Headlines

സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഗ്രാം വില 13065 രൂപ, പവന് എത്ര കൊടുക്കണം, അറിയാം ഇന്നത്തെ നിരക്ക് | Kerala Gold Rate Drops Today; Price Per Gram Is Rs 13065, Find Out Cost Of Pavan Gold Here


Kerala

oi-Ashif N

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്നലെ നേരിയ തോതിലാണ് വില കുറഞ്ഞത് എങ്കില്‍ ഇന്ന് 560 രൂപ താഴ്ന്നു. വരും ദിവസങ്ങളിലും വില കുറയാനാണ് സാധ്യത. ക്രൂഡ് ഓയില്‍ വില കൂടുന്നതും ഡോളര്‍ സൂചിക ഉയരുന്നതുമാണ് ഈ മാറ്റത്തിന് കാരണം. ആഗോള വിപണിയില്‍ ഏറെ കാലത്തിന് ശേഷം സ്വര്‍ണം ഔണ്‍സിന് 4000 ഡോളറില്‍ താഴെ എത്തി.

3990 ഡോളറാണ് ഒരു ഔണ്‍സ് സ്വര്‍ണത്തിന് ആഗോള വിപണിയിലെ വില. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 85 ഡോളര്‍ പിന്നിട്ട് കുതിച്ചു. തൊട്ടുപിന്നാലെ ഡോളര്‍ സൂചിക 100.77 എന്ന നിരക്കിലെത്തി. രൂപയുടെ മൂല്യം 96.32 എന്ന നിരക്കിലെത്തി. ഇതെല്ലാം കേരളത്തിലെ സ്വര്‍ണിവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണവില അറിയാം…

gold price kerala july17

കേരളത്തില്‍ 22 കാരറ്റ് ഗ്രാം സ്വര്‍ണത്തിന് 70 രൂപ കുറഞ്ഞ് 13065 രൂപയായി. പവന് 560 രൂപ കുറഞ്ഞ് 104520 രൂപയുമായി. എന്നാല്‍ ഈ വിലയല്ല ആഭരണം വാങ്ങുമ്പോള്‍ നല്‍കേണ്ടത്. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ചുള്ള പണിക്കൂലിയും നികുതിയുമെല്ലാം നല്‍കേണ്ടി വരും. ചുരുങ്ങിയത് 10000 രൂപയ്ക്ക് അടുത്ത് അധിക ചെലവ് ഒരു പവന്മേല്‍ പ്രതീക്ഷിക്കാം.

കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10735 രൂപയും പവന് 85880 രൂപയുമാണ് വില. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8365 രൂപയും പവന് 66920 രൂപയും നല്‍കണം. 9 കാരറ്റ് ഗ്രാമിന് 5395 രൂപയും പവന് 43160 രൂപയുമാണ് നല്‍കേണ്ടത്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 230 രൂപയും പത്ത് ഗ്രാമിന് 2300 രൂപയാണ് ഇന്നത്തെ വില.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 107800 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ പവന്‍ വില 103240 രൂപയും. പിന്നീട് ഇതിനിടയില്‍ ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില മുന്നോട്ട് പോകുന്നത്. വലിയ തോതിലുള്ള വില ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല. വന്‍ കുതിച്ചുചാട്ടത്തിനും സാധ്യതയില്ല. പകരം ഏറിയും കുറഞ്ഞും മുന്നോട്ട് പോകാനാണ് സാധ്യത.

അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധം രൂക്ഷമാകുകയും എണ്ണവില കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ സ്വര്‍ണവിലയില്‍ വലിയ മാറ്റം വരും. പണപ്പെരുപ്പ ഭീഷണി ഉയര്‍ന്നാല്‍ സ്വര്‍ണവില വലിയ തോതില്‍ താഴും. നിലവില്‍ അത്രയും വലിയ ഭീഷണിയിലേക്ക് വിപണി എത്തിയിട്ടല്ല. ഹോര്‍മുസ് കടലിടുക്കിന് പുറമെ ബാബുല്‍ മന്ദിബ് കടലിടുക്ക് കൂടി അടയ്ക്കന്‍ ഇറാന്‍ നീക്കം നടത്തുന്നതായിട്ടാണ് പുതിയ വിവരം. അങ്ങനെ സംഭവിച്ചാല്‍ ക്രൂഡ് ഓയില്‍ വില പറക്കും. ഒപ്പം സ്വര്‍ണവിലയിലും വലിയ മാറ്റം വരും.



Source link

Leave a Reply

Your email address will not be published. Required fields are marked *