Headlines

‘സബ്‌സ്‌ക്രിപ്ഷൻ തുടങ്ങുന്നു, ത്രസിപ്പിക്കുന്ന രംഗങ്ങൾ പ്രതീക്ഷിക്കേണ്ട: ആണുങ്ങൾ മാത്രം പോരാ’; നടി മഞ്ജു പത്രോസ് | Buzz News


Last Updated:

സബ്‌സ്‌ക്രിപ്ഷൻ പേജിൽ ആരാധകർ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന കാര്യത്തിലും ആദ്യമേ തന്നെ കൃത്യമായ വിവരം നൽകുന്നുണ്ട്

News18
News18

കൊച്ചി: ഇൻസ്റ്റഗ്രാം വഴിയുള്ള സബ്‌സ്‌ക്രിപ്ഷൻ ഫീച്ചർ തന്റെ ഒഫീഷ്യൽ അക്കൗണ്ടിലും ആരംഭിച്ചതായി നടി മഞ്ജു പത്രോസ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രത്യേക വീഡിയോയിലൂടെയാണ് താരം ഈ വിവരം ആരാധകരെ അറിയിച്ചത്. പ്രതിമാസം 399 രൂപയാണ് മഞ്ജുവിന്റെ സബ്‌സ്‌ക്രിപ്ഷൻ തുകയായി നിശ്ചയിച്ചിരിക്കുന്നത്. ഫീച്ചർ ആരംഭിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പത്തോളം പേർ അക്കൗണ്ടിൽ സബ്‌സ്‌ക്രൈബ് ചെയ്തുകഴിഞ്ഞു.

ചിലരുടെ മോശം പ്രവണതകൾ കാരണം സബ്‌സ്‌ക്രിപ്ഷൻ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ഇപ്പോൾ ആളുകൾക്ക് നെഗറ്റീവ് ചിന്തയാണ് ഉണ്ടാകുന്നതെന്ന് മഞ്ജു വീഡിയോയിൽ പറയുന്നു. “സത്യത്തിൽ എനിക്ക് ഇത് പറയാൻ ചമ്മലുണ്ട്. ഞാൻ പറയാൻ പോകുന്ന കാര്യത്തെ ചിലർ ദുരുപയോഗം ചെയ്തതു കാരണം ഇത് പുറത്തുപറയാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ്. വളരെ കുറച്ചുപേർ ചെയ്യുന്ന തോന്നിവാസം കൊണ്ട്, നല്ല രീതിയിൽ ഉപയോഗിക്കാവുന്ന ഒരു പ്ലാറ്റ്‌ഫോം മോശമായി ചിത്രീകരിക്കപ്പെടുന്നു,” താരം വ്യക്തമാക്കി.

സബ്‌സ്‌ക്രിപ്ഷൻ പേജിൽ ആരാധകർ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന കാര്യത്തിലും ആദ്യമേ തന്നെ കൃത്യമായ വിവരം നൽകുന്നുണ്ട്. “ഞാൻ സബ്‌സ്‌ക്രിപ്ഷൻ തുടങ്ങുകയാണ്, പറ്റുന്നവർ എടുക്കണം. പക്ഷേ, പലരും പ്രതീക്ഷിക്കുന്നതുപോലെയുള്ള ത്രസിപ്പിക്കുന്ന രംഗങ്ങളൊന്നും അതിലുണ്ടാവില്ല. അങ്ങനെ താത്പര്യമുള്ള ആരും സബ്‌സ്‌ക്രൈബ് ചെയ്യേണ്ടതില്ല. എന്റെ അഭിനയ മേഖലയിലെ അനുഭവങ്ങൾ, ജീവിത യാത്രകൾ, ചെറിയ ട്രിപ്പുകൾ, സന്തോഷങ്ങൾ, സങ്കടങ്ങൾ എന്നിവയൊക്കെ പങ്കുവെക്കാനുള്ള ഒരിടമായാണ് ഞാൻ ഇതിനെ കാണുന്നത്. ത്രസിപ്പിക്കുന്ന രംഗങ്ങൾ പ്രതീക്ഷിക്കേണ്ട. എന്റെ സബ്‌സ്‌ക്രിപ്ഷനിൽ ആണുങ്ങൾ മാത്രം പോരാ, പെണ്ണുങ്ങളും വരണം,” മഞ്ജു പത്രോസ് കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/

‘സബ്‌സ്‌ക്രിപ്ഷൻ തുടങ്ങുന്നു, ത്രസിപ്പിക്കുന്ന രംഗങ്ങൾ പ്രതീക്ഷിക്കേണ്ട: ആണുങ്ങൾ മാത്രം പോരാ’; നടി മഞ്ജു പത്രോസ്



Source link

Leave a Reply

Your email address will not be published. Required fields are marked *