Headlines

ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റൻസ്’; പ്രധാനവേഷങ്ങളിൽ ജയസൂര്യ, വിനായകൻ | സിനിമാ വാർത്ത


നേരമ്പോക്കിൻ്റെ ബാനറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസ്’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്കോടെയുള്ള ടൈറ്റിലാണ് പ്രകാശനം ചെയ്തിരിക്കുന്നത്.

മികച്ച വിജയം നേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത ‘ഓസ്‌ലർ’ എന്ന ചിത്രത്തിനു ശേഷം നേരമ്പോക്കിൻ്റെ ബാനറിൽ ഇൻഷാദ് എം. ഹസൻ, മിഥുൻ മാനുവൽ തോമസ്, പ്രദീപ് സി.എസ്. എന്നിവർ നിർമ്മിക്കുന്ന ചിത്രമാണിത്.

തികച്ചും ഫാൻ്റസി ഹ്യൂമർ ജോണറിലാണ് ചിത്രത്തിൻ്റെ അവതരണം. ജയസൂര്യയും വിനായകനും ഒന്നിച്ചെത്തുന്നതിലൂടെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. വലിയ മുതൽമുടക്കിൽ വ്യത്യസ്തമായ ലൊക്കേഷനുകളിലൂടെയാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

തിരക്കഥ – ജയിംസ് സെബാസ്റ്റ്യൻ, സംഗീതം – ഷാൻ റഹ്മാൻ, ഛായാഗ്രഹണം – വിഷ്ണു ശർമ്മ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ – അരുൺ വെഞ്ഞാറമൂട്, കലാസംവിധാനം – മഹേഷ് പിറവം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ആക്ഷൻ- ഫീനിക്സ് പ്രഭു, ഡിസൈൻ- യെല്ലോ ടൂത്ത്, സ്റ്റിൽസ് – സുഹൈബ് എസ്.ബി.കെ., എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് – സുനിൽ സിംഗ്, സജിത് പി.വൈ., പ്രൊഡക്ഷൻ മാനേജർ – നജീർ നസീം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ് സുന്ദരം, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ.

ഒക്‌ടോബർ മാസത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.

Summary: The newly released poster showcases Jayasurya and Vinayakan sporting striking suits and hats in different colors. Also featured are Nihal and popular rapper Baby Jean, surrounded by numerous figures clad in white suits and hats, their identities concealed. The actors’ rugged look and the title Titan together lend the film a strong Western vibe



Source link

Leave a Reply

Your email address will not be published. Required fields are marked *