Headlines

സ്വര്‍ണം ഇന്നും വില കൂടി; എങ്കിലും ആശ്വാസം, മാറാതെ വെള്ളി വില, 18 കാരറ്റിന് 90000 കടന്നു | Gold Rate Today Rises Low Level; If Consumer Like To Buy Gold Ornaments This Carat Can Select, Details


Kerala

oi-Ashif N

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വലിയ തോതില്‍ ഉയര്‍ന്നെങ്കിലും ഇന്ന് നേരിയ വര്‍ധനവാണുള്ളത്. 22 കാരറ്റ് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 240 രൂപയും പത്ത് ഗ്രാമിന് 2400 രൂപയുമാണ് ഇന്നത്തെ വില.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം, അമേരിക്കയിലെ തൊഴില്‍ മേഖലയിലെ പുതിയ കണക്കുകള്‍, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചേക്കുമെന്ന അഭ്യൂഹം എന്നിവയെല്ലാം സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കപ്പെടുന്നുണ്ടെന്നും സ്വര്‍ണവില വര്‍ധിക്കാനുള്ള സാധ്യതയാണ് വിപണിയിലുള്ളതെന്നും കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍ പറയുന്നു.

gold price kerala august7

ബുധനാഴ്ച 2080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. വ്യാഴാഴ്ച 2120 രൂപ ഉയര്‍ന്നു. എന്നാല്‍ ഇന്ന് 120 വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 109920 രൂപയായി. ഒരു ഗ്രാമിന് 13740 രൂപയുമായി. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. സ്വര്‍ണവില കുറയാനുള്ള സാധ്യത നിലവില്‍ ഇല്ലെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. ഒരു പക്ഷേ വന്‍ തോതില്‍ വില വര്‍ധിച്ചേക്കും.

ഈ ഘട്ടത്തില്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാന്‍ സാധിക്കും. കാരറ്റ് കുറഞ്ഞ ആഭരണങ്ങള്‍ തിരഞ്ഞെടുത്താല്‍ മതി. 18 കാരറ്റ് സ്വര്‍ണം പവന് 90320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 11290 രൂപയാണ് നല്‍കേണ്ടത്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8795 രൂപയും പവന് 70360 രൂപയുമാണ് നല്‍കേണ്ടത്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5670 രൂപയും പവന് 45360 രൂപയും നല്‍കണം.

ആഭരണം എന്ന രീതിയില്‍ സ്വര്‍ണം ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ കാരറ്റിനെ ആശ്രയിക്കാം. ഈ സ്വര്‍ണം വില്‍ക്കുന്ന വേളയിലും ഇതേ കാരറ്റിന്റെ വിലയാണ് അടിസ്ഥാനമാക്കുക. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ഉപഭോക്താവ് നല്‍കണം. വില വര്‍ധിച്ചതിനാല്‍ കൂടുതല്‍ പേര്‍ കുറഞ്ഞ കാരറ്റ് ആഭരണം ചോദിച്ചെത്തുന്നുണ്ടെന്നും പുതിയ മോഡല്‍ ആഭരണങ്ങള്‍ തയ്യാറാണെന്നും ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.

പശ്ചിമേഷ്യയിലെ യുദ്ധം വേഗത്തില്‍ അവസാനിക്കുമെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. ഹോര്‍മുസ് കടലിടുക്കില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ക്രൂഡ് ഓയില്‍ വിലയില്‍ വലിയ തോതിലുള്ള ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുകയാണ്. പലിശ നിരക്ക് ബാങ്കുകള്‍ കുറച്ചാല്‍ നിക്ഷേപകര്‍ക്ക് വരുമാനം കുറയും. ഇതോടെ കൂടുതല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയാനാണ് സാധ്യത.



Source link

Leave a Reply

Your email address will not be published. Required fields are marked *