Headlines

സ്വർണം ഇതെന്തൊരു ചതിയാണ്, ഇന്ന് വില കുതിച്ചു: 1.35 ലക്ഷത്തിലേക്ക്? ഞെട്ടിച്ച് നിരക്കുകൾ|Gold Rate Surges Sharp Today; Gold: Is It Heading Towards Rs 1.35 Lakh? Know Pavan Rates


Kerala

oi-Rakhi

ആഭരണപ്രേമികളുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കി സ്വർണം വീണ്ടും കുതിക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഔണ്‍സിന് 4408.12 ഡോളർ രേഖപ്പെടുത്തി. അമേരിക്കയിൽ കഴിഞ്ഞമാസം ഉപഭോക്തൃവിപണി തളർന്നുവെന്ന റിപ്പോർട്ടാണ് സ്വർണത്തിന് ആവേശം പകരുന്നത്.

രാജ്യാന്തര വിപണിയിലെ വില വർധനവ് കേരളത്തിലും സ്വർണ വില ഉയരാൻ കാരണമായിട്ടുണ്ട്. ജുലൈ അവസാനത്തോടെ 1.05 രൂപയുണ്ടായിരുന്ന പവൻ വില നിലവിൽ 1.13ലക്ഷത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച മാത്രം 520 രൂപയുടെ വർധനവ് സ്വർണത്തിന് രേഖപ്പെടുത്തിയിരുന്നു.

goldnews-

ഇത് പവൻ വില മാത്രമാണ്. ഇതിനൊപ്പം മൂന്ന് ശതമാനം ജി എസ് ടിയും അഞ്ച് ശതമാനം അടിസ്ഥാന പണിക്കൂലിയും നൽകണം. അതായത് സ്വർണം ഒരു പവൻ വാങ്ങണമെങ്കിൽ 1.25 ലക്ഷമെങ്കിലും നൽകേണ്ടി വരുമെന്ന് സാരം. ഓണം അടുക്കുമ്പോൾ സ്വർണം വാങ്ങാനിരിക്കുന്നവരുടെ നെഞ്ചടിപ്പേറ്റുകയാണ് ഈ കണക്കുകൾ. ഇപ്പോഴത്തെ വില നിലവാരം തുടർന്നാൽ വരും ദിവസങ്ങളിൽ സ്വർണ വില കുതിക്കുമോയെന്ന ആശങ്കയാണ് ആഭരണപ്രേമികൾ ഉയർത്തുന്നത്.

സ്വർണ വില ഇനിയും കുതിക്കുമോ?

ഉപഭോക്തൃവിപണി തളർന്നുവെങ്കിലും പണപ്പെരുപ്പ ആശങ്ക പൂർണമായും അകന്നിട്ടില്ല. ഇപ്പോഴും പശ്ചിമേഷ്യൻ സംഘർഷത്തിന് അയവ് വന്നിട്ടില്ല. കഴിഞ്ഞാഴ്ചയും ഹോർമുസിലൂടെ പോയ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിനിടെ ഇറാനെ സാമ്പത്തികമായി ഞെരുക്കാനുള്ള കൂടുതൽ നടപടികൾ നടപ്പാക്കുമെന്ന യുഎസ് ഭീഷണിയും നിക്ഷേപകരുടെ ആശങ്ക ഉയർത്തുന്നുണ്ട്.

ഹോർമുസിൽ ഇറാനും ഒമാനും തമ്മിൽ കരാർ ഉടൻ രൂപീകരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യുഎസ് ഈ ചർച്ചകളുടെ ഭാഗമല്ല. അതായത് പശ്ചിമേഷ്യൻ സംഘർഷ ഭീതി അടുത്തെങ്ങും അടങ്ങില്ലെന്ന് സാരം. സംഘർഷം തുടർന്നാൽ സ്വാഭാവികമായും ക്രൂഡ് ഓയിൽ വില കുതിക്കും. ക്രൂഡ് വില ഉയരുന്നത് ഡോളറിൻ്റെ മൂല്യം ഉയർത്തും. നിക്ഷേപകർ സ്വർണത്തെ കൈവിട്ട് വീണ്ടും ഡോളറിലേക്ക് തിരിയും.

പണപ്പെരുപ്പത്തെ പിടിച്ചുകെട്ടൻ യുഎസ് ഫെഡ് റിസർവ് പലിശ നിരക്ക് കൂട്ടിയാൽ സ്വർണത്തിൻറെ പെരുമ കൂടുതൽ ഇടിയും. ഇത് വില കുത്തനെ താഴേക്ക് പോകാനുള്ള സാധ്യത ഉയർത്തും. അങ്ങനെ വില ഇടിയുന്നൊരു സാഹചര്യം ഉണ്ടായാൽ ഔണ്‍സ് വില 4000 ഡോളറിന് താഴേക്ക് പോകാനുള്ള സാധ്യത ഉണ്ട്. വില കൂപ്പുകുത്തിയാൽ കേരളത്തിലും സ്വർണം താഴേക്ക് പോകും. ഇതോടെ ഒരു പവന് 1 ലക്ഷത്തിന് താഴേക്ക് വില കുറയാനുള്ള സാധ്യത കൂടുതലാണ്.

അതേസമയം ഈ വർഷം രാജ്യാന്തര വിപണിയിൽ വില ഔണ്‍സിന് 5000 ഡോളറിന് മുകളിലേക്ക് കുതിക്കുമെന്ന പ്രവചനങ്ങളും ഉണ്ട്. രാജ്യാന്തര സ്വർണവില 5000 ഡോളറിൽ എത്തിയാൽ കേരളത്തിൽ പവൻ വില ജി എസ് ടിയും പണിക്കൂലിയും ഹോൾമാർക്ക് ചാർജും ഇല്ലാതെ തന്നെ 1.25 ലക്ഷമാകും. അതായത് 1.35 ലക്ഷമെങ്കിലും കൊടുക്കാതെ സ്വർണം വാങ്ങാൻ ആകില്ലെന്ന് സാരം.



Source link

Leave a Reply

Your email address will not be published. Required fields are marked *