Travel
oi-Rakhi
ഓണത്തിരക്കിന് പരിഹാരം കാണാൻ കൂടുതൽ സ്പെഷ്യൽ ട്രെയിനുകളുമായി ദക്ഷിണേന്ത്യൻ റെയിൽവെ. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്നെല്ലാം സ്പെഷ്യൽ ട്രെയിനുകൾ സർവ്വീസ് നടത്തും.
ഓഗസ്റ്റ് 14 മുതൽ സപ്റ്റംബർ 6 വരെ 112 സർവ്വീസുകളാണ് ദക്ഷിണ റെയിൽവെ അനുവദിച്ചിരിക്കുന്നത്. ഇതിൽ 54 സർവ്വീസുകൾ ദക്ഷിണ റെയിൽവേയും മറ്റ് റെയിൽവെ സോണുകൾ 58 സർവ്വീസുകളുമാണ് പ്രവർത്തിപ്പിക്കുക. ട്രെയിനുകളുടെ വിശദമായ സമയക്രമം അറിയാം

ബെംഗളൂരിൽ നിന്ന്
06523-എസ് എം വി ടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കെൻഡ് സ്പെഷ്യൽ- സെപ്റ്റംബർ 7 മുതൽ 28 വരെയുള്ള തിങ്കളാഴ്ചകളിൽ
06524 -തിരുവനന്തപുരം നോർത്ത്-എസ് എം വി ടി ബെംഗളൂരു സ്പെഷ്യൽ. സെപ്റ്റംബർ 8 മുതൽ 29 വരെ ചൊവ്വാഴ്ചകളിൽ
06547-എസ് എം വി ടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ.സെപ്റ്റംബർ 2 മുതൽ 23 വരെ ബുധനാഴ്ചകളിൽ
06548-തിരുവനന്തപുരം നോർത്ത്-എസ് എം വി ടി ബെംഗളൂരു സ്പെഷ്യൽ- സെപ്റ്റംബർ 3 മുതൽ 24 വരെ വ്യാഴാഴ്ചകളിൽ
06555-എസ് എം വി ടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ. സെപ്റ്റംബർ 4 മുതൽ 25 വരെ വെള്ളിയാഴ്ചകളിൽ
ബെംഗളൂരിലേക്ക്
06556-തിരുവനന്തപുരം നോർത്ത്-എസ് എം വി ടി ബെംഗളൂരു സ്പെഷ്യൽ. സെപ്റ്റംബർ 6 മുതൽ 27 വരെ ഞായറാഴ്ചകളിൽ
ഹുബ്ബള്ളിയിൽ നിന്ന്
07313-ഹുബ്ബള്ളി-കൊല്ലം സ്പെഷ്യൽ. സെപ്റ്റംബർ 6 മുതൽ 27 വരെയുള്ള ഞായറാഴ്ചകളിൽ
തിരിച്ച്
07314 കൊല്ലം-ഹുബ്ബള്ളി സ്പെഷ്യൽ. സെപ്റ്റംബർ 7 മുതൽ 28 വരെയുള്ള തിങ്കളാഴ്ചകളിൽ
മറ്റ് റെയിൽവേ സോണുകൾ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനുകൾ
ഹൈദരാബാദിൽ നിന്ന്
07193 -ഹൈദരാബാദ്-കൊല്ലം. ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 5 വരെയുള്ള ശനിയാഴ്ചകളിൽ (4 സർവീസുകൾ). സെക്കന്ദരാബാദ്, മിര്യാലഗുഡ, ഗുണ്ടൂർ, തെനാലി, ഗൂഡൂർ, റെണിഗുണ്ട, ചിറ്റൂർ, കാട്പാടി, ജോലാർപേട്ട, ഈറോഡ്, പോടന്നൂർ, ഷൊർണൂർ, എറണാകുളം, കോട്ടയം വഴി സർവീസ് നടത്തും.
ഹൈദരാബാദിലേക്ക്
07194-കൊല്ലം-ഹൈദരാബാദ്-ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 7 വരെയുള്ള തിങ്കളാഴ്ചകളിൽ (4 സർവീസുകൾ).
ബെംഗളൂരു നിന്ന് തിരുവനന്തപുരത്തേക്ക്
06555 എസ് എം ടി വി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്. ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 4 വരെയുള്ള വെള്ളിയാഴ്ചകളിൽ (4 സർവീസുകൾ) കൃഷ്ണരാജപുരം, കുപ്പമ, ജോലാർപേട്ട, സേലം, ഈറോഡ്, പോടന്നൂർ, പാലക്കാട്, ഷൊർണൂർ, കോട്ടയം, കായംകുളം വഴി സർവീസ് നടത്തും.
തിരുവനന്തപുരത്ത് നിന്ന്
06556-തിരുവനന്തപുരം നോർത്ത്-എസ് എംടിവി ബെംഗളൂരു. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 6 വരെയുള്ള ഞായറാഴ്ചകളിൽ (4 സർവീസുകൾ).
തിരിച്ച്
06523 എസ് എം ടി വി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്. 2026 ഓഗസ്റ്റ് 17 മുതൽ ഓഗസ്റ്റ് 31 വരെയുള്ള തിങ്കളാഴ്ചകളിൽ (3 സർവീസുകൾ).
06524-തിരുവനന്തപുരം നോർത്ത്-എസ്.എം.വി.ടി ബെംഗളൂരു.ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 1 വരെയുള്ള ചൊവ്വാഴ്ചകളിൽ (3 സർവീസുകൾ).
06547-എസ്.എം.വി.ടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്.ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 2 വരെയുള്ള ബുധനാഴ്ചകളിൽ (3 സർവീസുകൾ).
06548-തിരുവനന്തപുരം നോർത്ത്-എസ്.എം.വി.ടി ബെംഗളൂരു- ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 3 വരെയുള്ള വ്യാഴാഴ്ചകളിൽ (3 സർവീസുകൾ).
07313-ഹുബ്ബള്ളി-കൊല്ലം- ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 6 വരെ ഞായറാഴ്ചകളിൽ (4 സർവീസുകൾ) ഹാവേരി, അരസികെരെ, ബെംഗളൂരു, പാലക്കാട്, ഷൊർണൂർ, എറണാകുളം, കോട്ടയം വഴി സർവീസ് നടത്തും.
07314 കൊല്ലം-ഹുബ്ബള്ളി.ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 7 വരെയുള്ള തിങ്കളാഴ്ചകളിൽ (4 സർവീസുകൾ).
06227 മൈസൂരു ജംഗ്ഷൻ-കണ്ണൂർ. ഓഗസ്റ്റ് 25-ന് കെ.എസ്.ആർ ബെംഗളൂരു, സേലം, പാലക്കാട്, ഷൊർണൂർ, കോഴിക്കോട് വഴി സർവീസ് നടത്തും (1 സർവീസ്).
06228 -കണ്ണൂർ-ബെംഗളൂരു കന്റോൺമെന്റ്. ഓഗസ്റ്റ് 26-ന്
06229-മൈസൂരു ജംഗ്ഷൻ-കണ്ണൂർ. 2026 ഓഗസ്റ്റ് 29-ന്
06230-കണ്ണൂർ-ബെംഗളൂരു കന്റോൺമെന്റ്-ഓഗസ്റ്റ് 30-ന്
07195 ചാർലപള്ളി-കൊല്ലം.ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 4 വരെ വെള്ളിയാഴ്ചകളിൽ (4 സർവീസുകൾ) സെക്കന്ദരാബാദ്, ഗുണ്ടൂർ, റെണിഗുണ്ട, മേൽപാക്കം, ജോലാർപേട്ട, പാലക്കാട്, കോട്ടയം വഴി സർവീസ് നടത്തും.
07196-കൊല്ലം-ചാർലപള്ളി.ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 5 വരെയുള്ള ശനിയാഴ്ചകളിൽ (4 സർവീസുകൾ).
07097-ഹൈദരാബാദ്-മംഗളൂരു സെൻട്രൽ.ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 2 വരെയുള്ള ബുധനാഴ്ചകളിൽ (3 സർവീസുകൾ) യാദ്ഗിർ, ഗുണ്ടക്കൽ, ബെംഗളൂരു, ഈറോഡ്, പാലക്കാട്, കണ്ണൂർ വഴി സർവീസ് നടത്തും.
07098-മംഗളൂരു സെൻട്രൽ-ഹൈദരാബാദ്. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 3 വരെയുള്ള വ്യാഴാഴ്ചകളിൽ (3 സർവീസുകൾ).
07351-ഹുബ്ബള്ളി-കോട്ടയം.ഓഗസ്റ്റ് 25-ന്
07352-കോട്ടയം-ഹുബ്ബള്ളി. ഓഗസ്റ്റ് 26-ന്
07353-ഹുബ്ബള്ളി-കോട്ടയം.ഓഗസ്റ്റ് 29-ന്
07354-കോട്ടയം-ഹുബ്ബള്ളി.ഓഗസ്റ്റ് 30-ന്
(വിവരങ്ങൾ കടപ്പാട് ദി വീക്ക്).