Headlines

അൻസിബയ്‌ക്കെതിരായ ടിനി ടോമിന്റെ അപവാദ പ്രചാരണം; സാക്ഷിയാണെന്ന് നടി നീനാ കുറുപ്പ് | സിനിമാ വാർത്ത


അൻസിബയ്ക്ക് പിന്നാലെ നീനാ കുറുപ്പും പരസ്യമായി രംഗത്തെത്തിയതോടെ സിനിമാ മേഖലയിലെ ഈ വിവാദം കൂടുതൽ കനക്കുകയാണ്

കൊച്ചി: ചലച്ചിത്ര താരം ടിനി ടോമിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി നടി നീനാ കുറുപ്പ്. ടിനി ടോം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറുന്നയാളാണെന്നും, സഹപ്രവർത്തകരുടെ കുടുംബാംഗങ്ങളെക്കുറിച്ച് പോലും മോശം പരാമർശങ്ങൾ നടത്താറുണ്ടെന്നും നീനാ കുറുപ്പ് വെളിപ്പെടുത്തി. നടിമാരായ അൻസിബ ഹസൻ, കുക്കു പരമേശ്വരൻ എന്നിവരോടും ടിനി മോശമായി പെരുമാറുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ട്. സ്വന്തം നിലപാടുകളെ ആരെങ്കിലും എതിർത്താൽ ടിനി ടോം അക്രമാസക്തനാകുമെന്നും സ്ത്രീകളെ ഭയപ്പെടുത്തുന്ന രീതിയിലാണ് സംസാരിക്കാറുള്ളതെന്നും നീന തുറന്നടിച്ചു.

News18

ടിനി ടോം മോശമായി പെരുമാറുന്നത് ഒരു പതിവാണെന്നും നീനാ കുറുപ്പ് ആരോപിച്ചു. ടിനി ടോമിനെ എതിർത്ത് ആരും ഒന്നും പറയാൻ പാടില്ല. അൻസിബയുടെ ഡിഎൻഎ ശരിയല്ല എന്ന് വരെ ടിനി ടോം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അപ്പോൾ തന്നെ ഞാൻ അൻസിബയെ വിളിച്ച് ഇത് പറഞ്ഞിരുന്നു. അൻസിബയ്‌ക്കെതിരെ അദ്ദേഹം അപവാദം പ്രചരിപ്പിച്ചതിന് ഞാൻ നേരിട്ട് സാക്ഷിയാണെന്നും നീന ‌കുറുപ്പ് പറയുന്നു.

ഒരു കുടുംബസംഗമത്തിന്റെ തലേന്ന് ടിനി ടോം എന്നോട് വളരെ മോശമായി പെരുമാറി. പിറ്റേന്ന് നടി ലക്ഷ്മിപ്രിയയും മോശമായാണ് പെരുമാറിയത്. എന്നാൽ, ടിനി ടോം എന്നോട് മോശമായി പെരുമാറുന്നത് കണ്ടു എന്ന് ലക്ഷ്മിപ്രിയ പിന്നീട് സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ ഓഡിയോ റെക്കോർഡ് എന്റെ കൈവശമുണ്ട്, അവർ അനുവദിക്കുകയാണെങ്കിൽ അത് പുറത്തുവിടും,” നീനാ കുറുപ്പ് പറഞ്ഞു.

ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നേരത്തെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെ പൂർണ്ണമായും ശരിവെക്കുന്നതാണ് നീനാ കുറുപ്പിന്റെ പുതിയ വെളിപ്പെടുത്തലുകൾ. ടിനി ടോം തനിക്കെതിരെ അവിഹിത കഥകൾ പ്രചരിപ്പിച്ചുവെന്നും, അദ്ദേഹത്തിന്റെ ഡ്രൈവറെ മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്ന് വരെ ആരോപിച്ചുവെന്നും അൻസിബ മുൻപ് വ്യക്തമാക്കിയിരുന്നു.

അൻസിബയ്ക്ക് പിന്നാലെ നീനാ കുറുപ്പും പരസ്യമായി രംഗത്തെത്തിയതോടെ സിനിമാ മേഖലയിലെ ഈ വിവാദം കൂടുതൽ കനക്കുകയാണ്.



Source link

Leave a Reply

Your email address will not be published. Required fields are marked *