Last Updated:
ചിറ്റാറ്റുപുഴ എൽ.പി. സ്കൂളിൽ സലിം കുമാറിനെ ഒന്നാം ക്ലാസിൽ ചേർക്കാനെത്തിയപ്പോൾ കൗതുകകരമായ മറ്റൊരു സംഭവം നടന്നു
ജാതിക്കോട്ടകളെ തച്ചുടച്ച് മിശ്രഭോജനം നടത്തിയ സഹോദരൻ അയ്യപ്പന്റെ ആരാധകരായ കുറച്ചു മനുഷ്യർ ജീവിച്ചിരുന്ന കാലഘട്ടത്തിലാണ് സലിം കുമാറിന്റെ ജനനം. സലിം കുമാർ പിറക്കുന്നതിനും ഒരുവർഷം മുൻപേ സഹോദരൻ അയ്യപ്പൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുവെങ്കിലും, അദ്ദേഹം തുടങ്ങിവച്ച സാമൂഹിക വിപ്ലവം ഏറ്റുപിടിക്കാൻ നാട്ടിൽ നിരവധിയാളുകളുണ്ടായി. ജാതിയും മതവും വർണവും അളക്കാതിരിക്കാൻ മകൾക്ക് ഐഷ എന്ന് പേരിട്ട ആളായിരുന്നു സഹോദരൻ അയ്യപ്പൻ.
അതിനാൽ മക്കൾക്ക് മുസ്ലിം പേരുകൾ ഇടുകയെന്നത് അന്നത്തെ ചില ഹിന്ദുമത വിശ്വാസികൾക്കിടയിൽ ‘ട്രെൻഡ്’ ആയിരുന്നു. സലിം, ജലീൽ, ജമാൽ, നൗഷാദ് എന്നിവർ മുസ്ലിം കുടുംബങ്ങൾക്ക് പുറത്ത് പിറന്നു.
പറവൂർ, ചെറായി, കൊടുങ്ങല്ലൂർ ഭാഗങ്ങളിലായിരുന്നു സഹോദരൻ അയ്യപ്പന്റെ ആഹ്വാനങ്ങളിൽ ഏറെയും ഏറ്റെടുത്ത ആരാധകരുണ്ടായിരുന്നത്. നോർത്ത് പറവൂരിലെ ഗംഗാധരന്റെയും കൗസല്യയുടെയും ഇളയ മകൻ അങ്ങനെ സലിം ആയി. കൂടെയൊരു ‘കുമാർ’ വന്നത് സ്കൂളിൽ ചേർന്നപ്പോഴായിരുന്നു.
ചിറ്റാറ്റുപുഴ എൽ.പി. സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർക്കാനെത്തിയപ്പോൾ ഒരു കൗതുകകരമായ സംഭവം നടന്നു. ‘സലിം’ എന്ന പേര് കേട്ട ഹെഡ്മാസ്റ്റർ അത് മുസ്ലിം പേരാണെന്ന് ചൂണ്ടിക്കാട്ടി. പിന്നീട് ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുന്നതിനായി അധ്യാപകൻ തന്നെ പേരിനൊപ്പം ‘കുമാർ’ ചേർത്തു. അങ്ങനെയാണ് സലിം ‘സലിം കുമാർ’ ആയി മാറിയത്.
ഈ പേരുമാറ്റത്തിന് പിന്നിലെ കഥ അദ്ദേഹം പലപ്പോഴും നർമ്മം കലർത്തിയാണ് പറയാറുണ്ടായിരുന്നത്. തന്റെ ജീവിതത്തിലെ ഈ ചെറിയ സംഭവത്തെക്കുറിച്ച് വിവരിക്കുമ്പോൾ, മുസ്ലിം പേരിൽ നിന്ന് ‘സലിം കുമാർ’ എന്ന പേരിലേക്കുള്ള യാത്രയെ അദ്ദേഹം തമാശയുടെ ചായം ചേർത്ത് അവതരിപ്പിക്കുമായിരുന്നു. ചരിത്രപശ്ചാത്തലം അറിയാത്തവരോട് പോലും ഈ സംഭവം പറഞ്ഞുകൊടുക്കുമ്പോൾ, തന്റെ സ്വതസിദ്ധമായ ഹാസ്യശൈലിയിലൂടെ അത് കൂടുതൽ രസകരമാക്കാൻ സലിം കുമാറിന് കഴിഞ്ഞിരുന്നു.
Summary: Most of the followers who responded to the calls of Sahodaran Ayyappan lived in the Paravur, Cherai, and Kodungallur regions. It was from among these people that the youngest son of Gangadharan and Kausalya of North Paravur received the name “Salim.” The second part of his name, ‘Kumar’, was added later when he was enrolled in school
Thiruvananthapuram,Kerala
Jun 07, 2026 12:22 PM IST
