Headlines

സ്വർണ വില പവന് ഒറ്റയടിക്ക് 7000 രൂപ വരെ കുറയും? ഈ കൂടിയതൊക്കെ വെറുതെ? സംഭവിക്കുക ഇതോ|Gold Rate Could Drop by Up to 7,000 Per Pavan? Is the Recent Surge Just Temporary? Here’s What Could Happen.


Kerala

oi-Rakhi

സ്വർണ വില ഒരു ലക്ഷത്തിന് താഴേക്ക് എന്ന് പ്രതീക്ഷിച്ചിടത്താണ് ജുലൈ 31 ഓടെ വില കുതിച്ചുയർന്നത്. കഴിഞ്ഞ 13 ദിവസത്തിനിടെ 10 ശതമാനത്തോളം വലിയാണ് സ്വർണത്തിന് വർധച്ചത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണ വിലയെ സ്വാധീനിച്ചത്.

പശ്ചിമേഷ്യൻ സംഘർഷം കടുത്തതും എണ്ണ വില കുതിച്ചതുമായിരുന്നു കഴിഞ്ഞ മാസം സ്വർണത്തിന് തിരിച്ചടിയായത്. ക്രൂഡ് ഓയിൽ വില ഉയർന്നത് ഡോളർ മൂല്യം ഉയരാൻ കാരണമായത്. ഇതോടെ നിക്ഷേപകർ സ്വർണത്തെ കൈവിട്ട് ഡോളറിലേക്ക് തിരിഞ്ഞു. ഇതാണ് വില ഇടിവിലേക്ക് നയിച്ചത്. മാത്രമല്ല പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത ശക്തമായതും സ്വർണ വില ഉയരാൻ കാരണമായി.

goldfor2-73

എന്നാൽ ജൂണിലെ പണപ്പെരുപ്പ കണക്കുകൾ നിക്ഷേപകരുടെ ആശങ്ക അകറ്റി. പണപ്പെരുപ്പം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഒരു ശതമാനം ആണ് കുറഞ്ഞത്. ഇതോടെ പലിശ നിരക്കിൽ ബാങ്ക് മാറ്റം വരുത്തിയേക്കില്ലെന്ന പ്രതീക്ഷകൾ ശക്തമായി. ഇതിനിടയിൽ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ യു.എസും ഇറാനും നടത്തുന്നുവെന്ന വാർത്തകളും നിക്ഷേപകരെ വീണ്ടും സ്വർണത്തിലേക്ക് ആകർഷിച്ചു.

അതേസമയം ഇപ്പോഴും സ്വർണത്തിന് സാഹചര്യം അനുകൂലമാണെന്ന് പറയുകയാണ് ഓഗ്മണ്ട് ചീഫ് റീസർച്ച് ഓഫീസർ റെനിഷ ചൈനാനി. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔണ്‍സിന് 4500 ഡോളറിനോട് അടുപ്പിച്ച് നിൽക്കുകയാണ്. അതേസമയം ഒരുപക്ഷെ പെട്ടെന്നൊരു തിരുത്തലിനോ അല്ലെങ്കിൽ വില കുറച്ച് കാലത്തേക്ക് ഈ നിലയിൽ തന്നെ തുടരാനോ സാധ്യത കൂടുതലാണ്’, അവർ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും നിക്ഷേപകർ ധൃതിപിടിച്ച് സ്വർണം വാങ്ങിക്കൂട്ടുന്നതിന് പകരം വിപണി സാധ്യതകൾ കൂടുതൽ നിരീക്ഷിച്ചതിന് ശേഷം മാത്രം സ്വർണം വാങ്ങിയാൽ മതിയെന്നും അവർ ഉപദേശിച്ചു.

അതിനിടെ പലിശ നിരക്ക് വർധനവിനുള്ള സാധ്യത പൂർണമായും അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് ബൊണാൻസ റിസർച്ച് അനലിസ്റ്റ് നൃപേന്ദ യാദവ് നൽകുന്നത്. യുഎസിൻ്റെ പിപിഐ റീട്ടെയ്ൽ വിൽപ്പന വിവരങ്ങളും ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തുന്നതുമെല്ലാം സ്വർണ വിലയെ സ്വാധീനിക്കും. കഴിഞ്ഞ പണപ്പെരുപ്പ കണക്കുകൾ കുറഞ്ഞെങ്കിലും പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നതപം ക്രൂഡ് വില ഉയരുന്നതും പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. മാത്രമല്ല വില വർധനവിന് ശേഷം നിക്ഷേപകർ ലാഭമെടുത്താൽ അതും സ്വർണത്തെ സ്വാധീനിക്കുമെന്നും അ

പലിശ നിരക്ക് കൂട്ടുന്നത് സ്വർണത്തിന് തിരിച്ചടിയാണ്. പലിശ ലഭിക്കാത്ത സ്വർണത്തെ ഉപേക്ഷിച്ച് നിക്ഷേപകർ സർക്കാർ കടപ്പത്രങ്ങളിലേക്കും ബോണ്ടുകളിലേക്കും തിരിയും. ഇത് സ്വർണ വില കുത്തനെ താഴേക്ക് പതിക്കാൻ കാരണമാകും. വില കുതിച്ചുയർന്നാൽ ഇതിനിടയിലൊരു തിരുത്തൽ ഉണ്ടാകുന്നതാണ് വിപണിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിൽ സ്വർണ വില എന്താകും?

അന്താരാഷ്ട്ര വിപണിയിൽ ഔണ്സിന് 4393 ഡോളറിലാണ് നിലവിൽ സ്വർണ വ്യാപാരം നടക്കുന്നത്. ഇതോടെ കേരളത്തിൽ പവൻ വില 1,12,640 രൂപയായി. ഇനി സ്വർണം കുതിക്കുമോയെന്നതാണ് പ്രധാന ചോദ്യം. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കൂടിയാൽ വീണ്ടും പണപ്പെരുപ്പം കൂടും. ഇത് പലിശഭാരവും കൂട്ടും. സ്വാഭാവികമായും സ്വർണ വില കുറയും. രാജ്യാന്തര തലത്തിൽ വിലയിടിഞ്ഞാൽ കേരളത്തിലും വില കുറയും.

വില 3940 ഡോളറിലേക്കുവരെ താണാൽ 1.05 ലക്ഷത്തിന് താഴേക്ക് പവൻ വില കുറഞ്ഞേക്കും. അതായത് ഇപ്പോഴത്തെ നിലയിൽ നിന്നും 7000 രൂപയുടെ ഇടിവ്. വില 4885 ഡോളറിലേക്കുവരെ ഉയർന്നാൽ കേരളത്തിൽ പവൻ വില 1.20 ലക്ഷം വരെയാകും എന്നാണ് വിദഗ്ധർ പറയുന്നത്.



Source link

Leave a Reply

Your email address will not be published. Required fields are marked *