Headlines

‘ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞുകഴിഞ്ഞു, അസ്തമയം അകലെയല്ല’; നൊമ്പരമായി പിറന്നാൾ ദിനത്തിലെ സലിം കുമാറിന്റെ വാക്കുകൾ | സിനിമാ വാർത്ത


Last Updated:

എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ്

News18
News18

മലയാള സിനിമാലോകത്തിന്റെ ചിരിയുടെ സുൽത്താനായ സലിം കുമാറിന് വിടപറയുമ്പോൾ ഒരു പിറന്നാൾ ദിനത്തിൽ അദ്ദേഹം പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് വീണ്ടും നൊമ്പരമാകുന്നു. താന്റെ മരണം അകലെയല്ലെന്നാണ് സലിം കുമാർ കുറിപ്പിലൂടെ പറയുന്നത്. മരണത്തിന്റെ നിഴൽ എപ്പോൾ വേണമെങ്കിലും തന്നെ വിഴുങ്ങമെന്ന ബോധ്യമുണ്ടായിരുന്നു സലിം കുമാറിന്.

2024-ൽ പങ്കുവച്ച കുറിപ്പാണ് വീണ്ടും ചർച്ചയാകുന്നത്. സലിം കുമാറിന്റെ വൈകാരികമായ കുറിപ്പ് ഏവരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. 55-ാമത് പിറന്നാൾ ദിനത്തിലാണ് കുറിപ്പ് പങ്കുവച്ചത്. രോ​ഗബാധിതനായി കഴിയുമ്പോഴും പുഞ്ചിരിയോടെ ജീവിതത്തിലേക്ക് മടങ്ങിവരുകയായിരുന്നു അദ്ദേഹം.

‘ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ്. ഇത്രയും കാതങ്ങൾ പിന്നിടുന്നതിന് എന്റെ സഹയാത്രികർ എനിക്ക് നൽകിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതിൽ അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റു.

എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ്. എനിക്ക്എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല എന്നാലും ഞാൻ യാത്ര തുടരുകയാണ്. അനുഗ്രഹങ്ങളും ആശിർവാദങ്ങളും ഉണ്ടാകണം- എന്നായിരുന്നു സലിം കുമാറിന്റെ വാക്കുകൾ.

മലയാളം വാർത്തകൾ/ വാർത്ത/Film/

‘ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞുകഴിഞ്ഞു, അസ്തമയം അകലെയല്ല’; നൊമ്പരമായി പിറന്നാൾ ദിനത്തിലെ സലിം കുമാറിന്റെ വാക്കുകൾ



Source link

Leave a Reply

Your email address will not be published. Required fields are marked *