Headlines

സ്വര്‍ണം ചതിച്ചു; ഉച്ചയ്ക്ക് ശേഷവും വില കുത്തനെ കൂടി, ഇതെങ്ങോട്ടാണ് പൊന്നേ, പുതിയ പവന്‍ വില | Kerala Gold Rate Surge Again Afternoon Today: Rs 2080 Rised For One Pavan Today Itself, Details Inside


Kerala

oi-Ashif N

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. രാവിലെ ഗ്രാമിന് 160 രൂപ ഉയര്‍ന്ന പിന്നാലെ ഉച്ചയ്ക്ക് ശേഷം വീണ്ടും 100 രൂപ വര്‍ധിച്ചു. അതായത്, ഇന്ന് മാത്രം രണ്ട് തവണയായി ഗ്രാമിന് 260 രൂപ ഉയര്‍ന്നു. 2080 രൂപയുടെ വര്‍ധനവ് ഇന്ന് ഒരു പവന്മേലുണ്ടായി എന്ന് ചുരുക്കം. ഇനിയും വില ഉയരുമെന്ന റിപ്പോര്‍ട്ടുകളാണ് വിപണിയില്‍ നിന്നുള്ളത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വില കുറയുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഈ കുതിപ്പ്.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റമില്ലാതെയാണ് പണനയം പ്രഖ്യാപിച്ചത്. റിസര്‍വ് ബാങ്കും സമാനമായ നിലപാട് സ്വീകരിച്ചു. ഇതോടെ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നു എന്നാണ് വിവരം. ചൈനയില്‍ സ്വര്‍ണത്തിന്റെ ആവശ്യം ഉയരുകയും ചെയ്തു. പശ്ചിമേഷ്യയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. ഇതെല്ലാമാണ് വിപണിയിലെ സാഹചര്യം.

gold price kerala changed today afternoon

രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണവില

22 കാരറ്റ് സ്വര്‍ണം ഗ്രാം വില 13360, പവന്‍ വില 106880
18 കാരറ്റ് സ്വര്‍ണം ഗ്രാം വില 10980, പവന്‍ വില 87840
14 കാരറ്റ് സ്വര്‍ണം ഗ്രാം വില 8550, പവന്‍ വില 68400
9 കാരറ്റ് സ്വര്‍ണം ഗ്രാം വില 5515, പവന്‍ വില 44120

ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ സ്വര്‍ണവില

22 കാരറ്റ് സ്വര്‍ണം ഗ്രാം വില 13460, പവന്‍ വില 107680
18 കാരറ്റ് സ്വര്‍ണം ഗ്രാം വില 11060, പവന്‍ വില 88480
14 കാരറ്റ് സ്വര്‍ണം ഗ്രാം വില 8615, പവന്‍ വില 68920
9 കാരറ്റ് സ്വര്‍ണം ഗ്രാം വില 5555, പവന്‍ വില 44440

ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് ഇനി 1.16 ലക്ഷം രൂപയ്ക്ക് അടുത്ത് ചെലവ് വരും. പണിക്കൂലിയും നികുതിയും ചേരുമ്പോഴാണിത്. അതേസമയം, വില കുറഞ്ഞ സ്വര്‍ണം വേണമെങ്കില്‍ 22 കാരറ്റിന് താഴെയുള്ള സ്വര്‍ണം തിരഞ്ഞെടുക്കാം. ഗ്രാം കണക്കില്‍ ആഭരണം വാങ്ങുകയും ചെയ്യാം. ഇന്ന് ഒരു പവന്‍ ആഭരണത്തിന് രാവിലെ 1280 രൂപയും ഉച്ചയ്ക്ക് ശേഷം 800 രൂപയുമാണ് വര്‍ധിച്ചത്.

കേരളത്തില്‍ വെള്ളിയുടെ ഗ്രാം വിലയില്‍ 5 രൂപ വര്‍ധിച്ച് 240 രൂപയാകുകയും ചെയ്തു. പത്ത് ഗ്രം വെള്ളിക്ക് 2400 രൂപയാണ് ഇന്ന് നല്‍കേണ്ടത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4160 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ സൂചിക 100ന് താഴേക്ക് പോയി. രൂപയുടെ മൂല്യം 95.18 ആയിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില നേരിയ മുന്നേറ്റം കാണിച്ച് 80 ഡോളര്‍ ആയി.



Source link

Leave a Reply

Your email address will not be published. Required fields are marked *