Last Updated:
തന്റെ സുഹൃത്തുകൂടിയായ സംവിധായകൻ ജോഷിയെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
സംവിധായകന്മാരെ താൻ പേരെടുത്ത് വിളിക്കാറില്ലെന്ന് തുറന്നുപറഞ്ഞ് നടൻ വിജയരാഘവൻ. തന്റെ സുഹൃത്തുകൂടിയായ സംവിധായകൻ ജോഷിയെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.
“ജോഷിയും ഞാനും സുഹൃത്തുക്കളാണ്. ഒരു ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ഞങ്ങൾ ഒന്നിച്ച് പഠിച്ചതാണ്. എടാപോടാ എന്ന ബന്ധമാണ്. ഞാനൊക്കെ ഭയങ്കര അലമ്പായിരുന്നു. പക്ഷേ, ജോഷി അതൊക്കെ കണ്ട് പുറകെ നടക്കുന്ന ആളാണ്. അന്ന് എടാ പോടാ എന്നൊക്കെ വിളിക്കും. പക്ഷേ ഞാൻ ഒരിക്കലും സെറ്റിൽ വന്ന് അങ്ങനെ വിളിക്കാറില്ല.
പുതിയ പിള്ളേരൊക്കെ നിൽക്കുമ്പോൾ ഞാൻ പേരൊന്നും വിളിക്കില്ല. റെഡി സാർ എന്നാണ് പറയുന്നത്. ഡയറക്ടറാണ് സിനിമയുടെ ക്യാപ്റ്റൻ. സോപ്പിടാൻ വേണ്ടിയൊന്നുമല്ല. അങ്ങനെയായിരിക്കണം. പറയുന്ന ആളിൽ നമ്മൾ വിശ്വാസമർപ്പിക്കണം. മോശം അനുഭവമുണ്ടായിരിക്കാം. നമുക്ക് ഇഷ്ടമില്ലാത്ത ആളായിരിക്കാം. നമുക്ക് എന്ത് ചെയ്യാനാവും. അഭിനയിക്കാമെന്ന് തീരുമാനിച്ച് അഡ്വാൻസും വാങ്ങിയിട്ട് പിന്നെ ഒന്നും പറയാനാകില്ല”.
അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരിക്കാം. പക്ഷേ അത് പറഞ്ഞ് തീർത്തിട്ട് നമ്മുടെ ജോലി കഴിഞ്ഞ് പോകണമെന്നും വിജയരാഘവൻ പറഞ്ഞു.
Ernakulam,Kerala
‘അയാളെ എടാപോടാന്നാണ് ഞാൻ വിളിക്കാറ്, പക്ഷേ സെറ്റിൽ സാറെന്ന് മാത്രമേ വിളിക്കൂ, അത് സോപ്പിടാനല്ല’: വിജയരാഘവൻ
