Headlines

ഹിപ്പ് ഹോപ്പ് തമിഴയുടെ സംഗീത സംവിധാനത്തിൽ നയൻതാരയുടെ മൂക്കുത്തി അമ്മൻ2ലെ ‘മഹാശക്തി ട്രാൻസ് വീഡിയോ’ | സിനിമാ വാർത്ത


വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ചിത്രത്തിന്റെ നിർമ്മാണം ഡോ. ഇഷാരി കെ. ഗണേഷ് നിർവഹിക്കുന്നു. മഹാശക്തിയുടെ രചനയും സംവിധാനവും സുന്ദർ സി. ആണ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഹിപ്പ്‌ഹോപ്പ് തമിഴനാണ് നിർവഹിക്കുന്നത്. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.

എല്ലാത്തരം പ്രേക്ഷകർക്കും തിയേറ്ററിൽ പൂർണമായും ആസ്വദിക്കാൻ കഴിയുന്ന ഡിവൈൻ എന്റർടൈനറാണ് മൂക്കുത്തി അമ്മൻ 2 മഹാശക്തി. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. നയൻതാര, ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്., സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് മഹാശക്തിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിശാലമായ സെറ്റുകള്‍, വലിയ ദൃശ്യങ്ങള്‍, യഥാര്‍ഥ സുന്ദര്‍ സി. ശൈലിയില്‍ ഭക്തി, നിഗൂഢത, മാസ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവ സംയോജിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന കഥാസന്ദര്‍ഭത്തോടെയാണ് ചിത്രം തിയറ്ററുകളിലേക്കെത്തുന്നത്.

ഭാവനാ റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം നിർവഹിക്കുന്നത്. മാർക്കറ്റിംഗ്: സിനി കണക്റ്റ് കമ്മ്യൂണിക്കേഷൻസ്, പി.ആർ.ഒ. : പ്രതീഷ് ശേഖർ.

Summary: The teaser and trailer of Mookuthi Amman 2: Mahashakthi, starring Nayanthara and directed by Sundar C, had earlier created a buzz on social media. Now, the makers have released the film’s first video song, ‘Mahashakthi Trance’, composed by Hiphop Tamizha. Written and composed by Hiphop Tamizha, the song features vocals by Aruna Ravindran, Hiphop Tamizha and Kaushik Krish. Scheduled for a Diwali release, Mookuthi Amman 2: Mahashakthi will hit theatres on November 6



Source link

Leave a Reply

Your email address will not be published. Required fields are marked *