Headlines

ചെന്നൈയിൽ സ്വർണം താഴേക്ക്; ഇനി വില തകർന്നടിയും? ആഭരണപ്രേമികളെ സന്തോഷിപ്പിച്ച് പുതിയ പ്രവചനം|Gold Rate Drop in Chennai; Will Rates Fall Further? New Forecast Brings Cheer to Jewellery Buyers


India

oi-Rakhi

ചെന്നൈ: ആഭരണപ്രേമികൾക്ക് ആശ്വാസം നൽകി ഇന്ന് സ്വർണ വില ഇടിഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വിലക്കുറവിന് വഴിവെച്ചത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔണ്‍സിന് 4043 ഡോളര്‍ എന്ന നിലയിലാണ് ഇന്ന് വില. ഇന്നലെ 4100 ഡോളറിലായിരുന്നു വ്യാപാരം.

പശ്ചിമേഷ്യൻ സംഘർഷം വീണ്ടും കടുത്തതോടെ സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. തിങ്കളാഴ്ച ചെന്നൈയിൽ ഒരു ഗ്രാമിന് 13,370 രൂപയായിരുന്നു വില. എന്നൽ തൊട്ടടുത്ത ദിവസം 13,215 രൂപയായി ഗ്രാം വില ഇടിഞ്ഞു. ബുധനാഴ്ചയാണ് ഈ ആഴ്ചയിലെ ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത്. അന്ന് 13,155 രൂപയായിരുന്നു ഗ്രാം വില, പവൻ വില 1,05,240 രൂപയായിരുന്നു.

goldornaments2-452

അതേസമയം വ്യാഴാഴ്ച വില കുതിച്ചു. ഒറ്റയടിച്ച് 13,230 രൂപയായി. ഇന്നലേയും വില ഉയർന്നു, 13,255 രൂപയിലെത്തി. അവിടെ നിന്നാണ് ഇന്ന് ഗ്രാമിന് 35 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയത്. ഇന്ന് ചെന്നൈയിൽ പവന് 280 രൂപയാണ് കുറഞ്ഞത്. നിലവിൽ 1,05,760 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. 13,220 രൂപയാണ് ഗ്രാമിന് വില. അതായത് ഇന്നലെ അപേക്ഷിച്ച് 35 രൂപയുടെ ഇടിവ്. ഇന്നലെ പവന് 1,06,040 രൂപയായിരുന്നു വില.

കഴിഞ്ഞ വർഷം ഇതേ ദിവസം 73,200 രൂപയായിരുന്നു പവൻ വില. ഗ്രാമിന് 9,150 രൂപയും. അതായത് ഒരു വർഷത്തിനിടെ 32,560 രൂപയാണ് വർധിച്ചത് (ഏകദേശം 44.48 ശതമാനം അധികം).

ഇനി സ്വർണ വില എങ്ങോട്ട്?

ഇറാൻ-യു.എസ് സംഘർഷം കടുക്കുന്നത് സ്വർണത്തിന് തിരിച്ചടിയാകുന്നത്. സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ക്രൂഡ് വില കത്തിക്കയറുകയാണ്. ക്രൂഡ് വില ഉയരുന്നത് ഡോളർ മൂല്യം ഉയർത്തും. നിക്ഷേപകർ സ്വർണത്തെ കൈവിട്ട് ഡോളറിലേക്ക് തിരിയും.

അതേസമയം എണ്ണ വില വർധനവ് പണപ്പെരുപ്പ ഭീഷണിയും ശക്തമാക്കിയിട്ടുണ്ട്. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാണ് യു.എസ് ഫെഡ് റിസർവ്വ് പലിശ നിരക്ക് ഉയർത്തുമോയെന്നതാണ് ഇപ്പോൾ നിക്ഷേപകർ ഉറ്റുനോക്കുന്നത്. യുഎസ് ഫെഡറൽ റിസർവിന്റെ കഴിഞ്ഞ യോഗത്തിൽ അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല.ഇത് നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും വരും മാസങ്ങളിൽ നിരക്ക് ഉയർത്താനുള്ള സാധ്യത ഏറെയാണെന്നാണ് നിക്ഷേപകരുടെ വിലയിരുത്തൽ. കഴിഞ്ഞ മാസത്തെ യുഎസ് തൊഴിൽ കണക്കുകൾ പുറത്തുവന്നാൽ പലിശ നിരക്ക് എത്ര ഉയർത്തുമെന്നതിൻ്റെ സൂചന ലഭിക്കും. നിരക്ക് ഉയർത്തിയാൽ സ്വാഭാവികമായും സ്വർണം വിയർക്കും. കാരണം നിരക്ക് ഉയർത്തുന്നത് ഡോളർ ശക്തിപ്പെടാൻ കാരണമാകും. സ്വാഭാവികമായും പലിശ നൽകാത്തെ സ്വർണത്തെ കൈവിട്ട് നിക്ഷേപകർ സർക്കാർ കടപ്പത്രങ്ങളിലേക്കും ബോണ്ടുകളിലേക്കും തിരിയും. ഡിമൻ്റ് ഇടിയുന്നത് സ്വർണ വില കുറയാൻ കാരണമാകും.

സ്വർണം തകരും

സ്വർണ വില തിരിച്ചുകയറുമെന്ന പ്രതീക്ഷകൾ വിപണി വിദഗ്ധർ പങ്കുവെയ്ക്കുന്നുണ്ട്. എന്നാൽ സമീപകാലത്ത് വില ഇടിയാൻ തന്നെയാണ് സാധ്യതയെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത് ഔണ്‍സിന് 3850 ഡോളറിലേക്ക് വില ഇടിയുമെന്നാണ് സാമ്പത്തിക സ്ഥാപനമായ യുബിഎസിന്റെ പ്രവചനം. അടുത്ത വർഷം ജൂണോടെ വില വീണ്ടും 5200 ഡോളർ ആയേക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അത്തരത്തിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഇടിഞ്ഞാൽ കേരളത്തിലും പവൻ വില കുറയും. വില 1 ലക്ഷത്തിന് താഴേക്ക് പോകാനുള്ള സാധ്യത ഏറെയായിരിക്കും. എന്നാൽ ഇനിയൊരിക്കലും സ്വർണം 60,000ത്തിന് താഴേക്ക് ഇടിയാൻ സാധ്യതയില്ലെന്ന് തന്നെയാണ് കേരളത്തിലെ സാമ്പത്തിക വിദഗ്ധർ പറയുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *