Headlines

സ്വര്‍ണം ഞെട്ടിച്ചു; ഇന്നലെ പവന് കൂടിയ അത്ര ഇന്ന് ഗ്രാമിന് കൂടി, ഇന്നത്തെ പവന്‍ നിരക്ക് അറിയാം | Kerala Gold Rate Marked Huge Rise Today: Latest Pavan Price Inside And UAE Gold Market Change Also


Kerala

oi-Ashif N

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ മാത്രമായിരുന്നു കൂടിയത്. എന്നാല്‍ ഇന്ന് ഒരു ഗ്രാമിന് 160 രൂപ വര്‍ധിച്ചു. അതായത്, പവന് 1280 രൂപ വര്‍ധിച്ചു. റിസര്‍വ് ബാങ്കിന്റെ പണനയം അനുസരിച്ച് സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം വന്നേക്കാം. ആഗോള വിപണിയില്‍ സ്വര്‍ണവില കൂടുന്നു എന്നാണ് പുതിയ വിവരം.

ഔണ്‍സ് സ്വര്‍ണത്തിന് 4100 ഡോളറിലേക്ക് ഉയരുകയാണ് സ്വര്‍ണം. ക്രൂഡ് ഓയില്‍ വില കുറയാന്‍ തുടങ്ങിയതോടെ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. അതാണ് ഇന്നത്തെ വില വര്‍ധനവിന് കാരണം. ഇതേ സാഹചര്യം വിപണിയില്‍ തുടര്‍ന്നാല്‍ ഇനിയും സ്വര്‍ണവില ഉയരും. ഓഹരി വിപണിയിലും ഉണര്‍വുണ്ട്. ജിസിസി രാജ്യങ്ങളില്‍ നാണയവും ബാറുകളുമാണ് കൂടുതല്‍ പ്രിയമേറുന്നത്. ഇനി ഇന്നത്തെ പവന്‍, ഗ്രാം വില അറിയാം…

gold price kerala august5

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 106880 രൂപയാണ് വില. ഗ്രാമിന് 13360 രൂപയാണ് നല്‍കേണ്ടത്. ആഗോള വിപണിയിലെ സ്വര്‍ണവില, രൂപ-ഡോളര്‍ വിനിമയ നിരക്ക് എന്നിവ ഒത്തുനോക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞാല്‍ കേരളത്തിലും കുറയും. അതേമയം, ഗള്‍ഫ് വിപണിയില്‍ ആഭരണങ്ങള്‍ക്ക് പ്രിയം കുറഞ്ഞു.

യുഎഇയില്‍ 28 ശതമാനത്തിന്റെ ഇടിവാണ് സ്വര്‍ണാഭരണ വിപണിയില്‍ ഉണ്ടായിരിക്കുന്നത്. യുദ്ധ സാഹചര്യമായതിനാല്‍ സഞ്ചാരികള്‍ കുറഞ്ഞതാണ് കാരണം. ലോകത്തെ എല്ലാതരം ഡിസൈനുകളിലുമുള്ള ആഭരണങ്ങള്‍ കിട്ടുന്ന വിപണിയാണ് ദുബായ്. പക്ഷേ, ടൂറിസ്റ്റുകള്‍ കുറഞ്ഞത് വിപണിക്ക് തിരിച്ചടിയായി. 7.7 ടണ്ണില്‍ നിന്ന് 5.6 ടണ്‍ ആയി സ്വര്‍ണാഭരണ വില്‍പ്പന കുറഞ്ഞിട്ടുണ്ട്.

അതേസമയം, ആഭരണത്തേക്കാള്‍ കൂടുതല്‍ പേര്‍ കോയിനും ബാറുകളും വാങ്ങാനാണ് താല്‍പ്പര്യപ്പെടുന്നത്. അതായത്, നിക്ഷേപമായി സ്വര്‍ണത്തെ കാണുന്നവരുടെ എണ്ണം വര്‍ധിച്ചു. ആഭരണം എന്ന അലങ്കാരത്തിന് അപ്പുറം പ്രതിസന്ധി ഘട്ടത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുംവിധം സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നവര്‍ ഏറി വരികയാണ്. യുഎഇ വിപണിയില്‍ ഇത്തരത്തില്‍ സ്വര്‍ണം വാങ്ങുന്നവരുടെ കണക്കില്‍ 30 ശതമാനം വര്‍ധനവുണ്ടായി.

മലയാളി പ്രവാസികള്‍ക്ക് കേരളത്തില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതിനേക്കാള്‍ നേട്ടം യുഎയില്‍ നിന്ന് വാങ്ങുന്നതാണ്. കാരണം നാട്ടില്‍ നിന്ന് സ്വര്‍ണം വാങ്ങുമ്പോള്‍ വില കൂടുതലാണ്. നികുതിയിലെ മാറ്റമാണ് ഇതിന് കാരണം. ലോക വിപണിയില്‍ എല്ലായിടത്തും സ്വര്‍ണത്തിന് ഒരേ വിലയായിരിക്കും. എന്നാല്‍ അനുബന്ധ വിലകളില്‍ വരുന്ന മാറ്റമാണ് മൊത്തം വിലയില്‍ പ്രതിഫലിക്കുക. ഇന്ത്യയില്‍ ഇറക്കുമതി നികുതി 15 ശതമാനമാക്കി ഉയര്‍ത്തിയതോടെയാണ് യുഎഇ സ്വര്‍ണത്തിന് വില കുറഞ്ഞത്.



Source link

Leave a Reply

Your email address will not be published. Required fields are marked *