Last Updated:
ആമിർ ഖാനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായാണ് നടി രംഗത്തെത്തിയത്
ബോളിവുഡ് നടൻ ആമിർ ഖാന്റെ മൂന്നാം വിവാഹത്തെ പിന്തുണച്ച് മുതിർന്ന നടി രാഖി ഗുൽസാർ. 60-ാം വയസ്സിൽ വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റെന്ന് രാഖി ഗുൽസാർ ചോദിച്ചു. ആമിർ ഖാനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായാണ് നടി രംഗത്തെത്തിയത്. പ്രായം ഒരിക്കലും സന്തോഷത്തിനും സൗഹൃദത്തിനും തടസമാകരുതെന്നാണ് രാഖിയുടെ നിലപാട്.
ജൂലൈ അഞ്ചിന് ആമിർ ഖാൻ തന്റെ പങ്കാളിയായ ഗൗരി സ്പ്രാറ്റിനെ വിവാഹം നടക്കുന്നതെന്നാണ് റിപ്പോർട്ട്. മുമ്പ് റീന ദത്തയെയും കിരൺ റാവിനെയും വിവാഹം കഴിച്ചിരുന്ന ആമിർ ഖാന്റെ മൂന്നാം വിവാഹം ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. തുടർന്നാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ വിവാഹവും പ്രായവും സംബന്ധിച്ച ചർച്ചകൾ ഉടലെടുത്തത്. ഇതിനെതിരെയാണ് മുതിർന്ന നടിയുടെ പ്രതികരണം. വെറൈറ്റി ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ നിലപാട് നടി വ്യക്തമാക്കിയത്.
60-ാം വയസ്സിൽ വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്. റോബർട്ട് ഡി നിരോ രണ്ട് തവണ വിവാഹിതനായിട്ടുണ്ട്. ഇപ്പോൾ പങ്കാളിയായ ടിഫനി ചെനുമായി ബന്ധത്തിലാണദ്ദേഹം. 2023-ൽ ജനിച്ച ഒരു മകളും ഇവർക്കുണ്ട്. 80 വയസിന് ശേഷമാണ് അദ്ദേഹത്തിന് ആ കുഞ്ഞ് ജനിച്ചത്. വിവാഹജീവിതത്തിലെ സന്തോഷം പ്രായത്തെ ആശ്രയിച്ചല്ല. തന്റെ ഭർത്താവ് ഗുൽസാറിന് 40 വയസുള്ളപ്പോഴാണ് താൻ അദ്ദേഹത്തെ വിവാഹം കഴിച്ചത്.
സിനിമാ ലോകത്തെ എല്ലാ കാര്യങ്ങളും ഞാൻ പിന്തുടരാറില്ല. ആമിർ ഖാനൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുമില്ല. പക്ഷേ അദ്ദേഹം വളരെ ആത്മാർത്ഥനായ വ്യക്തിയാണെന്ന് എനിക്കറിയാം. വിവാഹബന്ധം അവസാനിച്ച ശേഷവും റീന ദത്തയുമായും കിരൺ റാവുമായും അദ്ദേഹം നല്ല സൗഹൃദം നിലനിർത്തിയിരിക്കുന്നത് എനിക്ക് ഏറെ ഇഷ്ടമാണെന്നും നടി പറഞ്ഞു.
ആമിർ ഖാൻ തന്റെ 60-ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗൗരി സ്പ്രാറ്റിനെ പരിചയപ്പെടുത്തിയിരുന്നു. 25 വർഷം മുമ്പാണ് താനും ഗൗരിയും ആദ്യമായി കണ്ടുമുട്ടിയതെന്നും ഇപ്പോൾ ഇരുവരും ജീവിതപങ്കാളികളായിരിക്കുകയാണെന്നും ആമിർ വെളിപ്പെടുത്തിയിരുന്നു.
Mumbai,Maharashtra
