Headlines

സ്വര്‍ണവില ഒരുലക്ഷത്തിന് താഴേക്കൊന്നും പോകില്ല! മൂന്ന് മാസത്തിനുള്ളില്‍ വില സര്‍വകാല റെക്കോഡിടും!! | Gold Rate Prediction: Gold Rate Will Cross All Time Record Within Three Months Says RBC’s Research Director, Details Inside


International

oi-Jithin TP

ഭൗമരാഷ്ട്രീയ അസ്ഥിരത, ആഗോളതലത്തില്‍ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള നീക്കങ്ങള്‍, യുഎസ് ഡോളറിന്റെ മൂല്യത്തകര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ വീണ്ടും സജീവമാകുന്നതായി സ്വര്‍ണത്തിന്റെ സമീപകാല വിലനിലവാരം വ്യക്തമാക്കുന്നു. ഇതിന്റെ ഫലമായി, ഔണ്‍സിന് 5,000 ഡോളര്‍ എന്ന നിലവാരത്തിലേക്ക് സ്വര്‍ണവില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആര്‍ബിസി ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സിലെ ഗ്ലോബല്‍ കമ്മോഡിറ്റി സ്ട്രാറ്റജി ആന്‍ഡ് മെന റിസര്‍ച്ച് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ലൂണി അഭിപ്രായപ്പെടുന്നു.

‘കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഞങ്ങള്‍ നടത്തിയ പ്രവചനങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ താല്‍ക്കാലികമായി മന്ദഗതിയിലായെങ്കിലും അവ നിലനില്‍ക്കുന്നുണ്ടെന്ന് ഞങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Gold Rate Prediction

ഇടിപി നിക്ഷേപങ്ങളില്‍ ഒരു പാദത്തിലധികം കാലം ഇടിവുണ്ടായെങ്കിലും, അനിശ്ചിതത്വം, ഡോളര്‍ ആശ്രയത്വം കുറയ്ക്കാനുള്ള നീക്കങ്ങള്‍, മൂല്യത്തകര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ നിക്ഷേപ തീരുമാനങ്ങളെ വീണ്ടും സ്വാധീനിക്കുമെന്നും, ഇത് സ്വര്‍ണവില ഉയര്‍ത്താന്‍ സഹായിക്കുമെന്നും ഞങ്ങള്‍ കരുതിയിരുന്നു. ഓഗസ്റ്റ് തുടക്കത്തിലെ വില തിരിച്ചുകയറ്റം, നിലവിലെ വിലനിലവാരം, നിക്ഷേപ പ്രവാഹത്തിന്റെ രീതി എന്നിവ ഈ നിഗമനത്തെ ശരിവെക്കുന്നു’, ലൂണി പറഞ്ഞു.

‘ഈ വര്‍ഷം ബാക്കിയുള്ള കാലയളവില്‍ സ്വര്‍ണവില പ്രധാനമായും ഔണ്‍സിന് 4,500-5,000 ഡോളര്‍ എന്ന പരിധിയിലായിരിക്കുമെന്ന ഞങ്ങളുടെ നിലപാടില്‍ മാറ്റമില്ല. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസവുമുണ്ട്. ഒപ്പം, മൂന്നാം പാദത്തിലും നാലാം പാദത്തിലും സ്വര്‍ണവിലയുടെ കാര്യത്തില്‍ ഉയര്‍ന്ന നിലവാരത്തിനുള്ള സാധ്യത ഞങ്ങള്‍ പ്രത്യേകം എടുത്തുപറയുന്നു,’ അദ്ദേഹം പറഞ്ഞു.

‘വര്‍ഷാവസാനത്തോടെ, 2026-ലേക്കായി ഞങ്ങള്‍ പ്രവചിച്ച ഉയര്‍ന്ന നിരക്കായ 4,929 ഡോളറിലേക്ക് (ഔണ്‍സിന്) വില അടുക്കുമെന്ന് ഞങ്ങള്‍ കരുതുന്നുയ അതുപോലെ, 2027-ല്‍ 5,296 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലേക്കും വില എത്താന്‍ സാധ്യതയുണ്ട്. എന്തായാലും, ഞങ്ങളുടെ പ്രവചന കാലയളവില്‍ ഉയര്‍ന്ന വിലനിലവാര പരിധി തന്നെയായിരിക്കും ഏറ്റവും സാധ്യതയുള്ളത്,’ അദ്ദേഹം വ്യക്തമാക്കി.

ഡിസംബറില്‍ പുറത്തിറക്കിയ ആര്‍ബിസിയുടെ 2026-ലേക്കുള്ള സ്വര്‍ണ വിപണി പ്രവചനത്തില്‍, ഈ വര്‍ഷം സ്വര്‍ണവില ഉയരാനുള്ള സാധ്യതയാണ് കൂടുതലെന്ന് ലൂണി അഭിപ്രായപ്പെട്ടു. ‘അനിശ്ചിതത്വങ്ങള്‍ക്കിടയിലും സ്വര്‍ണം ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ചവെച്ചു. അനിശ്ചിതത്വങ്ങള്‍ ഒഴിഞ്ഞുപോകാത്ത സാഹചര്യത്തില്‍, സ്വര്‍ണത്തിലുള്ള നിക്ഷേപത്തിന്റെ തന്ത്രപരമായ പ്രാധാന്യം വില സ്ഥിരമായി തുടരുന്നതിലേക്കോ അല്ലെങ്കില്‍ ഉയരുന്നതിലേക്കോ ആണ് വിരല്‍ ചൂണ്ടുന്നത്,’ അദ്ദേഹം പറഞ്ഞു.

അനിശ്ചിതത്വങ്ങള്‍ പല രൂപത്തിലാകാമെങ്കിലും, തീരുവകള്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടല്‍, നിയമനിര്‍മ്മാണം തുടങ്ങിയവയെച്ചൊല്ലിയുള്ള തുടര്‍ച്ചയായ അനിശ്ചിതത്വം, സ്വര്‍ണത്തിലുള്ള നിക്ഷേപം തങ്ങളുടെ പോര്‍ട്ട്ഫോളിയോയില്‍ കുറവാണെന്ന തോന്നല്‍ നിക്ഷേപകര്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുണ്ട്,’ ലൂണി ചൂണ്ടിക്കാട്ടി. സ്വര്‍ണവിലയിലെ മികച്ച മുന്നേറ്റവും മറ്റ് ആസ്തികളുമായുള്ള കുറഞ്ഞ ബന്ധവും കൂടി കണക്കിലെടുക്കുമ്പോള്‍, നിക്ഷേപ പോര്‍ട്ട്ഫോളിയോകളുടെ തന്ത്രപ്രധാനമായ ഒരു ഭാഗമായി സ്വര്‍ണം ഇപ്പോള്‍ കൂടുതല്‍ അംഗീകരിക്കപ്പെടുന്നുണ്ട്.

2026-ലും സ്വര്‍ണത്തിനായുള്ള ആവശ്യകതയുടെ പ്രധാന സ്രോതസായി കേന്ദ്രബാങ്കുകള്‍ തുടരുമെന്നും ആര്‍ബിസി പ്രതീക്ഷിക്കുന്നു. ‘വാങ്ങുന്ന സ്വര്‍ണത്തിന്റെ അളവിനപ്പുറം, കേന്ദ്രബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങുന്നു എന്ന വസ്തുത, നിക്ഷേപകര്‍ക്ക് സ്വര്‍ണത്തില്‍ നിക്ഷേപം തുടരുന്നതിനുള്ള അനുകൂലമായ സാഹചര്യം ഒരുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു,’ അദ്ദേഹം പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *