, 18 Carat Gold Pavan and Gram, Will Fall Further?


Kerala

oi-Ashif N

കൊച്ചി: കഴിഞ്ഞ രണ്ടു ദിവസം ഉയര്‍ന്നുവന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണത്തിന് നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, വരും ദിവസങ്ങളിലും സ്വര്‍ണവില കുറയുമോ എന്ന് പറയാനാകില്ല. നേരിയ വില മാറ്റത്തിനാണ് സാധ്യത കല്‍പ്പിക്കുന്നത്. അതുകൊണ്ടുതന്നെ ചാഞ്ചാട്ടം തുടര്‍ന്നേക്കും.

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം തീര്‍ന്നു എന്ന് പറയാറായിട്ടില്ല. അതേസമയം, അമേരിക്കയില്‍ പലിശ നിരക്കില്‍ കേന്ദ്ര ബാങ്ക് എടുത്ത തീരുമാനം സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിച്ചിരുന്നു. ഇതിന്റെ ഫലമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ ആഗോള വിപണിയില്‍ സ്വര്‍ണവില അല്‍പ്പം മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്. ഇതാണ് കേരളത്തില്‍ ഇന്ന് വില കുറയാനുള്ള കാരണം.

gold price kerala august1

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 280 രൂപ കുറഞ്ഞ് 105760 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 13220 രൂപയുമായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10860 രൂപയും പവന് 86880 രൂപയും നല്‍കണം. ഇവയെല്ലാം സ്വര്‍ണത്തിന്റെ വിലയാണ്. എന്നാല്‍ ആഭരണം വാങ്ങുമ്പോള്‍ ഒരു പവന് ഏകദേശം 10000 രൂപയില്‍ താഴെ അധികമായി നല്‍കേണ്ടി വരും.

14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8465 രൂപയാണ് ഇന്നത്തെ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5460 രൂപ നല്‍കണം. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4042 രൂപയാണ് നല്‍കേണ്ടത്. കേരളത്തില്‍ വെള്ളി വില ഗ്രാമിന് 235 രൂപയും പത്ത് ഗ്രാമിന് 2350 രൂപയുമാണ് ഇന്നത്തെ വില. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് ഇന്ന് 87.93 ഡോളറാണ് വില. ഡോളര്‍ സൂചിക 100ന് താഴേക്ക് വീണു. രൂപയുടെ മൂല്യം 95.39 ആയി ഉയരുകയും ചെയ്തു.

കേരളത്തില്‍ സ്വര്‍ണവില തീരുമാനിക്കുന്നത് ഇങ്ങനെ

കേരളത്തില്‍ ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുന്നത് എങ്ങനെയാണ് എന്ന് അറിയാമോ? കേരളത്തിലെ ജ്വല്ലറി വ്യാപാരികളുടെ കൂട്ടായ്മയാണ് വില തീരുമാനിക്കുക. രാവിലെ 9.30 ആകുമ്പോഴേക്കും അവര്‍ വില പരസ്യമാക്കും. ഈ വിലയിലാണ് കേരളത്തിലെ എല്ലാ ജ്വല്ലറികളിലും വ്യാപാരം നടക്കുക. അതേസമയം, 24 കാരറ്റ് സ്വര്‍ണത്തിന്റെ വില കൃത്യമായി പറയാനാകില്ല. കാരണം അന്താരാഷ്ട്ര വിപണി വിലയ്ക്ക് അനുസൃതമായി ഇടയ്ക്കിടെ മാറി കൊണ്ടിരിക്കും.

ആഗോള വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക് എന്നിവയെല്ലാം ഒത്തുനോക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുന്നത്. സ്വര്‍ണത്തിന്റെ വില മാത്രമാണ് ഇവര്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുക. അതേസമയം, ആഭരണത്തിന് വരുന്ന അധിക വില ഓരോ ജ്വല്ലറികളിലും വ്യത്യസ്തമായിരിക്കും. ഉപഭോക്താവിന് പണിക്കൂലി കുറയ്ക്കാന്‍ വിലപേശാം. കച്ചവടത്തിന്റെ സാധ്യത അനുസരിച്ച് ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.



Source link

Leave a Reply

Your email address will not be published. Required fields are marked *