Headlines

പ്ലാന്‍ ചെയ്ത ട്രിപ്പ് നടക്കും… ആഡംബര ജീവിതം തൊട്ടുമുന്നിലേക്ക്; ഇതാണോ നിങ്ങളുടെ രാശി? | Chandra Gochar 2026: These Three Zodiac Signs Good Times Was Begins From Yesterday, Check Details Inside


Astrology

oi-Jithin TP

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര മാറ്റത്തിനും ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമുണ്ട്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പതെണ്ണമാണ് ഉള്ളത്. രാശികള്‍ 12 എണ്ണമുണ്ട്. മലയാള മാസത്തെ അടിസ്ഥാനമാക്കിയാണ് രാശിക്കൂറ് നിര്‍ണയിക്കുന്നത്. 27 നക്ഷത്രങ്ങളെയാണ് ജ്യോതിഷ പ്രകാരം പട്ടികപ്പെടുത്തിയിരിക്കുന്നത്. മനുഷ്യ ജീവിതത്തില്‍ ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം എന്നിവയ്ക്ക് അതുകൊണ്ട് തന്നെ സവിശേഷമായ സ്ഥാനമുണ്ട്.

സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് ഒമ്പത് ഗ്രഹങ്ങള്‍. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍.

Chandra Gochar 2026

അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര മാറ്റത്തിനും വിധേയമാകാറുണ്ട്.

ഗ്രഹങ്ങള്‍ ഇത്തരത്തില്‍ സ്ഥാനം മാറുന്നതിനെയാണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും അവ പ്രദാനം ചെയ്യുന്ന ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുയോജ്യമായിരിക്കും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂല ഫലമായിരിക്കും സമ്മാനിക്കുന്നത്.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ചന്ദ്രന്‍. ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണിത്. ഒരു രാശിയില്‍ രണ്ടര ദിവസം മാത്രമെ ചന്ദ്രന്‍ തങ്ങാറുള്ളൂ. ഇന്നലെ രാത്രിയോടെ ചന്ദ്രന്‍ കര്‍ക്കടകം രാശിയില്‍ നിന്നും ചിങ്ങം രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി 7:50 നും 8:05 നും ഇടയിലെ സമയത്താണ് ഈ സുപ്രധാന രാശിമാറ്റം സംഭവിച്ചത്.

ഇനി ഞായറാഴ്ച വരെ ചന്ദ്രന്‍ ചിങ്ങം രാശിയിലായിരിക്കും വിരാജിക്കുക. ചന്ദ്രന്റെ ഈ രാശി മാറ്റം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം അനിതര സാധാരണമായ നേട്ടങ്ങളായിരിക്കും ഇതുവഴി ലഭിക്കാന്‍ പോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം…

കര്‍ക്കടകം

കര്‍ക്കടകം രാശിയില്‍ നിന്നും ചിങ്ങം രാശിയിലേക്കുള്ള ചന്ദ്രന്റെ സഞ്ചാരം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ദീര്‍ഘയാത്ര നടപ്പാകും. ഏത് കാര്യം ചെയ്യുമ്പോഴും സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും പിന്തുണ ലഭിക്കും.

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് കര്‍ക്കടകം രാശിയില്‍ നിന്നും ചിങ്ങം രാശിയിലേക്കുള്ള ചന്ദ്രന്റെ സഞ്ചാരം ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയൊരു തുക നിങ്ങളുടെ കൈയിലെത്തും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കേണ്ടി വന്നേക്കാം. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

കന്നി

കര്‍ക്കടകം രാശിയില്‍ നിന്നും ചിങ്ങം രാശിയിലേക്കുള്ള ചന്ദ്രന്റെ സഞ്ചാരം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം തേടിയെത്തും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *