Headlines

മേജർ രവി പറഞ്ഞ് സ്പാ കണ്ടു; പരിചയമില്ലാത്തതും അറിയാത്തതുമായ പല കാര്യങ്ങളും പഠിക്കാൻ പറ്റി: ധ്യാൻ | സിനിമാ വാർത്ത


Last Updated:

കഴിഞ്ഞ പത്തു വർഷത്തിൽ കണ്ട ഏറ്റവും മാസ് എൻട്രി ഈ സിനിമയിലുണ്ടായിരുന്നു. തിയേറ്ററിലെങ്കിൽ എഴുന്നേറ്റു നിന്ന് കയ്യടിച്ചു പോയേനെ

 മേജർ രവി, ധ്യാൻ ശ്രീനിവാസൻ
മേജർ രവി, ധ്യാൻ ശ്രീനിവാസൻ

മേജർ രവിയുടെ നിർബന്ധപ്രകാരം മലയാള ചിത്രം ‘സ്പാ’ കണ്ട അനുഭവം പൊതുവേദിയിൽ പങ്കിട്ട് നടൻ ധ്യാൻ ശ്രീനിവാസൻ. പരിചയമില്ലാത്തതും അറിയാത്തതുമായ പല കാര്യങ്ങളും ആ സിനിമയിലൂടെ പഠിക്കാൻ പറ്റി എന്ന് ധ്യാൻ. കൂട്ടുകാരൻ അജു വർഗീസിനെ കുറിച്ചും ധ്യാൻ ചില രസകരമായ വിവരങ്ങൾ പങ്കിട്ടു.

“കഴിഞ്ഞ ദിവസം ഒരു സിനിമ കാണാനിടയായി. എനിക്ക് പരിചയമില്ലാത്തതും അറിയാത്തതുമായ പല കാര്യങ്ങളും ആ സിനിമയിലൂടെ പഠിക്കാൻ പറ്റി. വർഷങ്ങളായി എന്റെ സന്തോഷത്തിലും ദുഃഖത്തിലും പങ്കാളിയായ ആളാണ് ആ സിനിമ കാണാൻ നിർബന്ധിച്ച മേജർ രവി. കുടുംബത്തോടൊപ്പം കാണാൻ നിർബന്ധിക്കുകയായിരുന്നു. ഞാൻ കുടുംബത്തോടൊപ്പം ഇരുന്ന് ആ പടം കണ്ടുതുടങ്ങി. അറിയാത്തതും അറിയാൻ പാടില്ലാത്തതുമായ പലതും അതിലുണ്ടായിരുന്നു. അത് മനസിലാക്കി. കഴിഞ്ഞ പത്തു വർഷത്തിൽ കണ്ട ഏറ്റവും മാസ് എൻട്രി ഈ സിനിമയിലുണ്ടായിരുന്നു. തിയേറ്ററിലെങ്കിൽ എഴുന്നേറ്റു നിന്ന് കയ്യടിച്ചു പോയേനെ. ഒരു വെടി ശബ്ദത്തോടെ മേജർ അങ്കിളിന്റെ എൻട്രി ഉണ്ടായിരുന്നു. ഗംഭീരം എന്നതിലപ്പുറം അതിനെക്കുറിച്ച് പറയാനില്ല,” എന്ന് ധ്യാൻ.

ഒരു സ്പാ സെൻ്ററും അവിടെ വരുന്ന വിവിധ സ്വഭാവക്കായ ആൾക്കാരും അവരെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളും വളരെ രസകരമായി ഹാസ്യരൂപത്തിൽ ദൃശ്യവത്കരിക്കുന്ന ചിത്രമാണ് ‘സ്പാ’. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമാണിത്.

തന്റെ പ്രിയപ്പെട്ട സുഹൃത്ത് അജു വർഗീസ് പറഞ്ഞ ഒരു ഹാസ്യവും ധ്യാൻ പങ്കിടാൻ മറന്നില്ല. അടുത്തിടെയായി സിനിമ മാറ്റിനിർത്തി സ്റ്റേജ് ഷോ, പരസ്യം എന്നിവയിലാണ് താൻ കൂടുതൽ ശ്രദ്ധ നൽകുന്നത്. ഒരു സ്റ്റേജ് ഷോയ്ക്കായി ഓസ്ട്രേലിയയിൽ ഇരിക്കവേ ഒരു ഫോൺ കോൾ വരുന്നു. അജുവാണ് മറുപുറത്ത്. തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയായ പശ്ചാത്തലത്തിൽ, അടുത്ത 15 വർഷത്തിനുള്ളിൽ സിഎം ആയാലോ എന്ന ചിന്തയിലാണത്രെ അജു. “ആദ്യം അമ്മയുടെ പ്രസിഡന്റ് ആവണം. അത് കഴിഞ്ഞ് ആൾക്കാരെ പറ്റിക്കാൻ, കണ്ണിൽ പൊടിയിടാൻ ചാരിറ്റി പ്രവർത്തനങ്ങൾ വേണം. അതുകഴിഞ്ഞ് 15 വർഷത്തിന് ശേഷം സിഎം ആവാം എന്നായിരുന്നത്രെ കൂട്ടുകാരന്റെ ഉപദേശം.

Summary: Actor Dhyan Sreenivasan shared his experience of watching the Malayalam film ‘Spa’ in a public forum following Major Ravi’s insistence. Dhyan said that he was able to learn many unfamiliar and unknown things through the film. He also shared some interesting details about his friend Aju Varghese



Source link

Leave a Reply

Your email address will not be published. Required fields are marked *