Last Updated:
മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും പരദൂഷണം പറയാതെ പണിയെടുത്ത് ജീവിക്കണമെന്നും ലക്ഷ്മിപ്രിയ കുറിച്ചു.
തനിക്കെതിരെയുള്ള സൈബറാക്രമണത്തിനെതിരെ പരാതി നൽകി നടി ലക്ഷ്മിപ്രിയ. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ രൂക്ഷമായ ഭാഷയിലാണ് ലക്ഷ്മിപ്രിയ പ്രതികരിച്ചത്. ഒരുകാലത്ത് മലയാള സിനിമയിൽ എന്തോ ആയിരുന്നുവെന്ന് പറഞ്ഞു നടക്കുന്നവർക്ക് പണി കൊടുക്കുമെന്നും ലക്ഷ്മിപ്രിയ കുറിപ്പിൽ പറയുന്നു.
വ്യക്തിഅധിക്ഷേപത്തിനെതിരെ കഴിഞ്ഞയാഴ്ച തന്നെ ഇൻഫോപാർക്ക് സൈബർ സെൽ വിഭാഗത്തിൽ പരാതി നൽകിയതായി ലക്ഷ്മിപ്രിയ അറിയിച്ചു. പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വ്യക്തിഅധിക്ഷേപം നടത്തിയ 93 വീഡിയോകളും ലിങ്കുകളും അന്വേഷണസംഘത്തിന് കൈമാറിയതായാണ് വിവരം. മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും പരദൂഷണം പറയാതെ പണിയെടുത്ത് ജീവിക്കണമെന്നും ലക്ഷ്മിപ്രിയ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പോയി പണിയെടുത്തു ജീവിക്കെടാ….. ജീവിപ്പിക്കും….എന്റെ തെങ്ങിൻ തോപ്പിൽ നിന്നെയൊക്കെ തൂമ്പാ എടുത്ത് കിളയ്ക്കാൻ നിർത്തും ഞാൻ.നിന്നെയൊക്കെ പണിയെടുത്തു തന്നെ ജീവിപ്പിക്കും. ഒരുകാലത്ത് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന് പറഞ്ഞു നടക്കുന്ന ചില കിഴവൻമാരും ഉണ്ട്. നാക്കിനു മാത്രം ആരോഗ്യമുള്ള മുതുവാൻ മാർ. മക്കളെ ഒന്നും ചെറുപ്പത്തിൽ പണിയെടുത്തു നോക്കി കാണൂല്ല. വയസായപ്പോൾ അവരും തിരിഞ്ഞു നോക്കില്ല. അപ്പോ കണ്ണിൽ കണ്ടത് പോലെ ജീവിതത്തിൽ ഇന്ന് വരെ കണ്ടിട്ട് പോലും ഇല്ലാത്ത ആളുകളെ പ്രത്യേകിച്ച് പെണ്ണുങ്ങളെപ്പറ്റി എന്ത് അപരാദവും പറയും. അവന്മാർക്കും ‘പണി ‘ കൊടുക്കും. എഴീച്ചു നിൽക്കാൻ ജീവനില്ലല്ലോ? വല്ല ലോട്ടറിയോ ഉപ്പ് സോഡയോ വിൽക്കട്ടെ. നീലകണ്ഠനാ പറയുന്നത്. അല്ല, കാളി വീട്ടിൽ ലക്ഷ്മി പ്രിയയാണ് പറയുന്നത്. ഓടെടാ
N: B കഴിഞ്ഞ ശനിയാഴ്ച തന്നെ ഇൻഫോപാർക്ക് സൈബർ സെൽ വിഭാഗത്തിൽ പരാതി കൊടുക്കുകയും രണ്ട് ദിവസങ്ങൾക്കു ശേഷം സ്റ്റേറ്റ്മെന്റ് എടുക്കുകയും ചെയ്തിട്ടുണ്ട്. ഒന്നും രണ്ടുമല്ല, 93 വീഡിയോകൾ അവയുടെ ലിങ്കുകൾ, തമ്പ് ലൈൻ സ്ക്രീൻ ഷോട്ട് കൾ ഇവ പെൻഡ്രൈവിൽ കൊടുത്തിട്ടുണ്ട്. വീരവാദം പറഞ്ഞിരുന്നവർ ചിലരൊക്കെ വീഡിയോ ഹൈഡ് ചെയ്ത് ഓടിയിട്ടും ഉണ്ട്. എന്നാൽ കേരള പൊലീസ് നെ എനിക്ക് നല്ല വിശ്വാസമുണ്ട്. കുറച്ചു ദിവസങ്ങൾക്കു ശേഷം കാണാം. എന്റെ പോരാട്ടം ഇവന്മാർ വീഡിയോ ചെയ്യുന്ന മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ്. ഞാനും നിങ്ങളുമൊക്കെ ജോലി ചെയ്താണ് ജീവിക്കുന്നത്. അവരും പോയി പണി എടുത്ത് ജീവിക്കട്ടെ, പരദൂഷണം പറയാതെ– എന്നാണ് കുറിപ്പ്
Ernakulam,Kerala
Jun 20, 2026 11:33 AM IST
“മലയാളസിനിമയിൽ എന്തോ ആയിരുന്നെന്ന് പറഞ്ഞു നടക്കുന്ന ചില കിഴവന്മാരുണ്ട്, അവന്മാർക്കും ‘പണി ‘ കൊടുക്കും”: ലക്ഷ്മിപ്രിയ
