Headlines

സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് വന്‍ വിലക്കുതിപ്പ്, ഉപഭോക്താക്കളുടെ അക്കൗണ്ട് കാലിയാകും, ഇന്നത്തെ പവന്‍ വില | Kerala Gold Rate Marked Huge Rise Today; Old Gold Sellers Best Day, Latest Pavan, Gram Price Inside


Kerala

oi-Ashif N

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. സമീപ ദിവസങ്ങളിലെ ഏറ്റവും വലിയ മുന്നേറ്റമാണ് ഇന്ന് സ്വര്‍ണം കാഴ്ചവച്ചിരിക്കുന്നത്. ആഗോള വിപണിയിലും വില വര്‍ധിച്ചിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കണ്ടത്. വെള്ളി വിലയും ഇന്ന് വര്‍ധിച്ചു. എന്നാല്‍ ഓഹരി വിപണി വലിയ നഷ്ടത്തിലാണ്. ക്രൂഡ് ഓയില്‍ വില വലിയ കുതിപ്പ് നടത്തുന്നുണ്ട്.

ബ്രെന്റ് ക്രൂഡ് ഓയില്‍ 92 ഡോളര്‍ പിന്നിട്ടു. തൊട്ടുപിന്നാലെ ഡോളര്‍ സൂചിക 101 പിന്നിട്ട് കുതിക്കുകയാണ്. എങ്കിലും ഇന്ത്യന്‍ രൂപ പിടിച്ചു നില്‍ക്കുന്നു. 96.27 ആണ് പുതിയ വിനിമയ മൂല്യം. സ്വര്‍ണവില ഇടിയാനുള്ള സാധ്യതതകളും വിപണിയിലുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ വില പ്രവചനാതീതമാണ്. പൊടുന്നനെയുള്ള ഒരു മാറ്റമായിട്ടാണ് ഇന്നത്തെ സ്വര്‍ണവില വര്‍ധനവിനെ കാണുന്നത്.

goldrate

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 210 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. 13430 രൂപയാണ് ഇന്നത്തെ ഗ്രാം വില. അതേസമയം പവന്‍ സ്വര്‍ണത്തിന് 1680 രൂപ വര്‍ധിച്ച് 107440 രൂപയായി. ഈ മാസം സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 107800 രൂപയായിരുന്നു. ഏകദേശം അതിലേക്ക് അടുത്തിരിക്കുകയാണ് സ്വര്‍ണം. വരുംദിവസങ്ങളിലും ഇതേ കുതിപ്പ് തുടര്‍ന്നാല്‍ റെക്കോര്‍ഡിലേക്ക് കുതിച്ചേക്കും. പഴയ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്.

കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 175 രൂപ വര്‍ധിച്ച് 11035 രൂപയായി. പവന് 88280 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8595 രൂപയും പവന് 68760 രൂപയുമാണ് നല്‍കേണ്ടത്. 9 കാരറ്റ് ഗ്രാമിന് 5545 രൂപയും പവന് 44360 രൂപയും നല്‍കണം. വെള്ളിയുടെ ഗ്രാം വില 240 രൂപയും പത്ത് ഗ്രാമിന് 2400 രൂപയുമാണ് ഇന്ന്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4132 ഡോളറാണ് പുതിയ നിരക്ക്.

നിലവിലെ വിപണി സാഹചര്യം ഇങ്ങനെ

ആഗോള വിപണി തകിടംമറിയുന്നു എന്നാണ് പുതിയ വിവരം. പശ്ചിമേഷ്യയിലെ യുദ്ധമാണ് കാരണം. ഹോര്‍മുസ് ചരക്കുപാതയ്ക്ക് പുറമെ ബാബുല്‍ മന്തിബ് പാതയും അടഞ്ഞിരിക്കുകയാണ്. സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട ക്രൂഡ് ഓയില്‍ കപ്പല്‍ ഹൂതി ഭീഷണി കാരണം തിരിച്ചുപോയി. ഈ സാഹചര്യം തുടര്‍ന്നാല്‍ വിപണിയില്‍ ക്രൂഡ് ഓയില്‍ ദൗര്‍ലഭ്യമുണ്ടാകും. വില കുതിക്കാന്‍ ഇടയാക്കുകയും ചെയ്യും.

ക്രൂഡ് ഓയില്‍ വില കൂടിയാല്‍ ഡോളര്‍ സൂചിക വര്‍ധിക്കും. പണപ്പെരുപ്പവും കൂടും. അങ്ങനെ വരുമ്പോള്‍ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തിയേക്കാം. ഇത് ബാങ്ക്, ബോണ്ട് നിക്ഷേപങ്ങള്‍ക്ക് സാധ്യത വര്‍ധിപ്പിക്കും. ഈ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ തിരിഞ്ഞാല്‍ സ്വര്‍ണവില കുറയേണ്ടതാണ്. എന്നാല്‍ മറ്റു ചില ഘടകങ്ങള്‍ സ്വര്‍ണവില ഉയരാന്‍ പര്യപ്തവുമാണ്. അതുകൊണ്ടുതന്നെ എന്താണ് വരുംദിവസങ്ങളില്‍ സംഭവിക്കുക എന്ന് പ്രവചിക്കാന്‍ സധിക്കില്ല.



Source link

Leave a Reply

Your email address will not be published. Required fields are marked *