Headlines

‘മോഹൻലാൽ വെറുതെ കമൻ്റടിക്കും, ഞാൻ ചെറുപ്പമാണ്, എനിക്ക് ബുദ്ധിമുട്ടായി’;ജോളി ഈശോ|Mohanlal Just Jokes Around, But It Was Awkward for Me Because I’m Young: Jolly Easo


Movie News

oi-Rakhi

സിനിമയിൽ തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്ന് നടി ജോളി ഈശോ. ചെറിയ മോശം അനുഭവം ഉണ്ടായപ്പോൾ അതിൽ താൻ പ്രതികരിച്ചിട്ടുണ്ടെന്നും പിന്നീട് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും നടി പറഞ്ഞു. മൈൽസ്റ്റോണ്‍ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പങ്കുവെച്ചത്.

‘എനിക്ക് ഒരിക്കലും ഒരു ശ്വാസം മുട്ടുന്ന ഒരു അനുഭവം സിനിമയിൽ ഉണ്ടായിട്ടില്ല. ആകെ മോഹൻലാലിന്റെ കൂട്ടത്തിൽ വർക്ക് ചെയ്തപ്പോഴുള്ളൊരു അനുഭവം ഉണ്ട്. മോഹൻലാൽ ഭയങ്കര കമൻറ് പാസാക്കും, ഭയങ്കരമായിട്ട്. ഞാൻ ആദ്യമായിട്ട് ചെയ്യുന്നത് സ്പടികമായിരുന്നു, അന്നൊക്കെ ഞാൻ വളരെ ചെറുപ്പാണ്. അപ്പൊ ഈ പുള്ളി ഇങ്ങനെ ഭയങ്കരമായിട്ട് ഇങ്ങനെ കമന്റ് കമന്റ് അടിക്കും. അപ്പോൾ എനിക്കത് ഭയങ്കര ബുദ്ധിമുട്ടാണ്, ചെറുപ്പം കൂടിയല്ലേ , വല്ലാത്ത ഒരു അവസ്ഥയാണ്. ഞാൻ ആകെ നിന്നുകൊണ്ട് വിയർക്കും. പെണ്ണായിട്ട് ഞാൻ മാത്രമേ ഉള്ളൂ .

mohnaljo-

അതുകഴിഞ്ഞ് പിന്നെ ഞാൻ ചേച്ചിയുടെ കൂടെ ഒക്കെ മോഹൻലാലിൻ്റെ കൂടെ ഒത്തിരി പടം ഒക്കെ ചെയ്തു. അതുകഴിഞ്ഞിട്ട് ഞാൻ ‘ പ്രജ’ എന്ന സിനിമ ചെയ്തപ്പോൾ ഞാൻ ലാലേട്ടനോട് പറഞ്ഞു എനിക്കൊരു കാര്യം പറയാനുണ്ടെന്ന്. എന്താ ജോളി എന്ന് ചോദിച്ചു, ആ സമയത്തൊക്കെ പുള്ളി ഇങ്ങനെ നിരന്തരം നമ്മളെ കളിയാക്കുമായിരുന്നു. സിനിമയുടെ ഷൂട്ടിൻ്റെ അവസാന ദിവസമാണ്. ഗ്രൂപ്പ് ഫോട്ടോ ഒക്കെ എടുക്കുന്നുണ്ട്.

ഞാൻ പറഞ്ഞു ലാലേട്ട ഞാൻ കല്യാണം കഴിച്ച ഒരു സ്ത്രീയാണ്, കുട്ടികളൊക്കെ ഉള്ളതാണ്, പ്രായമുണ്ട് എങ്കിൽ പോലും എനിക്ക് ഇങ്ങനെ എന്തെങ്കിലും ഒക്കെ കമന്റ് കേൾക്കുമ്പോൾ വല്ലാണ്ട് അപ്സെറ്റ് ആകുന്നുണ്ട് ,അപ്പോൾ ഒരു പുതിയ കുട്ടികൾക്ക് എത്രത്തോളം അത് ബുദ്ധിമുട്ട് വരും എന്ന്. നമ്മളുടെ അടുത്ത് കുറച്ച് ഫ്രീ ആകാതെ അവരെ അങ്ങനെ ഇട്ട് പറയരുത് എന്നൊരു അപേക്ഷ ഉണ്ട് എന്ന് .കാരണം ഞാൻ ഒരുമാതിരിപ്പെട്ട കാര്യങ്ങൾക്കൊന്നും അങ്ങനെ കുലുങ്ങുന്ന കൂട്ടത്തിൽ അല്ല. എനിക്ക് അങ്ങനെയൊന്നും പ്രശ്നമില്ല. പുതിയ ഒരാളാണ് എന്നുള്ള പേടിയൊന്നുമില്ല, പക്ഷേ എന്നിട്ട് എനിക്ക് അത്രയും ബുദ്ധിമുട്ടുണ്ടായി ഉണ്ടായെങ്കിൽ ഒരു പുതിയ കുട്ടിയുടെ അടുത്ത് അങ്ങനെ പറയുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും.

അയ്യോ ജോളി സോറി എന്ന് അദ്ദേഹം പറഞ്ഞു. ഇതല്ലാതെ ആരും നമ്മളുടെ അടുത്ത് ഒരു മര്യാദ ഇല്ലാത്ത രീതിയിൽ പെരുമാറുകയോ ഒന്നും ചെയ്തിട്ടില്ല .എനിക്ക് ഞാൻ എവിടെ ചെന്നെന്നാലും വേണ്ട ഒരു സീറ്റ് തരാറുണ്ട്. ലാലേട്ടനെ പോലൊരാളാട് അങ്ങനെ പറയുന്നതൊന്നും എന്നെ ഭയപ്പെടുത്താറില്ല. കാരണം വേഷം കിട്ടുമോയെന്നുള്ള പേടിയൊന്നും എനിക്കില്ല.

ഇപ്പോഴത്തെ സിനിമകളിൽ അവസരം കിട്ടാതിരിക്കുമ്പോൾ വിഷമം തോന്നാറുണ്ട്. ചില കഥാപാത്രങ്ങൾ കാണുമ്പോൾ ഇതെനിക്ക് തരാമായിരുന്നു ഇതെന്നെ കൊണ്ട് നന്നായി ചെയ്യാൻ പറ്റുമായിരുന്നു എന്നൊക്കെ തോന്നിയിട്ടുണ്ട്. പക്ഷെ ഇത് ആരോട് പറയും?

ഇടക്ക് ഒരു സെറ്റിൽ ഒരു പ്രശ്നം ഉണ്ടായി. അപ്പോൾ ഞാൻ പറഞ്ഞു രാവിലെ തൊട്ട് എനിക്ക് ആ സെറ്റിൽ ഇരിക്കാൻ പറ്റത്തില്ല ,എനിക്ക് അവിടെ ഇരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന്. കാരണം എനിക്ക് ഡസ്റ്റ് അലർജിയും ഇൻഫെക്ഷനും ഉണ്ടായിരുന്നു. എന്നാൽ എല്ലാവരെയും വിട്ടു, പക്ഷെ എന്നെ വിട്ടില്ല. രാത്രി 9 ആയി. ചേച്ചി റെഡിയല്ലോയെന്ന് അവർ ചോദിച്ചു. എന്നെ ഇൻസൾട്ട് ചെയ്ത പോലെ തോന്നി. ഇതവരുടെ സ്ഥിരം പരിപാടിയായിരുന്നു. അങ്ങനെ ഞാൻ വിളിച്ചു പറഞ്ഞു എന്തായാലും ഈ സീരിയൽ ഇനി ചെയ്യുന്നില്ലെന്ന് പറഞ്ഞു. വലിയ വിഷയമായി. മനപ്പൂർവ്വം തന്നെ ദ്രോഹിക്കുകയായിരുന്നു. മാപ്പ് പറയാതെ ഇനി ഷൂട്ട് ചെയ്യില്ലെന്ന് പറഞ്ഞു. അങ്ങനെ അവർ മാപ്പ് പറഞ്ഞു, പിന്നീടൊരിക്കലും ആവർത്തിച്ചില്ല’.



Source link

Leave a Reply

Your email address will not be published. Required fields are marked *