Headlines

ലോകകപ്പ് വേദിയിലെ തകർപ്പൻ പ്രകടനം; ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ബോളിവുഡ് താരമായി നോറ ഫത്തേഹി! | Buzz News


ഗൂഗിൾ ട്രെൻഡ്സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, ദീപിക പദുകോൺ തുടങ്ങിയ ബോളിവുഡിലെ മുൻനിര താരങ്ങളെപ്പോലും പിന്നിലാക്കിയാണ് നോറ ഈ നേട്ടം സ്വന്തമാക്കിയത്.

ചിലപ്പോഴൊക്കെ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കാൻ ഒരൊറ്റ പ്രകടനം മാത്രം മതിയാകും. 2026 ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ, ബോളിവുഡിൽ നിന്നും ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട വ്യക്തിയായി മാറിയിരിക്കുകയാണ് നോറ ഫത്തേഹി. ഗൂഗിൾ ട്രെൻഡ്സ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, ദീപിക പദുകോൺ തുടങ്ങിയ ബോളിവുഡിലെ മുൻനിര താരങ്ങളെപ്പോലും പിന്നിലാക്കിയാണ് നോറ ഈ നേട്ടം സ്വന്തമാക്കിയത്.

News18

2026 ജൂൺ 12-ന് ടൂർണമെന്റിന് ആവേശം പകർന്നു നൽകിയ നോറയുടെ ഉദ്ഘാടന പ്രകടനത്തിന് പിന്നാലെയാണ് ഗൂഗിൾ സെർച്ചിൽ പെട്ടെന്ന് വലിയ കുതിച്ചുചാട്ടമുണ്ടായത്. ഈ പ്രകടനത്തിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ എത്തിയതോടെ ആരാധകർ അത് ഏറ്റെടുക്കുകയും, പരസ്പരം പങ്കുവെക്കുകയും പ്രതികരിക്കുകയും ചെയ്തുകൊണ്ട് ഇതൊരു ആഗോള ചർച്ചാവിഷയമാക്കി മാറ്റി.

ഈ നേട്ടത്തിൽ അക്കങ്ങളിലെ റെക്കോർഡുകൾക്ക് അപ്പുറം വലിയ ആഘോഷത്തിലാണ് നോറയും. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്ക് നന്ദി അറിയിച്ച താരം ഈ വലിയ നേട്ടത്തിന്റെ സന്തോഷം പങ്കുവെച്ചു. തന്റെ കുടുംബാംഗങ്ങളായ അമ്മ, സഹോദരൻ, സഹോദരി എന്നിവർക്കും സ്കൂൾ അധ്യാപികയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഒരു കരിയർ വിജയത്തിനപ്പുറം ഇതൊരു വൈകാരികമായ നിമിഷം കൂടിയാണെന്ന് നോറ വ്യക്തമാക്കി.

ഇത്രയും വലിയൊരു നേട്ടത്തിന് തന്റെ പ്രിയപ്പെട്ടവർ ഒപ്പം സാക്ഷ്യം വഹിച്ചതിന്റെ സന്തോഷം പങ്കുവെച്ച നോറ, ഒരു വലിയ നാഴികക്കല്ല് പിന്നിടുന്ന സമയത്ത് തന്റെ അടുത്ത സുഹൃത്തുക്കളും കുടുംബവുമെല്ലാം ഒന്നിച്ച് ഒപ്പമുണ്ടാകുന്നത് വളരെ അപൂർവ്വമായ കാര്യമാണെന്നും ചിത്രങ്ങൾക്കൊപ്പം കുറിച്ചു. ഈ പരിപാടിയുടെ മുന്നോടിയായി പങ്കുവെച്ച പോസ്റ്റുകൾക്കും ആരാധകരിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ഫിഫ എന്ന വലിയ വേദിയോടും, തന്റെ മൊറോക്കൻ-ഇന്ത്യൻ പാരമ്പര്യത്തോടും, ലോകമെമ്പാടുമുള്ള ആരാധകരോടുമുള്ള നന്ദി താരം മുൻപ് പ്രകടിപ്പിച്ചിരുന്നു.

ഫിഫയുടെ വേദിയിൽ നോറ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമായല്ല. ഇതിനുമുമ്പ് 2022-ലെ ഫിഫ ലോകകപ്പിലും താരം പങ്കടുത്തിരുന്നു. അന്നും വലിയ രീതിയിലുള്ള ആഗോള ശ്രദ്ധ നേടാനും കായിക വിനോദരംഗത്തെ ആഗോള വേദികളിൽ തിളങ്ങുന്ന പ്രമുഖ ഇന്ത്യൻ മുഖമായി മാറാനും നോറയ്ക്ക് സാധിച്ചിരുന്നു.

എന്നാൽ 2026-ൽ കാനഡയിലെ ടൊറന്റോയിലുള്ള ബിഎംഒ ഫീൽഡിൽ (BMO Field) നടന്ന പ്രകടനത്തിലൂടെ താരം മുൻപത്തെക്കാൾ വലിയൊരു മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. പ്രകടനത്തിൽ ഉപയോഗിച്ച ‘സീർ സീർ’ (Siir Siir) എന്ന ഗാനം റിലീസ് ചെയ്ത് വെറും 24 മണിക്കൂറിനുള്ളിൽ 20 മില്യണിലധികം കാഴ്ചക്കാരെ നേടിക്കൊണ്ട് ഡിജിറ്റൽ ലോകത്ത് നോറയുടെ ജനപ്രീതി എത്രത്തോളമുണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/

ലോകകപ്പ് വേദിയിലെ തകർപ്പൻ പ്രകടനം; ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ബോളിവുഡ് താരമായി നോറ ഫത്തേഹി!



Source link

Leave a Reply

Your email address will not be published. Required fields are marked *