Headlines

താര സംഘടന ‘അമ്മ’യുടെ ഭരണ സമിതി രാജിവെച്ചു | സിനിമാ വാർത്ത


Last Updated:

പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടെയുള്ള 17  അംഗഭരണസമിതിയാണ് രാജിവച്ചത്

News18
News18

താരസംഘടനയായ ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ അരങ്ങേറിയ നാടകീയ രംഗങ്ങൾക്ക് പിന്നാലെ സംഘടനയുടെ ഭരണസമിതി ഒന്നാകെ രാജിവെച്ചു. വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി ഉണ്ടായ വൻ തർക്കത്തിന് പിന്നാലെയാണ്  ഭരണസമിതി രാജിവച്ചത്.പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടെയുള്ള 17  അംഗഭരണസമിതിയാണ് രാജിവച്ചത്.

ഞായറാഴ്ച രാവിലെ ആരംഭിച്ച ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ചാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തുകയും, കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രഞ്ജി പണിക്കർ നിലപാടെടുക്കുകയും ചെയ്തു. തുടർന്ന് വിഷയം വിശദമായി പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്‍റ് ശ്വേത മേനോൻ ആവശ്യപ്പെട്ടിരുന്നു. ഉച്ചയ്ക്ക് ശേഷവും റിപ്പോർട്ട് പാസാക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുന്നതിനിടെയാണ് തർക്കം മൂർച്ഛിച്ചതും ശ്വേത മേനോൻ രാജി പ്രഖ്യാപിച്ചതും.

യോഗത്തിനിടെ സ്റ്റേജിൽ കയറിയാണ് ശ്വേത തന്റെ രാജി പ്രഖ്യാപനം നടത്തിയത്. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും എന്നാൽ തന്നെ ബി ജെ പിക്കാരിയാക്കാൻ ചിലർ ബോധപൂർവമായ ശ്രമം നടത്തുന്നുണ്ടെന്നും വൈകാരികമായും അവർ പ്രതികരിച്ചു. തുടർന്ന് സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയ ശ്വേതയെ നടൻ ബാബുരാജിന്റെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങൾ ചേർന്ന് അനുനയിപ്പിക്കാനും തിരികെ വിളിക്കാനും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജിവെക്കുന്നതായി അറിയിച്ചത്.



Source link

Leave a Reply

Your email address will not be published. Required fields are marked *