Headlines

സ്വര്‍ണം ഞെട്ടിച്ചു; വന്‍ കുതിപ്പില്‍ സ്വര്‍ണവില, വെള്ളിയും പറക്കുന്നു, ഇന്നത്തെ പവന്‍ വില | Gold Rate Today Marked Huge Rise In Kerala; Consumers Deal Wisely This Market Condition, Details


Kerala

oi-Ashif N

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് 2000 രൂപയില്‍ അധികം പവന് വര്‍ധിച്ചു. സമീപ കാലത്ത് ഒറ്റയടിക്ക് ഇത്രയും രൂപ വര്‍ധിക്കുന്നത് ആദ്യമാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം. ആദ്യ 11 ദിവസം പിന്നിടുമ്പോള്‍ 8000 രൂപയില്‍ അധികമാണ് ഈ മാസം വര്‍ധിച്ചിരിക്കുന്നത്. ഇനിയും വില ഉയരുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.

സ്വര്‍ണവില താഴാനുള്ള സാധ്യതകള്‍ വിപണിയിലുണ്ട്. എന്നിട്ടും വില കൂടുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വിപണിയിലെ സാഹചര്യം പ്രവചനത്തിന് അതീതമാണ്. ഡോളര്‍ മൂല്യം അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ട്. ക്രൂഡ് ഓയില്‍ വിലയും ഉയര്‍ന്നു നില്‍ക്കുകയാണ്. രൂപയുടെ മൂല്യത്തില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവില 4420 ഡോളറായി.

gold price kerala august11

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2320 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 290 രൂപയും കൂടി. ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില 113760 രൂപയും ഗ്രാമിന് 14220 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11685 രൂപയും പവന് 93480 രൂപയും നല്‍കണം. വെള്ളിയുടെ ഗ്രാം വില 10 രൂപ വര്‍ധിച്ച് 255 രൂപയായി. പത്ത് ഗ്രാമിന് 2550 രൂപയുമായി.

കേരളത്തില്‍ 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9100 രൂപയായി. പവന് 7280 രൂപയും. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5865 രൂപയും പവന് 46920 രൂപയുമായി. രണ്ട് വര്‍ഷം മുമ്പ് ഈ വിലയ്ക്ക് 22 കാരറ്റ് സ്വര്‍ണം കിട്ടുമായിരുന്നു. രണ്ട് വര്‍ഷത്തിനിടെയാണ് സ്വര്‍ണവില വന്‍ കുതിപ്പ് നടത്തിയത്. ഈ മാസം ഏറ്റവും കുറഞ്ഞ സ്വര്‍ണവില 105600 രൂപയായിരുന്നു. ഇതിനേക്കാള്‍ 8000 രൂപയില്‍ അധികം കൂടുതലാണ് ഇന്ന്.

അമേരിക്കയും ഇറാനും തമ്മിലുള്ള പോര് ഉടന്‍ അവസാനിക്കില്ല എന്ന് വ്യക്തമായി. ഹോര്‍മുസ് തുറക്കില്ല എന്ന് ഇറാന്‍ വ്യക്തമാക്കി. അമേരിക്കയുമായി പുതിയ ഉപാധികള്‍ മുന്നോട്ട് വെച്ചു. മാത്രമല്ല, സൈനിക തലത്തില്‍ പഴയ കടുത്ത നിലപാടുള്ള ഉദ്യോഗസ്ഥരെ പരമോന്നത നേതാവ് മുജ്തബ ഖാംനഇ നിയമിച്ചതും ഇറാന്‍ പിന്നോട്ടില്ല എന്ന് വ്യക്തമാക്കുന്നു.

ഇതോടെയാണ് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത്. സ്വാഭാവികമായും ഡോളര്‍ സൂചിക ഉയരേണ്ടതാണ്. അങ്ങനെ വരുമ്പോള്‍ സ്വര്‍ണവില താഴുകയാണ് ചെയ്യുക. എന്നാല്‍ വിപണിയിലെ അസ്ഥിരത കാരണം ഒട്ടേറെ പേര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. ഇതാണ് സ്വര്‍ണവില ഉയര്‍ത്തുന്നത്. പണപ്പെരുപ്പം ശക്തമാകുകയും ബാങ്കുകള്‍ പലിശ ഉയര്‍ത്തുകയും ചെയ്താല്‍ സ്വര്‍ണവില കുറഞ്ഞേക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *