ഇന്ത്യയുടെ ആദ്യ പാരലിമ്പിക്സ് സ്വർണ്ണമെഡൽ ജേതാവ് മുരളീകാന്ത് പേട്കറുടെ ജീവിതം ആസ്പദമാക്കിയുള്ള ‘ചന്തു ചാമ്പ്യൻ’ എന്ന ചിത്രത്തിലെ അഭിനയമാണ് കാർത്തിക്കിന് ആദ്യ ദേശീയ പുരസ്‌കാരം നേടി നൽകിയത്. പ്യാർ കാ പഞ്ച് നാമ, സോനു കേ ടിറ്റു കി സ്വീറ്റി, ലൂക്കാ ചുപ്പി, ഭൂൽ ഭുലയ്യ 2, സത്യപ്രേം കീ കഥ, ഭൂൽ ഭുലയ്യ 3 തുടങ്ങിയ വാണിജ്യ വിജയങ്ങൾക്ക് പിന്നാലെ ക്രിട്ടിക്‌സിന്റെയും കയ്യടി നേടിയാണ് കാർത്തിക് ഇന്ത്യയിലെ മുൻനിര നടന്മാരുടെ പട്ടികയിലേക്ക് ഉയർന്നത്. പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മാതാപിതാക്കൾക്കൊപ്പം ഉജ്ജയിനിലെ മഹാകാളേശ്വർ ക്ഷേത്രദർശനം നടത്തിയ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.
