Headlines

ഷാരൂഖ് ഖാൻ വാങ്ങും മുമ്പേ ‘മന്നത്ത്’ ഷൂട്ടിംഗ് ലൊക്കേഷനാക്കിയ നടനെ അറിയാമോ? | സിനിമാ വാർത്ത


Last Updated:

ബോളിവുഡ് സൂപ്പർനടന്മാരായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവരുമായുള്ള തന്റെ ദീർഘകാല ബന്ധത്തെക്കുറിച്ച് നടൻ അനുപം ഖേർ

ഷാരൂഖ് ഖാൻ
ഷാരൂഖ് ഖാൻ

ബോളിവുഡ് സൂപ്പർനടന്മാരായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവരുമായുള്ള തന്റെ ദീർഘകാല ബന്ധത്തെക്കുറിച്ച് നടൻ അനുപം ഖേർ അടുത്തിടെ തുറന്നുസംസാരിച്ചിരുന്നു. വർഷങ്ങളായി അവരുമായി താൻ വളർത്തിയെടുത്ത ബന്ധത്തെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു.

പതിറ്റാണ്ടുകളായി പ്രശംസ നേടിയ നിരവധി സിനിമകളിൽ അവരോടൊപ്പം പ്രവർത്തിച്ച ഖേർ, അവരോടൊപ്പമുള്ള യാത്രയെക്കുറിച്ച് സ്നേഹപൂർവ്വം സംസാരിച്ചു.

ANI യോട് സംസാരിക്കവേ, 1990-ലെ ‘ദിൽ’ എന്ന സിനിമയുടെ ഷൂട്ടിംഗ് മുംബൈയിലെ ഒരു ബംഗ്ലാവിൽ നടത്തിയിരുന്നതിനെക്കുറിച്ച് ഖേർ ഓർത്തു. ഇപ്പോൾ ആ ബംഗ്ലാവ് ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലെ ‘മന്നത്ത്’ എന്ന വീടാണ്.

“ഇന്ദ്ര കുമാറിന്റെ ‘ദിൽ’ എന്ന സിനിമയുടെ ഷൂട്ടിംഗ് നിലവിൽ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ഒരു ബംഗ്ലാവിലായിരുന്നു. ‘മന്നത്ത്’ ആകുന്നതിന് മുൻപുള്ള ആ സ്ഥലത്തിന്റെ ഓരോ ഇഞ്ചും എനിക്കറിയാം. അതിനു ശേഷവും ഞാൻ ഷാരൂഖിന്റെ വീട്ടിൽ പോയിട്ടുണ്ട്. ബംഗ്ലാവിന്റെ ഡ്രോയിംഗ് റൂമിൽ ധാരാളം രംഗങ്ങൾ ചിത്രീകരിച്ചത് ഞാൻ ഓർക്കുന്നു. അവിടെ ‘ബേട്ട’ എന്ന ചിത്രവും ഞങ്ങൾ ചിത്രീകരിച്ചിരുന്നു,” അദ്ദേഹം പങ്കുവെച്ചു.

‘പത്താൻ’ താരവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ഖേർ കൂട്ടിച്ചേർത്തു, “ഷാരൂഖ് ഖാനുമൊത്ത് പ്രവർത്തിച്ചതിന്റെ മനോഹരമായ ഓർമ്മകൾ എനിക്കുണ്ട്. അത് ‘ദിൽവാലെ ദുൽഹാനിയ ലേ ജായേംഗെ’ ആയാലും ‘ചാഹത്’ ആയാലും ‘കുച്ച് കുച്ച് ഹോത്താ ഹേ’ ആയാലും. എനിക്ക് മികച്ച ഓർമ്മകളുണ്ട്.”

സൽമാൻ ഖാൻ, ആമിർ ഖാൻ തുടങ്ങിയ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ചും താരം സംസാരിച്ചു. “എനിക്ക് നിരവധി ആളുകളുടെ ഓർമ്മകളുണ്ട്. സൽമാനോടൊപ്പം പ്രവർത്തിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു. ‘ദിൽ ഹേ കി മന്ത നഹിൻ’ പോലുള്ള നിരവധി ചിത്രങ്ങളിൽ ഞാൻ ആമിറിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ചില വ്യത്യസങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ജീവിതം മുന്നോട്ട് പോകുമ്പോൾ അത് പരിഹരിക്കപ്പെടും,” അദ്ദേഹം പറഞ്ഞു.

നടൻ അക്ഷയ് കുമാറുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് അനുപം ഖേർ വാത്സല്യത്തോടെ പറഞ്ഞു, “അക്ഷയ് വളരെ തമാശക്കാരനായ ഒരു മനുഷ്യനാണ്. ജന്മദിനങ്ങളിൽ ഞങ്ങൾ പരസ്പരം വിളിച്ചാശംസിക്കാറുണ്ട്. ഞങ്ങൾ ‘സ്പെഷ്യൽ 26’ ൽ ഒന്നിച്ച് പ്രവർത്തിച്ചു. ‘ബേബി’യിലും അദ്ദേഹത്തോടൊപ്പം അഭിനയിക്കുന്നത് എനിക്ക് ഇഷ്‌ടമായിരുന്നു. ഞാൻ അദ്ദേഹത്തോടൊപ്പം നിരവധി തവണ പ്രവർത്തിച്ചിട്ടുണ്ട്. അക്ഷയ്ക്കൊപ്പം ജോലി ചെയ്യുക നല്ല കാര്യമാണ്. അതിരാവിലെ എഴുന്നേൽക്കുന്ന ശീലവും എനിക്കുണ്ട്, ഞാൻ കൃത്യസമയത്ത് എത്തും. അക്ഷയ്ക്കൊപ്പം ജോലിചെയ്യാൻ എളുപ്പമാണ്. അദ്ദേഹത്തിന് മികച്ച ആകർഷണീയതയും പഞ്ചാബികളുടേതായ ഊഷ്മളതയും ഉണ്ട്. അദ്ദേഹം മെച്ചപ്പെടുത്താൻ തയ്യാറാണ്. അദ്ദേഹത്തിന് എന്നോടുള്ള സ്നേഹം യഥാർഥ സ്നേഹമാണ്.”

ഇന്ത്യൻ ചലച്ചിത്രമേഖലയിൽ അനുപം ഖേറിന് 45 വർഷത്തെ അഭിനയ പാരമ്പര്യമുണ്ട്.

Summary: Actor Anupam Kher recently opened up about his long-standing relationship with Bollywood superstars Shah Rukh Khan, Salman Khan, and Aamir Khan. He reminisced about the bond he has developed with them over the years



Source link

Leave a Reply

Your email address will not be published. Required fields are marked *