Headlines

തിരക്കേറിയ ട്രെയിനിൽ യാത്രക്കാർക്ക് മുന്നിൽ പാന്റ് അഴിച്ച് യുവാവ്! | Buzz News


എക്‌സിൽ വൈറലായ വീഡിയോയിൽ ട്രെയിനിനുള്ളിൽ സംഘർഷഭരിതമായ രംഗങ്ങളാണുള്ളത്

തിരക്കേറിയ ട്രെയിനിൽ പാന്റ് അഴിച്ച് യുവാവിന്റെ അശ്ലീല പ്രദർശനം. സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായ വീഡിയോ വൻ വിവാദങ്ങൾക്ക് വഴിവയ്ക്കുകയാണ്. യാത്രക്കാരെ കൊണ്ട് നിറഞ്ഞ ട്രെയിനിലാണ് ഒരു യുവാവ് പരസ്യമായി പാന്റ് അഴിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ യാത്രക്കാരിൽ ഒരാൾ ചിത്രീകരിക്കുകയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.

News18

വൈറലായ വീഡിയോയിൽ, ഒരു ട്രെയിനിനുള്ളിൽ യാത്രക്കാർ തിങ്ങിനിറഞ്ഞ് ഇരിക്കുന്നത് കാണാം. ഇതിനിടയിൽ ഒരു യുവാവ് പെട്ടെന്ന് ആളുകൾക്കിടയിലേക്ക് വരികയും ധരിച്ചിരിക്കുന്ന പാന്റഴിക്കുകയും ചെയ്തു. എന്താണ് കാര്യമെന്നറിയാതെ സഹയാത്രികാർ ആശ്ചര്യപ്പെട്ട് നോക്കുന്നത് വീഡിയോയിൽ കാണാം. ഇയാൾ പാന്റ് ധരിക്കാൻ തയാറാകാത്തതോടെ യാത്രക്കാർ ബഹളംവച്ചു. തുടർന്ന് സ്ഥിതി​ഗതികൾ വഷളാവുകയായിരുന്നു. യാത്രക്കാർ കൂട്ടമായി യുവാവിനെ വളഞ്ഞു. പിന്നാലെ കയ്യേറ്റം ചെയ്യുകയും ചെയ്തു.

എക്‌സിൽ വൈറലായ വീഡിയോയിൽ ട്രെയിനിനുള്ളിൽ സംഘർഷഭരിതമായ രംഗങ്ങളാണുള്ളത്. യുവാവ് യാത്രക്കാരുടെ മുന്നിൽ വച്ച് പാന്റ് അഴിച്ചതോടൊപ്പം മാനസികനില തെറ്റിയ ആളുകളെ പോലെ ബെൽറ്റ് കഴുത്തിൽ ചുറ്റി. ഇതോടെ ബോഗിയിലുണ്ടായിരുന്ന യാത്രക്കാർ പ്രതിഷേധവുമായി രം​ഗത്തെത്തി.

സംഭവം വഷളായതോടെ ചില യാത്രക്കാർ യുവാവിനെ ചോദ്യം ചെയ്യുകയും ട്രെയിനിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ഇത് എവിടെയാണ് നടന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

‘കിംകറ്റീയുഎസ്എ’ എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചത്. പോസ്റ്റിന് പിന്നാലെ ആയിരക്കണക്കിന് പേർ പ്രതികരണവുമായി രം​ഗത്തെത്തി. യുവാവിനെ മർദ്ദിക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്. ചിലർ യാത്രക്കാരുടെ ഇടപെടലിനെ പിന്തുണച്ചു. എന്നാൽ മറ്റുചിലർ നിയമം കൈയിലെടുക്കുന്നതിനെ വിമർശിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *