Headlines

‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട് മത്സരിക്കാനോ, സ്ഥാനങ്ങൾ വഹിക്കാനോ ഞാനില്ല; അൻസിബ | സിനിമാ വാർത്ത


Last Updated:

ശക്തവും കരുണയും ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര കടന്നുവരട്ടെയെന്നും അൻസിബ കുറിപ്പിൽ പറയുന്നു.

News18
News18

താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് ഇനിയൊരു മത്സരത്തിന് താൻ തയാറല്ലെന്ന് വ്യക്തമാക്കി നടി അൻസിബ ഹസൻ. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ തന്നോടൊപ്പം നിന്ന എല്ലാവർക്കും അൻസിബ നന്ദി അറിയിച്ചു. പുതിയ തുടക്കങ്ങൾക്കായി വഴിമാറുന്നുവെന്നും മാറ്റം അനിവാര്യമാണെന്നും അൻസിബ കുറിച്ചു.

അമ്മ സംഘടനയുമായി ബന്ധപ്പെട്ട് ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ താൻ ആ​ഗ്രഹിക്കുന്നില്ലെന്ന് അൻസിബ കുറിപ്പിൽ വ്യക്തമാക്കുന്നു. ശക്തവും കരുണയും ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര കടന്നുവരട്ടെയെന്നും അൻസിബ കുറിപ്പിൽ പറയുന്നു.

അൻസിബയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

‘പ്രിയപ്പെട്ടവരേ, എന്റെ ജീവിതയാത്രയിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ്. അതിന് വാക്കുകൾ കൊണ്ട് നന്ദി പറയുന്നത് അപൂർണമായിരിക്കും. ഒപ്പം നിൽക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എൻ്റെ ഏറ്റവും വലിയ പുരസ്കാരം.

‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട്, ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.”-എന്നാണ് അൻസിബ കുറിച്ചത്.

അമ്മ സംഘടനയ്ക്കെതിരെ രൂക്ഷവിമർശനമാണ് അൻസിബ ഉന്നയിച്ചത്. കഴിഞ്ഞ ദിവസം കൂടിയ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ശേഷം അൻസിബ മാദ്ധ്യമങ്ങളോട് തുറന്നടിച്ചു. തനിക്ക് പറയാനുള്ളതെല്ലാം തെളിവ് സഹിതം യോ​ഗത്തിൽ പറഞ്ഞുവെന്നും പറയാനുള്ള അവസരം താൻ ചോദിച്ചുവാങ്ങിയതാണെന്നും അൻസിബ പ്രതികരിച്ചിരുന്നു. സംഘടനയ്ക്കുള്ളിലെ വരവുചെലവ് കണക്കുകളിലെ കൃത്യത കുറവിനെ കുറിച്ചും അൻസിബ ചൂണ്ടിക്കാട്ടിയിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *