അന്ന് ഷാരൂഖ് ഖാൻ കണ്ടുപരിചയിച്ച മികച്ച അഭിനേതാക്കൾ ഇന്ത്യൻ സിനിമാ, നാടക മേഖലകളിലെ പ്രഗത്ഭരായിരുന്നു. അതിലൊരാൾ 1976ലെ ബാച്ചിൽ നിന്നും പഠനം പൂർത്തിയാക്കിയ നടൻ പങ്കജ് കപൂർ ആയിരുന്നു. അദ്ദേഹത്തിന്റെ ബാച്ചിൽ പഠിച്ച രഘുബീർ യാദവ്, രാജ് ബബ്ബർ, നാദിറ ബബ്ബർ, നസിറുദീൻ ഷാ, രോഹിണി ഹത്തംഗടി അവരുടെ ജൂനിയർ ആയിരുന്ന അനുപം ഖേർ എന്നിവരായിരുന്നു ആ പ്രതിഭാധനർ. ഇവരിൽ പലരും പിൽക്കാലത്ത് ഷാരൂഖ് ഖാനൊപ്പം സ്‌ക്രീനിൽ ഒന്നിച്ചഭനയിച്ചു
