Headlines

അപ്പോ അതങ്ങ് ഉറപ്പിച്ചോ! സോഷ്യല്‍ മീഡിയയില്‍ തരംഗമായി ബേസിലിന്റെ പോസ്റ്റ്; അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ സൂചനയെന്ന് ആരാധകര്‍ | സിനിമാ വാർത്ത


Last Updated:

തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെ നായകനാക്കി ബേസിൽ ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ കുറച്ചുകാലമായി സിനിമാ ലോകത്ത് സജീവമാണ്. ഇപ്പോഴിതാ, ആ പ്രതീക്ഷകൾക്ക് ആവേശം പകരുന്ന ഒരു സൂചന ബേസിൽ തന്നെ പുറത്തുവിട്ടിരിക്കുകയാണ്

അല്ലു അര്‍ജുൻ, ബേസില്‍ ജോസഫ്
അല്ലു അര്‍ജുൻ, ബേസില്‍ ജോസഫ്

മിന്നും പ്രകടനങ്ങളിലൂടെ മലയാളത്തിലെ തിരക്കുള്ള നടനായി മാറിയെങ്കിലും, ബേസിൽ ജോസഫ് വീണ്ടും സംവിധായകന്റെ കുപ്പായമിടുന്നത് കാണാൻ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെ നായകനാക്കി ബേസിൽ ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ കുറച്ചുകാലമായി സിനിമാ ലോകത്ത് സജീവമാണ്. ഇപ്പോഴിതാ, ആ പ്രതീക്ഷകൾക്ക് ആവേശം പകരുന്ന ഒരു സൂചന ബേസിൽ തന്നെ പുറത്തുവിട്ടിരിക്കുകയാണ്.

താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. ഒരു തൊപ്പിയുടെ ചിത്രമാണ് ബേസിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഒരു സാധാരണ തൊപ്പിയല്ല ഇത്, അതിൽ ‘ഐക്കൺ’ (ICON) എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്.

എന്താണ് ‘ഐക്കൺ’ കണക്ഷൻ?

തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുനെ ആരാധകരും സിനിമാ ലോകവും വിശേഷിപ്പിക്കുന്നത് ‘ഐക്കൺ സ്റ്റാർ’ എന്നാണ്. അതുകൊണ്ടുതന്നെ ബേസിൽ പങ്കുവെച്ച ചിത്രത്തിലെ ‘ഐക്കൺ’ എന്ന വാക്ക് അല്ലു അർജുൻ ചിത്രത്തിലേക്കുള്ള വ്യക്തമായ സൂചനയാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ബേസിലിന്റെ ഈ പോസ്റ്റിന് താഴെ നടൻ ടൊവിനോ തോമസ് അടക്കമുള്ള പ്രമുഖ താരങ്ങൾ കമന്റുകളുമായി എത്തിയിട്ടുണ്ട്.

നേരത്തെ, അല്ലു അർജുന്റെ സഹോദരൻ അല്ലു സിരീഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബേസിൽ എത്തിയപ്പോഴും ഇരുവരും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു.

ശക്തിമാൻ അല്ലു അർജുനിലേക്ക്?

ബോളിവുഡ് താരം രൺവീർ സിംഗിനെ നായകനാക്കി ബേസിൽ ജോസഫ് ‘ശക്തിമാൻ’ സിനിമയൊരുക്കാൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നുവെങ്കിലും പിന്നീട് ആ പ്രൊജക്റ്റ് ഉപേക്ഷിക്കപ്പെട്ടിരുന്നു. ഈ ചിത്രം വലിയ ക്യാൻവാസിൽ അല്ലു അർജുനെ നായകനാക്കി ബേസിൽ പുനരാവിഷ്കരിക്കുകയാണെന്നും ചില റിപ്പോർട്ടുകളുണ്ട്. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ സൂപ്പർഹീറോ ചിത്രം ‘മിന്നൽ മുരളി’യാണ് ബേസിൽ ജോസഫ് ഒടുവിലായി സംവിധാനം ചെയ്തത്.

മലയാളം വാർത്തകൾ/ വാർത്ത/Film/

അപ്പോ അതങ്ങ് ഉറപ്പിച്ചോ! സോഷ്യല്‍ മീഡിയയില്‍ തരംഗമായി ബേസിലിന്റെ പോസ്റ്റ്; അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ സൂചനയെന്ന് ആരാധകര്‍



Source link

Leave a Reply

Your email address will not be published. Required fields are marked *