Headlines

സ്പെയിന്റെ ലോകകപ്പ് കിരീടനേട്ടം 13 മാസം മുമ്പേ പ്രവചിച്ചോ? ചർച്ചയായി ‘2026 ജൂലൈ 19’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റ് | Buzz News


Last Updated:

ലോകകപ്പിൽ മുത്തമിട്ടുകൊണ്ട് ‘2026 ജൂലൈ 19’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റാണ് പ്രചരിക്കുന്നത്

News18
News18

ഫിഫ ലോകകപ്പിൽ സ്പെയിൻ ചരിത്രവിജയം സ്വന്തമാക്കുമ്പോൾ‌ ചർച്ചയായി ഒരു പഴയപോസ്റ്റ്. 13 മാസം മുമ്പ് തന്നെ സ്പെയിനിന്റെ കിരീടനേട്ടം പ്രവചിച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. സ്പാനിഷ് മിഡ്ഫീൽഡർ പെഡ്രിയാണ് ആ പോസ്റ്റിന് പിന്നിൽ. ലോകകപ്പിൽ മുത്തമിട്ടുകൊണ്ട് ‘2026 ജൂലൈ 19’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റാണ് പ്രചരിക്കുന്നത്.

2025 ജൂൺ 10-ന് പെഡ്രി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വെറും ‘190726’ എന്ന അക്കങ്ങൾ മാത്രമായിരുന്നു. എന്നാൽ ആ പോസ്റ്റ് വീണ്ടും റീപോസ്റ്റ് ചെയ്തിരുക്കുകയാണ് പെഡ്രി. ട്രോഫിയിൽ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച പെഡ്രി കുറിച്ചത് ഇങ്ങനെ

“ഇത് എഴുതപ്പെട്ടതായിരുന്നു. 190726 ഒരു രാജ്യത്തിന്റെ മുഴുവൻ സ്വപ്നവും സാക്ഷാത്കരിച്ച ദിവസം. നമ്മൾ ലോക ചാമ്പ്യന്മാരായ ദിവസം.”

അതിന്റെ അർഥം വ്യക്തമല്ലായിരുന്നു. ഇപ്പോൾ, 2026 ജൂലൈ 19-ന് നടന്ന ഫിഫ ലോകകപ്പ് ഫൈനൽ മത്സരവുമായി ഈ അക്കങ്ങളെ ആരാധകർ ബന്ധിപ്പിക്കുകയാണ്. ആ ദിവസമാണ് സ്പെയിൻ കിരീടം നേടിയത്. ടൂർണമെന്റിലുടനീളം സ്പെയിനിന്റെ എല്ലാ മത്സരങ്ങളിലും പെഡ്രി കളിച്ചിരുന്നു.

അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ രണ്ടാം തവണ ലോക ചാമ്പ്യന്മാരായത്. 106-ാം മിനിറ്റിൽ നിക്കോ വില്യംസിന്റെ ഹെഡറിൽ നിന്ന് ലഭിച്ച പന്ത് ഫെറാൻ ടോറസ് ശക്തമായ ഷോട്ടിലൂടെ സ്പെയിനിന് ചരിത്രപരമായ വിജയം സമ്മാനിച്ചു. ഈ വിജയത്തോടെ 2010-ന് ശേഷം ആദ്യമായാണ് സ്പെയിൻ ഫിഫ ലോകകപ്പ് കിരീടം നേടുന്നത്.

യൂറോ 2024 കിരീടം നേടിയ സ്പാനിഷ് ടീമിന്റെ ഭാഗമായിരുന്ന പെഡ്രി ഇപ്പോൾ തന്റെ കരിയറിൽ ലോകകപ്പ് കിരീടവും സ്വന്തമാക്കിയിക്കുകയാണ്. 13 മാസം മുമ്പ് പങ്കുവെച്ച പോസ്റ്റിൽ സൂചിപ്പിച്ച അതേ തീയതിയിലാണ് ഈ നേട്ടം സ്വന്തമാക്കിയത് എന്നതാണ് ആരാധകരുടെ ശ്രദ്ധ ആകർഷിക്കുന്ന പ്രധാന കാര്യം.

മലയാളം വാർത്തകൾ/ വാർത്ത/Buzz/

സ്പെയിന്റെ ലോകകപ്പ് കിരീടനേട്ടം 13 മാസം മുമ്പേ പ്രവചിച്ചോ? ചർച്ചയായി ‘2026 ജൂലൈ 19’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റ്



Source link

Leave a Reply

Your email address will not be published. Required fields are marked *