Headlines

ബെംഗളൂരു എയര്‍പോര്‍ട്ട്-കോഴിക്കോട് ബസ് സര്‍വീസ് നാളെ മുതല്‍; ടിക്കറ്റ് നിരക്ക്, സ്‌റ്റോപ്പ്, സമയം | Bengaluru Airport-Kozhikode KSRTC Fly Bus Service Begin Today; Ticket Fares, Stops And Timings


Travel

oi-Ashif N

കോഴിക്കോട്: കര്‍ണാടക സ്‌റ്റേറ്റ് ആര്‍ടിസി കോഴിക്കോട്ടേക്ക് പുതിയ ബസ് സര്‍വീസ് ആരംഭിക്കുന്നു. ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുക. ഫ്‌ളൈ ബസ് ആണ് വെള്ളിയാഴ്ച മുതല്‍ സര്‍വീസ് നടത്താന്‍ പോകുന്നത്. കേരളത്തിലേക്കുള്ള കര്‍ണാടകയുടെ ആദ്യ ഫ്‌ളൈ ബസാണിത്. 41 സീറ്റുകളാണുള്ളത്.

ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് കോഴിക്കോട് വരെയുള്ള യാത്രയ്ക്ക് 1550 രൂപയാണ് ടിക്കറ്റ് നിരക്ക്. കുറഞ്ഞ നിരക്കില്‍ വിമാന യാത്ര സാധ്യമാകുന്ന വിമാനത്താവളമാണ് ബെംഗളൂരുവിലേത്. ഇതുവഴി വരികയും പോകുകയും ചെയ്യുന്ന നിരവധി പ്രവാസികള്‍ മലബാറിലുണ്ട്. കണ്ണൂര്‍-യശ്വന്തപുരം എക്‌സ്പ്രസിനെ ആണ് ഈ യാത്രക്കാര്‍ കാര്യമായും ആശ്രയിക്കുന്നത്. ഇവര്‍ക്ക് ഉള്‍പ്പെടെ വലിയ ആശ്വാസമാണ് പുതിയ പ്രതിദിന ബസ് സര്‍വീസ്.

bengaluru airport kozhikode ksrtc fly bus

വെള്ളിയാഴ്ച രാത്രി 10.45നാണ് ബെംഗളൂരു എയര്‍ പോര്‍ട്ട് ടെര്‍മിനല്‍ ഒന്നില്‍ നിന്ന് ബസ് യാത്ര തുടങ്ങുക. രണ്ടാം ടെര്‍മിനല്‍ വഴി പുറത്തെത്തുന്ന ബസ് മൈസൂര്‍, ഹുന്‍സൂര്‍, മാനന്തവാടി, കല്‍പ്പറ്റ, താമരശേരി വഴിയാണ് ശനിയാഴ്ച രാവിലെ 7.15ന് കോഴിക്കോട് എത്തുക. മടക്ക സര്‍വീസ് വൈകീട്ട് 7.30നാണ്. അടുത്ത ദിവസം പുലര്‍ച്ചെ 4.15ന് ബെംഗളൂരു എയര്‍പോര്‍ട്ടിലെത്തും.

ബസ് സമയം, സ്‌റ്റോപ്പ് അറിയാം

10:45 PM ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് T1
10:50 PM ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് T2
02:45 AM മൈസൂര്‍
03:30 AM ഹുന്‍സൂര്‍
05:20 AM മാനന്തവാടി
06:00 AM കല്‍പ്പറ്റ
06:30 AM താമരശ്ശേരി
07:15 AM കോഴിക്കോട്
———————-

മടക്കയാത്ര സമയം, സ്‌റ്റോപ്പ്‌

07:30 PM കോഴിക്കോട്
08:40 PM കല്‍പ്പറ്റ
09:15 PM മാനന്തവാടി
11:00 PM ഹുന്‍സൂര്‍
12:30 AM മൈസൂര്‍
04:15 AM ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട്

വിമാനത്താവളത്തിലെ രണ്ട് ടെര്‍മിനലില്‍ നിന്നും യാത്രക്കാരെ കയറ്റുന്ന ബസ് ഗോണികോപ്പ, കുട്ട എന്നിവിടങ്ങളില്‍ കൂടി സ്റ്റോപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. ബെംഗളൂരു സിറ്റിയിലെ നയന്ദഹള്ളി മെട്രോ സ്‌റ്റേഷനിലും ബസിന് സ്‌റ്റോപ്പ് അനുവദിക്കും. കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളേക്കാള്‍ കുറഞ്ഞ ടിക്കറ്റില്‍ വിമാന യാത്ര സാധ്യമാകുന്ന എയര്‍പോര്‍ട്ടാണ് ബെംഗളൂരുവിലേത്. ജിസിസി, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക തുടങ്ങി എല്ലാ ഭാഗത്തേക്കും ഇവിടെ നിന്ന് സര്‍വീസുണ്ട്.

അതുകൊണ്ടുതന്നെ മലബാറില്‍ നിന്നുള്ള നിരവധി പേരാണ് ബെംഗളൂരു എയര്‍പോര്‍ട്ടിനെ ആശ്രയിക്കുന്നത്. ഇവര്‍ക്കെല്ലാം ആശ്വാസമാണ് കെഎസ്ആര്‍ടിസിയുടെ പുതിയ ഫ്‌ളൈ ബസ് സര്‍വീസ്. രാജകീയ യാത്ര 1550 രൂപയില്‍ സാധ്യമാകുകയും ചെയ്യും. രാത്രി കയറിയാല്‍ പുലര്‍ച്ചെ ലക്ഷ്യത്തിലെത്താന്‍ സാധിക്കുംവിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.



Source link

Leave a Reply

Your email address will not be published. Required fields are marked *