തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലെ മിക്ക മുൻനിര സൂപ്പർതാരങ്ങൾക്കൊപ്പവും കാജൽ അഗർവാൾ അഭിനയിച്ചിട്ടുണ്ട്. മെഗാസ്റ്റാർ ചിരഞ്ജീവി, പവൻ കല്യാൺ, മഹേഷ് ബാബു, പ്രഭാസ്, ജൂനിയർ എൻടിആർ, രാം ചരൺ, അല്ലു അർജുൻ എന്നിവർക്ക് പുറമെ തമിഴകത്തെ പ്രമുഖരായ അജിത്ത്, വിജയ്, സൂര്യ എന്നിവരുടെയെല്ലാം നായികയായി കാജൽ തിളങ്ങിയിട്ടുണ്ട്. ഇത്രയധികം പ്രമുഖ താരങ്ങളോടൊപ്പം സ്ക്രീൻ പങ്കിട്ട സ്ഥിതിക്ക്, അന്ന് കാജലിനോട് പ്രണയം തുറന്നുപറഞ്ഞ ആ നായകൻ ഇതിൽ ആരായിരിക്കും എന്ന് കണ്ടെത്താനുള്ള ആകാംഷയിലാണ് ഇപ്പോൾ ആരാധകർ.
