Headlines

ഉറക്കം വരാതെ ഫോൺ ‘തോണ്ടി കൊണ്ടിരുന്ന’ വീട്ടമ്മയ്ക്ക് ഓൺലൈൻ ലോട്ടറിയിലൂടെ ലഭിച്ചത് 1.4 കോടി രൂപ! | Buzz News


Last Updated:

ജൂലൈ 8-ന് രാത്രി ഉറക്കം വരാതിരുന്നതിനെ തുടർന്ന് ഫോണിൽ ഡിജിറ്റൽ ഇൻസ്റ്റന്റ് ലോട്ടറി ഗെയിമുകൾ കളിക്കുകയായിരുന്നു ഇവർ.

News18
News18

ഉറക്കമില്ലാത്ത ഒരു രാത്രിയിൽ സമയം കളയാനായി മൊബൈൽ ഫോണിൽ ഓൺലൈൻ ലോട്ടറി കളിച്ച അമേരിക്കൻ സ്വദേശിനിക്ക് 1.4 കോടി രൂപ സമ്മാനം. നോർത്ത് കരോളൈനയിലെ മൂർസ്‌വിൽ നിവാസിയായ സൂ റൗളിക്കാണ് ഈ അപ്രതീക്ഷിത ഭാഗ്യം തേടിയെത്തിയത്.

ജൂലൈ 8-ന് രാത്രി ഉറക്കം വരാതിരുന്നതിനെ തുടർന്ന് ഫോണിൽ ഡിജിറ്റൽ ഇൻസ്റ്റന്റ് ലോട്ടറി ഗെയിമുകൾ കളിക്കുകയായിരുന്നു ഇവർ. പുതിയ ഗെയിം ആയ ‘ടംബ്ലിങ് ട്രഷേഴ്സിൽ’ 30 ഡോളർ മുടക്കി കളിച്ച ടിക്കറ്റിലാണ് ഇവർക്ക് ജാക്ക്‌പോട്ട് അടിച്ചത്. രണ്ട് ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം ലഭിക്കാൻ സാധ്യതയുള്ള അപൂർവ്വ സമ്മാനമാണ് ഇവർക്ക് ലഭിച്ചതെന്ന് ലോട്ടറി അധികൃതർ വ്യക്തമാക്കി.

ലോട്ടറി അടിച്ച വിവരം ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് സൂ റൗളി പറഞ്ഞു. രാത്രി വൈകി വെറുതെ ഫോണിൽ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് സമ്മാനം ലഭിച്ചതെന്നും സാധാരണയായി ഇത്തരം കാര്യങ്ങൾ സംഭവിക്കാറില്ലാത്തതിനാൽ സ്ക്രീനിൽ കണ്ടത് വിശ്വസിക്കാൻ പ്രയാസപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു. ജൂലൈ 13 തിങ്കളാഴ്ച ലോട്ടറി ആസ്ഥാനത്തെത്തി അവർ സമ്മാനത്തുക കൈപ്പറ്റി. നികുതികൾ കിഴിച്ചുള്ള തുകയായ 90 ലക്ഷം രൂപ ലഭിച്ചു. ഈ തുക ഉപയോഗിച്ച് വീട് നവീകരിക്കാനാണ് റൗളിയുടെ തീരുമാനം.

കഴിഞ്ഞ മാസം മലേഷ്യയിൽ 73-കാരനായ ബുദ്ധസന്യാസി ബാങ്ക് നറുക്കെടുപ്പിലൂടെ കോടീശ്വരനായിരുന്നു. മുൻ ഫാക്ടറി തൊഴിലാളിയായിരുന്ന ചാൻ ചായ് സിയാംഗ് എന്ന സന്യാസിക്ക് ബാങ്ക് സിമ്പാനൻ നാഷനലിന്റെ നറുക്കെടുപ്പിലൂടെ ഏകദേശം 2.28 കോടി രൂപ ആണ് സമ്മാനമായി ലഭിച്ചത്. എന്നാൽ ഈ നേട്ടം ദൈവാനുഗ്രഹം കൊണ്ടല്ലെന്നും മുൻജന്മങ്ങളിലെ കർമ്മഫലത്തിന്റെ തുടർച്ചയാണെന്നും അദ്ദേഹം പ്രതികരിച്ചു. സാമ്പത്തിക നേട്ടത്തിനായി താൻ പ്രത്യേക പ്രാർത്ഥനകളോ വഴിപാടുകളോ നടത്തിയിരുന്നില്ലെന്നും സന്യാസി വ്യക്തമാക്കി.



Source link

Leave a Reply

Your email address will not be published. Required fields are marked *